അടുത്തകാലത്ത് പൊലീസിനെതിരെ നടന്ന ചില ആരോപണങ്ങളുടെ വെളിച്ചത്തില്‍ നിന്നും വേണം സേനയ്ക്കായി പുതിയ ഒരുക്കങ്ങള്‍ നടത്തുന്നതിന്റെ വിശദാംശങ്ങള്‍ ചേര്‍ക്കാന്‍.പുതുവൈപ്പ് എല്‍എന്‍ജി ടെര്‍മിനലിനെതിരെ നടന്ന സമരത്തോടനുബന്ധിച്ച് സംസ്ഥാന പൊലീസ് കുറച്ചൊന്നുമല്ല പേരുദോഷം കേട്ടത്.പ്രതിഷേധക്കാരേ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.പ്രതിഷേധിക്കാന്‍ ഹൈക്കോടതിയുടെ മുന്നിലെത്തിയ സമരക്കാരേ ഡിസിപി യതീശ് ചന്ദ്ര തല്ലിച്ചതച്ചു.ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയോട് ഡിസിപി വളരെ മോശമായി പെരുമാറി,തുടങ്ങി ആരോപണശരങ്ങളാണ് പൊലീസിനു നേരേ ഉയര്‍ന്നത്.സംഭവത്തില്‍ ചേരിതിരിഞ്ഞ് രാഷ്ട്രീയ നേതൃത്വം പൊലീസിനെ ആക്രമിച്ചു.യതീശ് ചന്ദ്രയ്‌ക്കെതിരെ വിഎസ് ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.മനുഷ്യാവകാശ കമ്മീഷന്‍ ഡിസിപിയ്‌ക്കെതിരെ അന്വേഷണവും ആരംഭിച്ചു.
കാര്യങ്ങളുടെ ഗൗരവം പരിഗണിച്ച് അന്ന് സംഭവം ഒപ്പിയെടുത്ത ചാനല്‍ ഫൂട്ടേജുകള്‍ പരിശോധനയ്ക്കായി പൊലീസ് ശേഖരിക്കുകയും ചെയ്തു.എന്നാല്‍ സംഭവത്തില്‍ പൊലീസിന് അനാസ്ഥ സംഭവി്ച്ചിട്ടില്ലെന്ന നിലപാടായിരുന്നു പൊലീസ് മേധാവികള്‍ സ്വീകരിച്ചത്.അതവിടെ നില്‍ക്കട്ടെ ,കുറച്ചുകാലങ്ങള്‍ക്കു മുന്‍പ് കോട്ടയത്ത് നടന്ന ഒരു കളക്ട്രേറ്റ് മാര്‍ച്ചില്‍ യുവതിയായ സിവില്‍ പൊലീസ് ഓഫീസറെ പൊതുമധ്യത്തില്‍ കയറിപിടിച്ചത് വലിയ വിവാദമായിരുന്നു.സമരത്തിനിടയില്‍ ഒരു യുവനേതാവാണ് ഇതിനു തുനിഞ്ഞത്.എന്നാല്‍ അന്ന് ഇത്രയധികം ക്യാമറകള്‍ സജീവമല്ലാതിരുന്ന കാലത്ത് ഇത്തരമൊരു സംഭവത്തെ അരക്കിട്ടുറപ്പിക്കുന്നതിനും കേസേടുക്കുന്നതിനും പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നു.
എന്നാല്‍ ഇനി സംഘര്‍ഷസ്ഥലത്ത് പൊലീസിനെതിരായ വ്യാജ ആരോപണങ്ങള്‍ വിലപ്പോവില്ല. ക്രമസമാധാന പ്രശ്‌നങ്ങള് ഉണ്ടാകുമ്‌ബോള് സംഘര്ഷ ബാധിത പ്രദേശങ്ങളിലെത്തുന്ന എസ്‌ഐമാര്ക്ക് ദൃശ്യങ്ങള് പകര്ത്താന് ദേഹത്ത് ഘടിപ്പിക്കാവുന്ന ക്യാമറകള് നല്കി. എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ഹൌസ് സ്റ്റേഷന് ഓഫിസറായ (എച്ച്എസ്ഒ) എസ്‌ഐമാര്ക്കാണ് ദേഹത്ത് ഘടിപ്പിക്കാവുന്ന ക്യാമറകള് നല്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊലീസ് ആസ്ഥാനത്തു നിര്വഹിച്ചു. സംഘര്ഷദൃശ്യങ്ങള് പകര്ത്താന് ക്യാമറ ഓണാക്കി ഇട്ടാല് മതി. ബഹളത്തിനിടെ ഇവ നിലത്ത് വീണു പോകാതിരിക്കാനുളള ബെല്റ്റും ഉണ്ട്. സായുധ പൊലീസും വിദേശ രാജ്യങ്ങളില് ക്രമസമാധാന പരിപാലന ചുമതലയുള്ള പൊലീസ് സേനകകളും ബോഡി വേണ് ക്യാമറകള് ധരിക്കാറുണ്ടെങ്കിലും സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരം ക്യാമറകള് പൊലീസിന് അനുവദിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....