ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേ മുന്നണികള്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ക്കു പിന്നാലെ കത്തോലിക്കാ സഭയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറെടുക്കുന്നു.കേരളാ കോണ്‍ഗ്രസിനേയും കൊണ്ട് മാണി ഇടതു പാളയത്തിലേയ്ക്കു ചേക്കേറുന്ന പക്ഷം സഭയുടെ സ്ഥാനാര്‍ത്ഥിയെ കോട്ടയത്ത് നിര്‍ത്തി മല്‍സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച ഇടുക്കി മോഡല്‍ കോട്ടയത്തും നടപ്പാക്കാനാണ് നീക്കം.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതാവായ ജോയ്‌സ് ജോര്‍ജ്ജിനെ സഭയും സിപിഎമ്മും ഒരേ പോലെ പിന്തുണച്ച് എംപിയാക്കുകയായിരുന്നു.എന്നാല്‍ തിരഞ്ഞെടുപ്പിനു ശേഷം ജോയ്‌സ് ജോര്‍ജ്ജ് സിപിഎം അംഗത്വം സ്വീകരിക്കുകയും ചെയ്തിരുന്നു
ഇക്കാലമത്രയും കോണ്‍ഗ്രസിന്റെ കൂടെ നിന്ന മാണിയ്ക്കാണ് വോട്ടു ചെയ്തത്.വലത്തുവശത്ത് മാണിയില്ലെങ്കില്‍ കത്തോലിക്കാ സഭയുടെ വോട്ട് യുഡിഎഫിലേക്കില്ലെന്നു മാത്രമല്ല മാണി ചെന്നാലും ഇടതന് വോട്ട് ചെയ്യാന്‍ കത്തോലിക്കാസഭാ വിശ്വാസികള്‍ തയ്യാറാകില്ലെന്ന സൂചനയും സഭയുടെ പുതിയ തീരുമാനത്തോടെ സജീവമായിട്ടുണ്ട്
ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന കോട്ടയം ,ഇടുക്കി വൈദീകരുടെയും അല്‍മായരുടേയും യോഗത്തിലാണ് തീരുമാനമായത്.നിലവില്‍ ഇടുക്കിയില്‍ വാര്‍ഡ് തലം വരെ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സംവിധാനം പ്രവര്‍ത്തിക്കുന്ന അതേ മോഡലില്‍ ഓള്‍ കേരളാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതാക്കന്‍മാരോട് വാര്‍ഡ് തലം വരെ കര്‍മ്മനിരതനാവണമെന്ന നിര്‍ദ്ദേശവും അല്‍മായ-വൈദീക കൗണ്‍സില്‍ നല്‍കിയിട്ടുണ്ട്. കത്തോലിക്കാ സഭയുടെ മുഴുവന്‍ നേതാക്കളോടും സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളില്‍ ഇടപെട്ടു കൊണ്ട് സജീവമായി നിലനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്.ഇവരെ മണ്ഡലത്തില്‍ പരിചയപ്പെടുത്താന്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉള്‍പ്പടെയുള്ളവ സ്ഥാപിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
കര്‍ഷകരുടെ പ്രശ്‌നങ്ങളും കുടിവെള്ളം പ്രശ്‌നങ്ങളും എന്‍ജിഒ വഴി ഉയര്‍ത്തിക്കാട്ടി പരിഹാരമുണ്ടാക്കി അതിന്റെ ഖ്യാതി ഈ നേതാക്കന്‍മാരില്‍ എത്തിക്കാനുള്ള ശ്രമങ്ങളും സജീവമായി നിലനിര്‍ത്തുന്നുണ്ട്.വെള്ളിയാഴ്ച കോട്ടയത്തു ഓള്‍ കേരളാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഉന്നതതലയോഗത്തിലാണ് തീരുമാനങ്ങള്‍.പത്രങ്ങളിലും ചാനലുകളിലും സഭയുടെ അല്‍മായ പ്രതിനിധികളായി സജീവമായി നിലനില്‍ക്കാനും കത്തോലിക്കാ നേതാക്കള്‍ക്ക് നിര്‍ദ്ദേശമുണ്ട്
മാണി ഇടത്തേയ്ക്കു പോയാല്‍ എതിര്‍പ്പുള്ള നേതാക്കെന്‍മാര്‍ക്ക് മറ്റൊരു കേരളാ കോണ്‍ഗ്രസ് ഉണ്ടാക്കാനുള്ള പിന്തുണ നല്‍കാതെ കത്തോലിക്കാ സഭയുടെ കീഴില്‍ നിന്ന് പ്രവര്‍ത്തിക്കാനുള്ള ഉപദേശം നല്‍കാനാണ് തീരുമാനം.ഔദ്യോഗിക സ്ഥാനമാനങ്ങളുള്ളവരാണെങ്കില്‍ സഭയുടെ കൂടെ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടാനും തീരുമാനമുണ്ട്.
ഇതിനിടിയില്‍ മാണിയുടെ ഇടതുപ്രവേശനത്തിന്റെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ കോട്ടയം സീറ്റു സംബന്ധിച്ചുള്ള ചര്‍ച്ചകളിലാണ് ധാരണയുണ്ടാകാത്തതെന്നാണ് സൂചന.ഒരു പക്ഷെ ഇടതുപ്രവേശനം യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ കോട്ടയത്ത് ഒരു സിപിഎം സ്ഥാനാര്‍ത്ഥി മല്‍സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....