സിപിഎം സിപിഐ സമ്മേളനകാലം കത്തി ജ്വലിക്കുന്നു.മാണിയുടെ ഇടത്തേയ്ക്കുള്ള വരവിനേ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള കടുത്ത വിയോജിപ്പിലേയ്ക്കു നയിച്ചിരിക്കുന്നത്.ഇടതുമുന്നണി അധികാരമേറ്റെടുത്ത കാലത്ത് തുടങ്ങിയ പോരാണ് ഇപ്പോള്‍ കടുത്തിരിക്കുന്നത്.സിപിഐ സംസ്ഥാന സെക്രട്ടറി മാണിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനോട് കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.മാത്രമല്ല പല സിപിഐ ജില്ലാ സെക്രട്ടറിമാരും ഇതേ അഭിപ്രായം ഇടതു നേതൃത്തെ അറിയിച്ചതായാണ് സൂചന.
ഇടതു മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ മുന്നണിയ്ക്കും പാര്‍ട്ടിയ്ക്കും അനഭിമതമായ തീരുമാനമെടുക്കാന്‍ സിപിഐ യെ അനുവദിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ തന്നെയാണ് ജില്ലാ സമ്മേളനങ്ങള്‍ക്കു ശേഷമുള്ള ഇടതു ക്യാമ്പില്‍ നിന്നു വരുന്ന സൂചനകള്‍.മാണിയെ മുന്നണിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐ നേതൃത്വത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ പരസ്യമായി പുറത്തുവരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നുള്ളതിനാല്‍ സിപിഐ മുന്നണി വിട്ട് പുറത്തുപോകുന്നതിനോട് പോലും പല സിപിഎം ജില്ലാ കമ്മറ്റികളും അനുകൂല നിലപാട് സ്വീകരിക്കുന്നുമുണ്ട്.അതുകൊണ്ടു തന്നെ ഈ സര്‍ക്കാരിന്റെ ആദ്യകാലത്തു തന്നെ പിണറായി വിജയനും സിപിഎമ്മിനും തലവേദന സൃഷ്ടിച്ച് പ്രസ്താവനകള്‍ പുറത്തിറക്കുന്ന കാനം രാജേന്ദ്രനുള്‍പ്പടെയുള്ള സിപിഐ നേതാക്കളുടെ പേരെടുത്തു പറഞ്ഞ് വിമര്‍ശനമുയരുന്നുണ്ട്.
ഇടതുമുന്നണിയുടെ പച്ചക്കൊടി കിട്ടാന്‍ കാത്തു നില്‍ക്കുന്ന മാണിയ്ക്ക് ആശ്വാസമാകുന്ന തീരുമാനമാണ് സിപിഎം ക്യാമ്പില്‍ നിന്നു വരുന്നതെന്നാണ് റി്‌പ്പോര്‍ട്ടുകള്‍.സിപിഐ മുന്നണിയില്‍ ഇല്ലെങ്കിലും കുഴപ്പമില്ല,കേരളാ കോണ്‍ഗ്രസിന് സ്വാഗതമോകുന്ന നിലപാട് പല ഇടത് ക്യാമ്പുകളില്‍ നിന്നും വന്നിട്ടുണ്ടെന്നും പാളയത്തില്‍ നിന്നുള്ള സൂചന.
കഴിഞ്ഞ ദിവസങ്ങളില്‍ കാനം രാജേന്ദ്രനില്‍ നിന്നും സിപിഎം നേതൃത്വത്തിന് കിട്ടിയ രൂക്ഷവിമര്‍ശനത്തിനു മറുപടിയും പലയിടങ്ങളില്‍ നിന്നും കിട്ടുന്നണ്ട്. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ക്കു കാരണം സിപിഐ തന്നെയാണെന്ന്മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നു.സര്‍ക്കാരിനുള്ളിലെ പല പ്രശ്‌നങ്ങളും വഷളായത് സിപിഐയുടെ പരസ്യപ്രസ്താവനകളും നിലപാടുകളും മൂലമാണെന്നും സിപിഎം നേതൃത്വം കരുതുന്നു.
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സ്വാര്‍ത്ഥലാഭത്തിനായി സിപിഐ പ്രവര്‍ത്തിക്കുന്നു എന്നു നേരത്തേതന്നെ ഇടുക്കി സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.കാനത്തിന്റെ സൂപ്പര്‍ മുഖ്യമന്ത്രി ചമയല്‍ മുന്നണിയ്ക്ക് ദോഷം ചെയ്യുന്നു.മാഫിയകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു.കോടികള്‍ സിപിഐ നേതാക്കള്‍ കൈപ്പറ്റുന്നു.ഇ എസ് ബിജിമോള്‍ ജനകീയ സമരങ്ങളെ മറയാക്കി പണപ്പിരിവ് നടക്കുന്നു.സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകളെ ദുരുപയോഗം ചെയ്യുന്നു.ഇതെല്ലാം ചൂണ്ടിക്കാട്ടി തന്നെയാണ് സിപിഐ യ്ക്ക് മുന്നണിയിക്കു പുറത്തേയ്ക്കുള്ള വഴി സിപിഎം തുറന്നിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....