News Beyond Headlines

30 Tuesday
December

സംസ്ഥാന സമ്മേളനം കഴിയാന്‍ കാത്ത് സിപിഎം;ഇടത് മുന്നണിയിലും മന്ത്രിസഭയിലും വന്‍മാറ്റത്തിന് സാധ്യത

ജില്ലാസമ്മേളനങ്ങള്‍ ഏതാണ്ട് പകുതി യിലധികം പൂര്‍ത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് അടുത്തതോടെ സര്‍ക്കാരിലും ഇടത് മുന്നണിയിലും വന്‍മാറ്റത്തിന് സാധ്യത തെളിയുന്നു.കഴിഞ്ഞ കുറച്ചുകാലങ്ങളായി പാര്‍്ട്ടിയെയും സര്‍ക്കാരിനെയും ബാധിച്ചിരിക്കുന്ന പ്രതിസന്ധികള്‍ മറികടന്ന് സദ്ഭരണമാണ് സിപിഎം ലക്ഷ്യമാക്കുന്നത്.സംസ്ഥാന സമ്മേളനത്തിന്റെ കാലമായതുകൊണ്ടാണ് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമായി തീര്‍ന്ന നിരവധി പ്രശ്‌നങ്ങളില്‍ പരിഹാരം കാണാതെ പാര്‍ട്ടി നേതൃത്വം മാറി നിന്നത്.എന്നാല്‍ സമ്മേളനം തീരുന്നതോടെ മന്ത്രിസഭയിലും ഉദ്യോഗസ്ഥ തലത്തിലും ഇടതുമുന്നണിയിലെ പുതിയ തീരുമാനങ്ങളുണ്ടായേക്കുമെന്നാണ് സൂചന
ഇടതുമുന്നണി പ്രവേശം കാത്തു കഴിയുന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി പച്ചക്കൊടി കാട്ടിയിട്ടുണ്ടെങ്കിലും തീരുമാനം വൈകുന്നത് സിപിഎം സമ്മേളനകാലമായതിനാലാണെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നു വരുന്ന സൂചന.മാത്രമല്ല ,സമ്മേളനകാലത്ത് ഇതുസംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ പടയുണ്ടായാല്‍ നേതൃത്വത്തിനേല്‍ക്കേണ്ടി വരുന്ന കളങ്കവും ഒരു പരിധി വരെ ഒഴുവാക്കാനാണ് മാണിയുടെവരവിന് തല്‍ക്കാലം വാതില്‍ തുറക്കാത്തത്.കോട്ടയം ജില്ലാ സമ്മേളനത്തില്‍ കെഎം മാണിക്ക് സ്വാഗതമരുളുന്ന വാക്കുകള്‍ നേതൃത്വത്തില്‍ നിന്നുണ്ടായത് മാണിയ്ക്കു ശുഭസൂചകമാണ്
എന്നാല്‍ നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമായ സിപിഐ യ്ക്ക് മാണിയെ ഇടതിലെടുക്കുന്നതിനോട് താല്‍പര്യമില്ല.അത് സിപിഐ സംസ്ഥാന സെക്രട്ടറിയും നേതാക്കന്‍മാരും പരസ്യമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.മാണി വന്നാല്‍ ഇടതുപക്ഷത്തിനു പ്രത്യേകിച്ച് നേട്ടമുണ്ടാകില്ലെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് മാണിയെ സഭയില്‍ നിശിതമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്ത സിപിഎമ്മിനും ഇടതിനും അണികളോട് ഉത്തരം പറയേണ്ടതായി വരുമെന്നുമാണ് ഇതു സംബന്ധിച്ച് കാനത്തിന്റെ മുന്നറിയിപ്പ്.എന്നാല്‍ സമ്മേളനം കഴിയുന്നതോടെ മാണിയുടെ കാര്യത്തിലും സിപിഐ യുടെ കാര്യത്തിലും സിപിഎം നേതൃത്വം തീരുമാനമെടുക്കും അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ട്ടിയെ നിശിതമായി വിമര്‍ശിക്കുന്ന സിപിഐയുടെ നിലപാട് പാര്‍ട്ടിക്കും ഇടതുമുന്നണിയ്ക്കും മുന്നോട്ട് ഒരുമിച്ച ള്ള പ്രവര്‍യനങ്ങള്‍ക്ക് ഭൂഷണമാവില്ല എന്ന നിലപാട് സിപിഎമ്മിന്റെ നേതൃത്വത്തിനിട യിലും അണികള്‍ക്കിടയിലും ശക്തമാണ്.അതുകൊണ്ട് ഒന്നുകില്‍ സിപിഐ എല്ലാത്തിനോടുമുള്ള എതിര്‍പ്പ് നിലപാട് അവസാനിപ്പിക്കുക.അല്ലാത്തപക്ഷം പു ത്തേയ്ക്കു പോകുക എന്ന നിലപാടാകും സിപിഎം നിലവില്‍ സ്വീകരിച്ചിരിക്കുന്ന നയം.എന്നാല്‍ പാര്‍ട്ടി സമ്മേളനം കഴിയുന്നതോടെ നയം വ്യക്തമാക്കി സിപിഎം പ്രതികരിക്കുമെന്നാണ് സൂചന.അങ്ങനെയെങ്കില്‍ ഇടതുമുന്നണിയില്‍ സിപിഐ ഉണ്ടാകുമോയെന്ന്കാത്തിരുന്നു കാണാം
അടുത്തത് വീരേന്ദ്രകുമാറിന്റെ ജെഡിയു യുഡിഎഫില്‍ നിന്ന് തിരിച്ച് എല്‍ഡിഎഫിലേയ്ക്ക് എത്തിയേക്കുമെന്നാണ് അവരുടെ നേതൃയോഗത്തിനു ശേഷം വീരേന്ദ്രകുമാര്‍ അറിയിച്ചത്.ദേശീയരാഷ്ട്്രീയത്തില്‍ ജെഡിയു നിതീഷ്‌കുമാര്‍ വിഭാഗം ബിജെപിയെ പിന്തുണയ്ക്കുന്നതിനോടെതിര്‍പ്പുള്ള കേരള നേതാവാണ് വീരന്‍.ഈ വിയോജിപ്പിനെ തുടര്‍ന്ന് യുഡിഎഫ് പിന്തുണയോടെ രാജ്യസഭാഗത്വം നേടിയെടുത്ത വീരേന്ദ്രകുമാര്‍ ആ സ്ഥാനം കഴിഞ്ഞമാസം രാജിവെച്ചിരുന്നു.എന്നാല്‍ ജെഡിയു സംസ്ഥാന നേതാക്കളില്‍ ചിലര്‍ ഇനി പഴയലാവണത്തിലേക്കില്ലെന്ന നിലപാടാണ് നിലവില്‍ സ്വീകരിച്ചിക്കുന്നത്.വീരന്‍ എംപി സ്ഥാനം രാജിവെച്ചതിനു പിന്നാലെ സിപിഎം അദ്ദേഹത്തെ ഇടതുമുന്നണിയിലേക്ക് തിരികെ സ്വാഗതം ചെയ്തിരുന്നു.യുഡിഎഫ് വിട്ട് പുറത്തേക്കു വരുന്ന വീരനും പഴയ കസേര തിരികെ നല്‍കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്.ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ് ഇടതുമുന്നണിയില്‍ ചില പാര്‍ട്ടികകള്‍ വരികയും ചിലര്‍ പോകുകയും ചെയ്യുന്നതോടെ മന്ത്രിസഭയിലും സര്‍ക്കാര്‍ തലത്തിലും അഴിച്ചു പണിയുണ്ടാകും.
നിലവില്‍ മന്ത്രിസഭയില്‍ മന്ത്രിമാരില്ലാത്ത എന്‍സിപിയ്ക്ക് ഉടന്‍ മന്ത്രിസ്ഥാനം നല്‍കിയേക്കില്ല.പെണ്‍കുരുക്കില്‍ പെട്ട് പുറത്തു പോയ ശശീന്ദ്രനും ഭൂമിവിവാദത്തില്‍ പുറത്തായ തോമസ് ചാണ്ടിയും കളങ്കിതരല്ലെന്ന് തെളിയിച്ച് വരുന്നതുവരെ ഒരുപക്ഷെ മന്ത്രിസ്ഥാനം മറ്റാര്‍ക്കെങ്കിലും നല്‍കാനുള്ള സാധ്യത വിട്ടുകളയാനാവില്ല.ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയാകുകയും വിവാദത്തില്‍ പെട്ട് പുറത്തുപോകുകയും പിന്നീട് വലതില്‍ നിന്ന് ഇടതിലേയ്ക്ക് ചേക്കേറുകയും ചെയ്ത കേരളാ കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം മന്ത്രിയാകാന്‍ കാത്തിരിക്കുകയാണ്.ഗണേശ്കുമാറിനെ പാര്‍ട്ടി മന്ത്രിയായി പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.കൂടാതെ സിപിഎം മന്ത്രിമാരുടെ പെര്‍ഫോമന്‍സ് അടിസ്ഥാനപ്പെടുത്തി മുഖ്യമന്ത്രി നല്‍കിയ മാര്‍ക്കില്‍ കുറവു വന്നാല്‍ അവരെയും മന്ത്രിസഭയില്‍ നിന്നൊഴിവാക്കിയേക്കും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....