ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആരായിരിക്കും? അക്കാര്യത്തില്‍ നിലനിന്നിരുന്ന സസ്പെന്‍സ് അവസാനിച്ചിരിക്കുകയാണ്. ബി ജെ പി സ്ഥാനാര്‍ത്ഥിയായി പി ശ്രീധരന്‍ പിള്ളയും സി പി എം സ്ഥാനാര്‍ത്ഥിയായി ആലപ്പുഴ ജില്ല സെക്രട്ടറി സജി ചെറിയാനേയും തിരഞ്ഞെടുത്തതോടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആരാണെന്നതിനെ ചൊല്ലിയായിരുന്നു ആകാംഷ നിന്നത്.
ആകാംഷയ്ക്ക് വിരാമമിട്ട് ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. അഡ്വ. ഡി. വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. ഡി. വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. തീരുമാനം ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തോടെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് വിവരം.
ചെങ്ങന്നൂര്‍ കാര്‍ഷിക സമിതി അംഗം, കെപിസിസി അംഗം എന്നീ നിലകളില്‍ മണ്ഡലത്തില്‍ വിജയകുമാറിനുള്ള സ്വാധീനം വോട്ടായി മാറ്റാന്‍ കഴിയുമെന്നാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത് പോലെ തന്നെ ശ്രദ്ധ ചെലുത്തേണ്ടി വന്നത് സിപിഎമ്മിനാണ്.
കഴിഞ്ഞ തവണ 40000ലേറെ വോട്ടുപിടിച്ച പി എസ് ശ്രീധരന്‍ പിള്ള ഇത്തവണയും കളത്തിലുണ്ടെന്നതും സി പി എമ്മിനെ കുഴപ്പത്തിലാക്കുന്നു. ഈ സാഹചര്യത്തില്‍ അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ മണ്ഡലത്തിലെ ജനങ്ങളുടെ മുഴുവന്‍ ശ്രദ്ധയും നേടിയെടുക്കുക എന്ന തന്ത്രത്തിന് സി പി എം രൂപം കൊടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ മഞ്ജു വാര്യര്‍ സി പി എം സ്ഥാനാര്‍ത്ഥിയാകുമെന്ന രീതിയില്‍ നേരത്തേ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു ആലോചനയില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ അറിയിച്ചതോടെയാണ് ആ അഭ്യൂഹത്തിന് വിരാമമായത്. താന്‍ രാഷ്ട്രീയരംഗത്തേക്കില്ലെന്ന സൂചന മഞ്ജുവും നല്‍കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....