ഇറാഖിൽ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരണമുണ്ടായത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നതിനിടെയാണു മരണവിവരം പുറത്തുവരുന്നത്. 2014ല്‍ കാണാതായവര്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാന്‍ നാലു വര്‍ഷം വേണ്ടി വന്നു. ഇത് ചോദ്യം ചെയ്യപ്പെടുന്നത് ഭരണനേതൃത്വത്തിനുള്ള രാജ്യാന്തര ബന്ധങ്ങളെയും വിവരങ്ങൾ ശേഖരിക്കാനുള്ള സംവിധാനത്തിന്റെ അപകാതയുമാണ്. നാഴികക്ക് നാല്‍പ്പതുവട്ടം വിദേശയാത്ര നടത്തുന്ന പ്രധാനമന്ത്രി എന്തേ ഇക്കാര്യത്തില്‍ വിദേശരാജ്യങ്ങളുടെ സഹായം തേടിയില്ല. 2014 ല്‍ കാണാതായവര്‍ മരണപ്പെട്ടു എന്ന് സ്ഥിരീകരിക്കാന്‍ വേണ്ടി വന്നു നാലു വര്‍ഷം. അത് അവരുടെ ജീവന്‍ സംരക്ഷിക്കാന്‍ ആയിരുന്നുവെങ്കില്‍ ജനങ്ങള്‍ക്കുവേണ്ടി നിലക്കൊള്ളുന്ന സര്‍ക്കാരാണെന്ന കാര്യത്തില്‍ ഭരണത്തില്‍ ഇരിക്കുന്ന കക്ഷിക്ക് അഭിമാനിക്കാമായിരുന്നു.
ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയ ഇവരെ കുറിച്ച് വളരെ കാലങ്ങളായി വിവരങ്ങള്‍ ഒന്നുമില്ലായിരുന്നു. 2014 ജൂണിലാണ് 39 പേരേയും ഐ എസ് മൊസൂളില്‍ നിന്നും തട്ടിക്കൊണ്ട് പോയത്. കൂട്ടശവക്കുഴികളിൽനിന്നാണ് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പഞ്ചാബ് സ്വദേശികളാണ് മരിച്ചവരിലേറെയും.
വിദേശരാജ്യങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതിൽ ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജൻസി തീർത്തും ദുര്‍ബലമാണെന്നാണ് വ്യക്തമാകുന്നത്. നഴ്സുമാരുടെ കാര്യത്തിൽ ഇന്ത്യയുടെ ശ്രമങ്ങൾ വിജയം കണ്ടപ്പോള്‍ 39 നിർമാണത്തൊഴിലാളികളുടെ കാര്യത്തിൽ പരാജയം സംഭവിച്ചു. അപ്പോള്‍ ഫാദര്‍ ടോം ഉഴന്നാലിന്റെ മോചനം ശരിക്കും എന്തായിരുന്നു. ഫാദറിനെ ബന്ധിയാക്കിയതുകൊണ്ട് രാജ്യത്തിനെക്കൊണ്ടോ, സഭയില്‍ നിന്നോ ഭീകരവാദികള്‍ക്ക് പ്രത്യേകിച്ച് നേട്ടങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല എന്ന് ബോധ്യപ്പെട്ടതിനാല്‍ അവര്‍ സ്വമേധയ മോചിപ്പിച്ചു എന്ന് വേണം കരുതാന്‍. പക്ഷെ, പൊതുവില്‍ ആ സംഭവം കേന്ദ്രസര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ ആകുകയും ചെയ്തു. കാര്യങ്ങള്‍ ഇങ്ങനെയെല്ലാം ആണെങ്കില്‍ വിദേശരാജ്യങ്ങളില്‍ തൊഴില്‍ തേടിപ്പോയിരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് ഒരപകടം ഉണ്ടായാല്‍ എന്തായിരിക്കും സ്ഥിതി. ചിന്തിക്കേണ്ട സമയം അതിക്രമിച്ചു എന്ന് തന്നെ പറയാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....