ട്രംപിന് അതൃപ്തി;കിമ്മുമായുള്ള കൂടിക്കാഴ്ച ഉടനില്ല
വാഷിംഗ്ടണ്‍:ലോകം ചരിത്രത്തിലേക്കെത്തുമെന്ന് കാത്തിരുന്ന വടക്കന്‍ കൊറിയ-അമേരിക്കന്‍ ഉച്ചകോടി മാറ്റി.ജൂണ്‍ 12 ന് സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉച്ചകോടിയില്‍ നിന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് പിന്മാറുകയായിരുന്നു.ഉത്തരകൊറിയയുടെ ചിലനിലപാടുകളിലുണ്ടായ അസ്വസ്ഥതയാണ് നിര്‍ദ്ദിഷ്ട കൂടിക്കാഴ്ചയില്‍ നിന്ന് ട്രംമ്പിനെ പിന്‍തിരിപ്പിച്ചതെന്നാണ് സൂചന.
യു എസ് വൈസ്പ്രസിഡന്റ് മൈക്ക് പെന്‍സിനെ വിവരമില്ലാത്തവനെന്നും മന്ദബുദ്ധിയെന്നും വിളിച്ച് ഉത്തരകൊറിയന്‍ വിദേശകാര്യ ഉപമന്ത്രി ചോ സോന്‍ ഹൂ നടത്തിയ പരാമര്‍ശമാണ് യു എസ് ഉച്ചകോടിയില്‍ നിന്നു പിന്മാറാനുള്ള കാരണം.ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിന് നിറഞ്ഞ വൈരവും വിദ്വേഷവുമാണെന്നും,ഈ സാഹചര്യത്തില്‍ ഉച്ചകോടി നടത്താനാകില്ലെന്നും ട്രംപ് ഉത്തരകൊറിയയ്ക്കയച്ച കത്തില്‍ പറയുന്നു.ഇനി എപ്പോഴെങ്കിലും കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് കിമ്മിനയച്ച കത്തില്‍ വിശദീകരിച്ചു. ആണവനിരായുധീകരണ വിഷയങ്ങളില്‍ ഇരുരാഷ്ട്രത്തലവന്‍മാരും സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നതിനിടയിലാണ് ഉച്ചകോടി റദ്ദുചെയ്തതായി അമേരിക്കയുടെ നിലപാടെത്തുന്നത്.ആണവായുധ പരീക്ഷണങ്ങളുടെ പേരിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്‌ല ശത്രുത വഷളാകുന്നത്.
ആണവ നിരായുധീകരണ വിഷയത്തില്‍ ഉത്തരകൊറിയയുടെ നിലപാടിലുള്ള അതൃപ്തിയില്‍ ഉച്ചകോടി മാറ്റിവച്ചേക്കുമെന്നു നേരത്തെ സൂചനകള്‍ പരന്നിരുന്നു. ദക്ഷിണകൊറിയ-യുഎസ് സംയുക്ത സൈനികാഭ്യാസത്തില്‍ ഉത്തരകൊറിയ അതൃപ്തി അറിയിച്ചതാണ് വൈറ്റ്ഹൗസിനെ മാറ്റിചിന്തിപ്പിച്ചതെന്നാണു വിലയിരുത്തല്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....