ചെന്നൈ:തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെര്‍ലൈറ്റ് ചെമ്പു സംസ്‌ക്കരണ ശാല പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നടത്തിവരുന്ന പ്രക്ഷോഭം മറ്റിടങ്ങളിലേക്കും കത്തിപ്പടരുന്നു.സമരത്തിന് പ്രതിപക്ഷ കക്ഷികളുടെ നേരിട്ടുള്ള പിന്തുണകൂടിയായപ്പോള്‍ സമരം ആളിപ്പടരുകയാണ്.സമരത്തിനിടെ പൊലീസ് നടത്തിയവെടിവെയ്പ്പില്‍ പ്രതിഷേധിച്ച് പ്രതിപക്ഷപാര്‍ട്ടികള്‍ ഇന്ന് ബന്ദ് നടത്തുകയാണ്.
രാവിലെ മുതല് വൈകീട്ടുവരെയാണ് ബന്ദാചരണം. കോണ്ഗ്രസ്, മറുമലര്ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സി.പി.െഎ, സി.പി.എം, മുസ്ലിംലീഗ് തുടങ്ങിയ പാര്ട്ടികളാണ് ഡി.എം.കെക്കൊപ്പം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചത്.മരണം13; പ്രക്ഷോഭം തുടരുന്നു തൂത്തുക്കുടി: സ്റ്റെര്‌ലൈറ്റ് ചെമ്ബ് സംസ്‌കരണശാലക്കെതിരായ ജനകീയമാര്ച്ചിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പില് കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന തൂത്തുക്കുടി സ്വദേശി സെല്വശേഖറാണ്(42) മരിച്ചത്. അതിനിടെ, കഴിഞ്ഞദിവസം അണ്ണാനഗറില് കാളിയപ്പനെന്ന യുവാവ് കൊല്ലപ്പെട്ടത് പൊലീസ് മര്ദനമേറ്റാണെന്ന് ആരോപണമുയര്ന്നു. റബര് ബുള്ളറ്റുകൊണ്ടുള്ള വെടിവെപ്പില് കൊല്ലപ്പെട്ടുവെന്നായിരുന്നു പൊലീസ് ഭാഷ്യം. കാളിയപ്പനുപുറമെ മറ്റ് മൂന്നുപേര്ക്കും മര്ദനമേറ്റിരുന്നു. ചൊവ്വാഴ്ച വെടിവെപ്പില് പരിക്കേറ്റ സെല്വശേഖര് മെഡിക്കല് കോളജ് ആശുപത്രിയിലാണ് മരിച്ചത്. മൃതദേഹങ്ങള് മെഡിക്കല് കോളജ് ആശുപത്രി മോര്ച്ചറിയിലാണ്. ഹൈകോടതി ഉത്തരവില്ലാതെ പോസ്റ്റ്‌മോര്ട്ടം നടത്താന് കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. കലക്ടെറയും എസ്.പിയെയും സ്ഥലംമാറ്റിയെങ്കിലും അസ്വസ്ഥത പുകയുകയാണ്. കസ്റ്റഡിയിലെടുത്ത 132 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില് ഹാജരാക്കി. ആശുപത്രിയില് പരിക്കേറ്റവര്ക്ക് കൂട്ടിനിരുന്നവരും രോഗികളെ കാണാന് വന്നവരും അറസ്റ്റിലായിട്ടുണ്ട്. കറുത്ത വസ്ത്രം ധരിച്ചവരൊക്കെ പിടിയിലാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....