കോഴിക്കോട്:നിപ്പ താണ്ഡവമാടിയ കോഴിക്കോടിനെ വിറപ്പിച്ച് കാലവര്‍ഷം. കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് ആറു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോഴിക്കോട്,കണ്ണൂര്‍,വയനാട്,മലപ്പുറം ജില്ലകളില്‍ മഴ ദുരിതം വിതച്ചു.
ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളും ദുരിതബാധിത പ്രദേശങ്ങളില്‍ നിന്നുള്ള കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ച ക്യാമ്പുകളും ജോര്‍ജ് എം തോമസ് എം.എല്‍.എ, എം. ഐ. ഷാനവാസ് എം.പി, ജില്ലാ കലക്ടര്‍ യു. വി. ജോസ്, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലായി ദുരിതബാധിതര്‍ക്കായി അഞ്ച് ക്യമ്പുകള്‍ ആരംഭിച്ചു. 1.75 കോടിയുടെ കൃഷി നാശമുണ്ടായി.
ജൂണ്‍ 18 വരെ കാലവര്‍ഷം അതിശക്തമായി തുടരുമെന്ന് കാലാവര്‍ഷാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.കോഴിക്കോട്,കണ്ണൂര്‍,വയനാട്,മലപ്പുറം പാലക്കാട്,കാസര്‍കോഡ് ജില്ലകളില്‍റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.കോഴിക്കോടും മലപ്പുറത്തും സാധാരണയില്‍ കവിഞ്ഞുള്ള അസാധാരണ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത്. മഞ്ചേരിയില്‍ 24 സെ.മീ., നിലമ്പൂര്‍ 21 സെ.മീ., കരിപ്പൂര്‍ 20 സെ.മീ മഴ രേഖപ്പെടുത്തി. അതീവജാഗ്രത തുടരണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി.
വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ടോടെ പ്രദേശത്ത് മലവെള്ള പാച്ചിലുണ്ടായത്. തിരുവമ്പാടിയില്‍ മാത്രം 50 ഹെക്ടറിലെ കൃഷി നശിച്ചു. വാഴ, ജാതി, തെങ്ങ്, കവുങ്ങ് തുടങ്ങിയവ കൃഷികളാണ് പ്രധാനമായും നശിച്ചത്. പറമ്പുകളില്‍ കൂട്ടിയിട്ട തേങ്ങകള്‍ വെള്ളത്തില്‍ ഒലിച്ചുപോയി. കോടഞ്ചേരിയില്‍ വെണ്ടേക്കും പൊയില്‍ ആദിവാസി കോളനിയിലെ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വീട് പുനര്‍നിര്‍മ്മിക്കാനും ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും ജില്ലാ പട്ടിക വര്‍ഗ ഓഫീസര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....