ദുബായ്:വിവിധ കാരണങ്ങള്‍ കൊണ്ട് കുടിയേറ്റ നിയമം ലംഘിച്ച് യുഎഇ യില്‍ കുടുങ്ങി കിടന്നുവരെ വമ്പന്‍ വ്യവസാ എക്‌സ്‌പോയായ 2020 യ്ക്കു മുന്‍പേ യുഎഇയില്‍ നിന്നും അവരവരുടെ രാജ്യത്തേയ്ക്കു തിരിച്ചുവിടുന്നതിനാണ് ഇപ്പോള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.നിങ്ങള്‍ നിങ്ങളെ സംരക്ഷിയ്ക്കൂ അഥവാ 'പ്രൊട്ടക്റ്റ് യുവര്‍സെല്‍ഫ്'ക്യാമ്പൈയ്‌ന്റെ ഭാഗമായി യുഎഇ ഫെഡറല്‍ ക്യാബിനറ്റാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് .ഇതിനു മുന്‍പ് 2013 ലായിരുന്നു പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്.ഏതാണ്ട് 60000 ല്‍ പരം ആളുകള്‍ ഈ പൊതുമാപ്പ് ഉപയോഗിച്ച് നാടുകളിലേയ്ക്ക് മടങ്ങിയിരുന്നു.അനധികൃത കുടിയേറ്റത്തില്‍ നിന്നും പുറത്തുവരാനുള്ള ഒരു സാഹചര്യമായാണ് പൊതുമാപ്പിനെ പൊതുവായി വിലയിരുത്തുന്നത്.സന്ദര്‍ശക വീസയിലോ,ഫാമിലി വീസയിലോ തൊഴില്‍ വീസയിലോ എത്തി പലകാരണങ്ങള്‍ കൊണ്ടും വീസപുതുക്കാന്‍ കഴിയാതെ രാജ്യത്ത് വര്‍ഷങ്ങളായി കുടുങ്ങിക്കിടക്കുന്ന അനധികൃത താമസക്കാര്‍ക്ക് ഈ പൊതുമാപ്പ് ഉപയോഗിച്ച് രക്ഷപെടാനാകും.ഇത്തരം അനധികൃത കുടിയേറ്റക്കാര്‍ പൊതുമാപ്പിലൂടെ രാജ്യം വിടാനൊരുങ്ങിയില്ലെങ്കില്‍ വലിയ ശിക്ഷയാണ് അവരെ അവിടെ കാത്തിരിക്കുന്നത്.ഇത്തരത്തിലുള്ളവര്‍ക്ക് രാജ്യം നല്‍കുന്ന ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് നിയമവിധഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
പലപ്പോഴും വീസാ പ്രശ്‌നങ്ങള്‍ മൂലം കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭീമമായ പിഴപ്പണം കൊടുക്കാനാകാതെ വീസ പുതുക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ ചെറിയ ഫൈനോടു കൂടിയൊക്കെ രാജ്യം വിട്ട് പുറത്തുപോകുകയും നിയമാനുസൃതമായി ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവരാന്‍ കഴിയുകയും ചെയ്യുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.ചിലപ്പോള്‍ ആശ്രിത വീസയിലുള്ള പ്രശ്‌നങ്ങള്‍ മൂലം കുടുങ്ങിക്കിടക്കുന്നവര്‍ക്കും പൊതുമാപ്പ് ഉപയോഗിച്ച് പുറത്തു പോകാന്‍ കഴിയും ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ പരമാവധി പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്തുക.കാരണം ഓരോ അഞ്ചു വര്‍ഷത്തിലും ഇത്തരത്തില്‍ പൊതുമാപ്പ് പ്രഖ്യാപിയ്ക്കുമെന്ന് പറയാന്‍ കഴിയില്ല.ഏതു തരത്തിലുള്ള നിയമമാണ് യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും നിയമഞ്ജര്‍ ചൂണ്ടിക്കാട്ടുന്നു.യുഎഇയിലെ സന്നദ്ധസംഘടനകള്‍ പൊതുമാപ്പ് അപേക്ഷിക്കുന്നതിനുള്ള ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചിട്ടുണ്ട്.മാത്രമല്ല നിയമഞ്ജര്‍ സൗജന്യ നിയമോപദേശങ്ങളും നല്‍കി വരുന്നു ഇനി പ്രധാനമായും പൊതുമാപ്പിന് അപേക്ഷിക്കാന്‍ വേണ്ടി വരുന്ന രേഖകള്‍ *ഏതു രാജ്യക്കാരനാണെന്ന് പൗരത്വം തെളിയിക്കുന്നതിനുള്ള രേഖ*തുടര്‍ന്ന് ഈ രേഖകളുമായി ഹെല്‍പ് ഡെസ്‌കിലെത്തിയാല്‍ രാജ്യം വിടുന്നതിനുള്ള എമിഗ്രേഷന്‍ ക്രിയറന്‍സിനായി അതത് ഡിപ്പാര്‍ട്ട്‌മെന്റുകളിലേയ്ക്ക് അയക്കും.അവിടെ നിന്നാണ് എക്‌സിറ്റ് പാസ് ലഭിയ്ക്കുക
പൊതുമാപ്പിന് അപേക്ഷിക്കേണ്ടവര്‍?
*സന്ദര്‍ശക വീസയിലെത്തി പലകാരണങ്ങള്‍ കൊണ്ട് വര്‍ഷങ്ങളോളം രാജ്യത്ത് തുടരുന്നവര്‍.അവരെ ബോധവല്‍ക്കരിച്ചുകൊണ്ട് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ യുഎഇ യില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കും. *തൊഴില്‍ വീസയിലുള്ളവരുടെ സ്‌പോണ്‍സര്‍മാരുടെ പ്രശ്‌നങ്ങള്‍ കൊണ്ട് അവര്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ വീസ പുതുക്കാന്‍ കഴിയാതെ വന്ന സാഹചര്യമുള്ളവര്‍,അവര്‍ക്ക് കമ്പനി മാറി പുതിയ സ്‌പോണ്‍സറെ കണ്ടെത്തുന്നതിനായി ചെറിയൊരു ഫൈന്‍ നല്‍കിയാന്‍ മതിയാകും *ട്രാന്‍സിറ്റ് വീസയിലും മറ്റും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഒന്നോരണ്ടോ വര്‍ഷത്തെ വിലക്കിനു ശേഷം തിരികെ വരാന്‍ സാഹചര്യമൊരുക്കും.ഇത്തരക്കാര്‍ക്ക് സ്വന്തം പൗരത്വം തെളിയിക്കുന്ന എന്തെങ്കിലും രേഖ നിര്‍ബന്ധമാണ് *യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സിറിയ,ലിബിയ തുടങ്ങീ രാജ്യത്തെ പൗരന്‍മാര്‍ക്ക് യുഎഇയില്‍ ഒരു വര്‍ഷത്തേയ്ക്കു കൂടി തുടരാനുള്ള അനുമതി ലഭിക്കും. *പലസ്തീന്‍ പോലെയുള്ള നോ ലാന്‍ഡ് അഥവാ പോകാനൊരിടമില്ലാത്ത പൗരന്‍മാര്‍ക്ക് വേണ്ടി വളരെ ലളിതമായ എമിഗ്രേഷന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് *പൊതുമാപ്പ് കൊണ്ട് ഉദ്ദ്യേശിക്കുന്നത് വീസ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം രാജ്യത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്കുള്ള സഹായമാണ് *രാജ്യത്തെ കോടതി നിയമനടപടികള്‍ നേരിടുന്നവര്‍ക്കോ,ബാങ്കുകളിലെ ചെക്ക് കേസുകളില്‍ പെട്ടവര്‍ക്കോ അതു തീര്‍ക്കാതെ പൊതുമാപ്പ് ലഭ്യമാകില്ല.അത്തരം നിയമപ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനും നടപടികള്‍ ഇക്കാലയളവില്‍ ലളിതമാക്കിയേക്കുമെന്നാണ് അറിയുന്നത്.
യുഎഇ പോലെ വളരെ സുരക്ഷയൊരുക്കുന്ന ചെറുപ്പമുള്ള രാജ്യത്ത് രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും അതുപോലെ നിയമപരമായി ഇവിടെ താമസിക്കുന്ന എല്ലാ രാജ്യത്തെ പൗരന്‍മാര്‍ക്കും അനധികൃതമായി താമസിക്കുന്നവരില്‍ നിന്നുണ്ടാകാവുന്ന ഭീഷണിയും തടയാനാണ് എമിഗ്രേഷന്‍ ഐഡി ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇതിനു പുറത്തുള്ളവരെ രാജ്യത്തു നിന്നു മടക്കേണ്ടത് ഇവിടുത്തെ സുരക്ഷയ്ക്കുള്ള കവചം തീര്‍ക്കുന്നതിന്റെ ഭാഗമാണ്.പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ അവരുടെ യഥാര്‍ത്ഥത്തിലുള്ള പൗരത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ എന്തെങ്കിലും രേഖകള്‍ നാട്ടില്‍ നിന്നു വരുത്തി വേണം എംമ്പസിയേയോ കോണ്‍സുലേറ്റിനേയോ എക്‌സിറ്റ് പാസിനായി സമീപിക്കാം.കോടതി സംബന്ധിക്കുന്ന കേസുകളുണ്ടെങ്കില്‍ പ്രതി ഹാജരാകാത്ത കേസുകളാണെങ്കിലോ ചെറിയ കേസുകളാണെങ്കിലോ അതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ട്.അതിനു വേണ്ടി അവരുടെ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അറബിയില്‍ അവതരിപ്പിച്ചാല്‍ മനുഷ്യത്വപരമായ നടപടികള്‍ സ്വീകരികരിക്കുന്നതിനും സാഹചര്യമൊരുക്കിയിട്ടുണ്ട്.ഓഗസ്റ്റ് ഒന്നു മുതല്‍ തുടങ്ങിയ പൊതുമാപ്പ് കാലാവധി ഒക്ടോബര്‍ 30 ന് അവസാനിയ്ക്കും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....