വൈദികനായ റോബിന്‍ പ്രതിയായ കേസിലെ ഇരയായ പെണ്‍കുട്ടി കോടതിയ്ക്കു മുന്നില്‍ മൊഴിമാറ്റി.അന്വേഷണസംഘത്തിനു നല്‍കിയ മൊഴിയില്‍ നിന്നും വിരുദ്ധമായ മൊഴിയാണ് കഴിഞ്ഞ ദിവസംപെണ്‍കുട്ടി നല്‍കിയത്.ഫാദര്‍ റോബിന്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകക്ഷി സമ്മതത്തോടെയാണ് ഫാദര്‍ റോബിനുമായി ബന്ധത്തിലേര്‍പ്പെട്ടതെന്നുമാണ് പെണ്‍കുട്ടി മൊഴിമാറ്റിയിരിക്കുന്നത്.ഇരയുടെ മൊഴിമാറ്റത്തോടെ വാദി കൂറുമാറിയതായി കോടതി.തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (1)യിലെ അടച്ചിട്ട മുറിയിലായിരുന്നു വാദം.പെണ്‍കുട്ടി ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദത്തിനു വിധേയയാണോ കൂറുമാറിയതെന്നാണ് ഇനി അറിയാനുള്ളത്.
ഇതോടെ കേസില്‍ പൊലീസിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.കൊട്ടിയൂര്‍ പീഡന കേസില്‍ പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വാദമായിരുന്നു പ്രധാനപ്പെട്ടത്.ഫാദര്‍ റോബിനുമായുളള ബന്ധത്തില്‍ ഇരയക്ക് ഒരു കുഞ്ഞി ജനിച്ചു.ഇതോടെയാണ് സംഭവം വിവാദമായത്.ഫാദര്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നതായായിരുന്ന പൊലീസിന് മൊഴിലഭിച്ചത്.എന്നാല്‍ വിചാരണ തുടങ്ങിയപ്പോള്‍ തന്നെ തനിക്ക് പ്രായപൂര്‍ത്തിയായതാണെന്നും തന്റെ അനുവാദത്തോടെയാണ് ബന്ധത്തിലേര്‍പ്പെട്ടതെന്നും തന്റെ കുഞ്ഞിന്റെ അച്ഛന്‍ ഫാദര്‍ റോബിനാണെന്നും അദ്ദേഹത്തെ വിവാഹം ചെയ്ത് ജീവിക്കണമെന്നും പെണ്‍കുട്ടി അഭിപ്രായപ്പെട്ടു.അതേസമയം വൈദീകരുള്‍പ്പെട്ട പീഡനക്കേസുകള്‍ ആശങ്കയുണ്ടാക്കുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു.കൊട്ടിയൂര്‍ പീഡനക്കേസ് പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് തിരുവല്ലയിലെ ഓര്‍ത്തഡോക്‌സ് വൈദികര്‍ കുമ്പസാര രഹസ്യമുപയോഗിച്ച് ഭര്‍തൃമതിയായ സ്ത്രീയെ പീഡിപ്പിച്ചതെന്നും കൂടാതെ കത്തോലിക്കാ സഭയിലെ ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതുമായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.മാത്രമല്ല,പ്രതിപ്പട്ടികയില്‍ നിന്ന് മൂന്നുപേരേ ഒഴിവാക്കിയിട്ടുണ്ട്.കെൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഹൈദരലി,സിസ്റ്റര്‍ ടെസി തോമസ്,അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യൂ എന്നിവരെയാണ് ഒഴിവാക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....