രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്ന ഒരു ചോദ്യമാണിത്.കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുകയും രാഹുല്‍ ഗാന്ധി മുന്നില്‍ നിന്ന് നയിക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്ന രാഷ്ട്രീയ സഖ്യത്തിന് രാജ്യം ഭരിക്കാന്‍ കഴിയുമോ?കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങള്‍ കണ്ടെത്തിയ നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവം ഉണ്ടാക്കിയെടുക്കാന്‍ ഇന്ദിരഗാന്ധിയുടെ പൗത്രന് എത്രമാത്രം വിയര്‍പ്പൊഴുക്കേണ്ടി വരും.
അത്യധ്വാനം ചെയ്താണ് മോദിയുടെ ബിജെപി രാജ്യത്തിന്റെ അധികാരത്തിലെത്തിയത്.തുടര്‍ന്നു വന്ന സര്‍ക്കാരുകളുടെ മനംമടിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ പ്രാബല്യത്തിലാകാതിരിക്കുകയും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന പുത്തന്‍ പദ്ധതികളുണ്ടാകാതെ വരികയും ആഗോളവല്‍രണവും ഉദാരവല്‍ക്കരണവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ കടയ്ക്കല്‍ കത്തി വെച്ചപ്പോള്‍ കോണ്‍ഗ്രസ് സഖ്യ ഭരണത്തില്‍ മനം മടുത്തവര്‍ മാറ്റത്തേക്കുറിച്ചു ചിന്തിച്ചു.മാത്രമല്ല കൃത്യമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ മോദിയ്ക്കത് നേടാനുമായി.നരേന്ദ്ര മോദിയും അമിത്ഷായും നടത്തിയ പ്രചാരണങ്ങള്‍ ജനങ്ങളെ മാറിച്ചിന്തിക്കുന്നതിന് പ്രേരിപ്പിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം വന്ന മിക്ക നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി സഖ്യം അധികാരത്തിലെത്തി.ആ അശ്വമേധ യാത്രയ്ക്ക് കര്‍ണാടകയില്‍ കടിഞ്ഞാണ്‍ വീണെങ്കിലും അവിടെയും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.രണ്ടാമത്തെ വലിയ ഒറ്റ കകക്ഷിയായ കോണ്‍ഗ്രസ് കുമാരസാമിയുടെ പാര്‍ട്ടിക്ക് നിരുപാധിക പിന്തുണകളോടെ മുഖ്യമന്ത്രി പദം നല്‍കി.
പക്ഷെ ഇപ്പോള്‍ രാഷ്ട്രീയമായി ചിലകാര്യങ്ങളില്‍ ഇപ്പോള്‍ ചില വ്യത്യാസങ്ങള്‍ വന്നിട്ടുണ്ടെന്നാണ് മോദിയുടെ എതിര്‍ചേരിയിലുള്ളവരുടേയും മോദി വിമര്‍ശകരുടേയും വാദം.കാരണം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മോദി വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിലവസരങ്ങള്‍ എന്ന വാഗ്ദാനം ഈ കുറഞ്ഞ സമയത്തിനുള്ളില്‍ പാലിക്കാന്‍ മോദിക്കു കഴിയില്ലെന്നു തന്നെ അവര്‍ ഉറപ്പിക്കുന്നു.മാത്രമല്ല ഹിന്ദുക്കളെ ഒരുമിപ്പിച്ചു മുന്നോട്ടു കൊണ്ടു പോകാന്‍ ശ്രമിക്കുന്ന ബിജെപിയ്ക്ക് യുപി പോലെ രാജ്യത്തെ രാഷ്ട്രീയം തീരുമാനിക്കുന്ന സംസ്ഥാനത്ത് സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും ചേര്‍ന്ന് നടത്തുന്ന ദളിത്-പിന്നോക്ക ജാതി ദ്രുവീകരണത്തെ എതിര്‍ക്കാന്‍ ബിജെപിയ്ക്ക് കഴിയുമോ?എന്നാണ്.
എന്നാല്‍ മോദി എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.മോദിയുടെ വിദേശയാത്രകള്‍ പരിഹസിക്കപ്പെടുമ്പോഴും അദ്ദേഹം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥിതിയുടെ കെട്ടുറപ്പിനാണ് മോദിയുടെ യാത്രയെന്നാണ് അവരുടെ വാദം.ബിജെപിയ്ക്ക് ചില പ്രതിസന്ധികളുണ്ടെന്ന് അനുകൂലികള്‍ പറയുന്നുണ്ടെങ്കിലും മോദിയുടെ പരിശ്രമത്തിനു മുന്നില്‍ അതൊന്നും പ്രതിസന്ധികളാകില്ലെന്നാണ് അവരുടെ വാദം.
എന്നാല്‍ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു കുടയ്ക്കു കീഴില്‍ അണിനിരന്നാല്‍ അതിനെ എങ്ങനെ നേരിടണമെന്ന തന്ത്രമാണ് ബിജെപിയെ വലയ്ക്കുന്നത്.രാജ്യത്തുടനീളമുള്ള ചെറുകക്ഷികളുടെ പിന്തുണയോടെ ഭരണം നടത്താന്‍ ബിജെപി ശ്രമിക്കില്ലെന്നത് വാസ്തവം.അതുകൊണ്ട് ജാതി രാഷ്ട്രീയം തന്നെയാകും ബിജെപിയുടെ മുന്നിലേ പോം വഴി.ഓരോ സംസ്ഥാനത്തും ഓരോ രീതിയിലുള്ള പ്രതിസന്ധികളാണ് അവരെ കാത്തിരിക്കുന്നത്.ഉത്തര്‍പ്രദേശില്‍ ഭരണം നടത്തുന്നത് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെങ്കിലും സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ പാളിച്ചകളുണ്ടെന്നതാണ് സൂചന.അത് ലോക്‌സഭയിലെ 80 സീറ്റുകളിലുണ്ടാക്കുന്ന പ്രതികരണമാകും രാജ്യം എങ്ങനെ ഭരിക്കണമെന്ന് നിശ്ചയിക്കുക. മമതാ ബാനര്‍ജിയും,അഖിലേഷ് യാദവും,മായാവതിയും ഡിഎംകെയും ആന്ധ്രായില്‍ നിന്നു വൈ എസ് ആര്‍ കോണ്‍ഗ്രസും ശിവസേനയുടെ ബിജെപിയോടുള്ള അമര്‍ഷവും കോണ്‍ഗ്രസിന് മേല്‍ക്കൈ ആകുമെന്ന് അവര്‍ കരുതുന്നു.
മാത്രമല്ല,രാജ്യം നേരിടുന്ന വിലക്കയറ്റം,ഇന്ധനവിലയുടെ വര്‍ദ്ധനവ്,നോട്ടസാധുവാക്കല്‍ ഇവ ബിജെപിയെ താഴെയിടാനുള്ള കാരണങ്ങളാണെന്നും കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിപ്പിടിക്കുമ്പോഴും ഭരണം പിടിക്കാന്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്ന് ഹൈക്കമാന്‍ഡ് വിശദീകരിക്കുന്നു.എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി കസേരയയെ ചൊല്ലി തര്‍ക്കം രൂക്ഷമാകും.ആരാകും നടുക്കിരിക്കേണ്ടതെന്ന വാദത്തില്‍ വലിയ മീനുകള്‍ മുതല്‍ ചെറുമീനുകള്‍ വരെ കൂട്ടത്തോടെ വലയില്‍ നിന്നു ചാടും.എന്തായാലും വരുന്ന തിരഞ്ഞെടുപ്പില്‍ മോദിയേ തകര്‍ക്കാന്‍ രാഹുലിന്റെ മികവ് മതിയായേക്കില്ലെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....