News Beyond Headlines

30 Tuesday
December

സോമനാഥ് ചാറ്റര്‍ജി;പാര്‍ലമെന്റിന് സ്വതന്ത്രമുഖം നല്‍കിയ വ്യക്തിത്വം

ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ നിര്‍ണായക ദിവസങ്ങളിലൊന്നായിരുന്നു 2008 ജൂലൈ 7.ബിജെപിയുടെ അവിശ്വാസ പ്രമേയത്തില്‍ പാര്‍ലമെന്റ് കലങ്ങിമറിഞ്ഞ ദിനം.മുന്‍പെങ്ങും മറ്റൊരു ലോക്‌സഭാ സ്പീക്കറും അനുഭവിച്ചിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയുടെ മുന്നിലായിരുന്നു അന്ന് സിപിഎമ്മിന്റെ കരുത്തുറ്റ നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജി.ആ പ്രതിസന്ധിയില്‍ തളരാതെ പിടിച്ചു നിന്ന അദ്ദേഹം ആ സംഭവത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തായപ്പോള്‍ ശരിക്കും വേദനിച്ചു.ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വലിയ വേദനയായിരുന്നു അത്
കോണ്‍ഗ്രസിനെതിരെ ബിജെപി കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന്റെ വിശ്വാസ വോട്ടെടുപ്പിന് തൊട്ടു തലേദിവസം സ്പീക്കര്‍ പദവി രാജിവെക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തെ അവഗണിച്ചതാണ് സോമനാഥ് പാര്‍ട്ടിയില്‍ അനഭിമതനാകാനുള്ള കാരണം. വോട്ടെടുപ്പ് ദിവസം അതി നിര്‍ണായകമായിരുന്നു.വിശ്വാസപ്രമേയത്തിനു മേല്‍ നടന്ന വോട്ടെടുപ്പില്‍ യുപിഎ സര്‍ക്കാര്‍ വിജയിച്ചതായി സ്പീക്കര്‍ പ്രഖ്യാപിച്ചു.കോണ്‍ഗ്രസ് ആ അഗ്നി പരീക്ഷ മറികടന്നെങ്കിലും സോമനാഥിനെ കാത്തിരുന്നത് പാര്‍ട്ടിക്കു പുറത്തേക്കുള്ള വഴിയായിരുന്നു.പാര്‍ട്ടി നിര്‍ദ്ദേശത്തെ അവഗണിച്ച അദ്ദേഹത്തെ പിറ്റെദിവസം പാര്‍ട്ടിയുടെ പ്രാഥമികഅംഗത്തത്തില്‍ നിന്നും പുറത്താക്കി. എങ്കിലും ഇന്‍ഡ്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നാണക്കേടിന്റെ ഏടുകള്‍ തീര്‍ത്ത അന്നത്തെ വിശ്വാസവോട്ടെടുപ്പു ദിനം നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സോമനാഥ് ചാറ്റര്‍ജിയെന്ന സ്പീക്കര്‍ വലിയ പങ്കാണി വഹിച്ചത്.അന്നേ ദിവസം ചില ബിജെപി എംപിമാര്‍ സഭയില്‍ നോട്ടുകെട്ടുകളുമായി വന്ന് ഭരണപക്ഷത്തെ വെല്ലുവിളിച്ചതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും അത്ര കണ്ട് നാണക്കേടുണ്ടാക്കുന്നതായിരുന്നു.
സര്‍ക്കാരിനെ വെട്ടിലാക്കുന്ന പ്രമേയങ്ങള്‍ക്ക് പോലും അനുമതി നല്‍കാന്‍ അദ്ദേഹം മടികാണിച്ചില്ല. നിര്‍ണ്ണായകമായ, അത്യാവശ്യമുള്ള ബില്ലുകള്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ പരിശോധനയ്ക്ക് വിടാനുള്ള കണിശത തന്നെയായിരുന്നു സോമനാഥ് എന്ന സ്പീക്കറുടെ മുഖമുദ്ര. കണിശതയും നിലപാടുകളും അദ്ദേഹത്തെ രാജ്യം കണ്ട് ഏറ്റവും നല്ല സ്പീക്കര്‍ പദവിയിലേയ്ക്കുയര്‍ത്തി.
സിപിഎമ്മിന് എക്കാലത്തും ഉയര്‍ത്തിക്കാട്ടാന്‍ സാധിക്കുന്ന ദേശീയ മുഖമായിരുന്നു ഒരു കാലത്ത് അദ്ദേഹം. പ്രായോഗിക രാഷ്ട്രീയത്തിന്റെ എക്കാലത്തെയും മികച്ച അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റേതായിരുന്നു. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കുന്ന ചര്‍ച്ചകള്‍ സജീവമായിരുന്ന സമയത്ത് അതിനെ ശക്തമായി അദ്ദേഹം അനുകൂലിച്ചു.
ദേശീയ രാഷ്ട്രീയത്തിലേയ്ക്കുള്ള ചുവടുവയ്പ്പുകള്‍ക്കുള്ള അവസരമായി പാര്‍ട്ടി പ്രധാനമന്ത്രി പദത്തെ കാണണം. അധികാര രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കരുതെന്ന് അന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ അത് പാര്‍ട്ടി ചെവിക്കൊണ്ടില്ല. പാര്‍ട്ടി തീരുമാനം ഹിമാലയന്‍ ബ്ലന്‍ഡറാണെന്ന് പിന്നീട് തുറന്ന് പറയേണ്ടി വന്നുവെന്നതും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരുകാലത്തും മറക്കാത്ത ചരിത്രമാണ്.
അതിനു ശേഷം പശ്ചിമബംഗാളും സോമനാഥ് ചാറ്റര്‍ജിയുടെ വഴിയിലേയ്ക്ക് വന്നു എന്നതിന്റെ തെളിവാണ് 2008ലേത്. 2008ല്‍ ആണവകരാറിന്റെ പേരില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ സിപിഎം തീരുമാനമെടുത്തപ്പോള്‍ അന്ന് ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതിനോട് കാര്യമായ യോജിപ്പില്ലായിരുന്നു. അന്ന് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് ആവശ്യത്തിനായി ശക്തമായി വാദിച്ചു. അതിന്റെ പേരില്‍ പശ്ചിമ ബംഗാള്‍ ഘടകം ദേശീയ ഘടകത്തോട് തെറ്റി. ഇന്നും ദേശീയ തലത്തില്‍ സിപിഎമ്മില്‍ നിലനില്‍ക്കുന്ന ആശയഭിന്നത അന്നത്തെ സംഭവം ഒരു തരത്തില്‍ കാരണമാണ്.
അഭിഭാഷകനായിരുന്ന ചാറ്റര്‍ജി 1968ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1971ല്‍ സിപിഎം സ്വതന്ത്രനായി ലോക് സഭയിലെത്തി. 1971 മുതല്‍ 2009 വരെയുള്ള നീണ്ട കാലയളവില്‍ 10 തവണ അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. ഇതിനിടെയില്‍ 1984ല്‍ മാത്രമാണ് അദ്ദേഹം പരാജയപ്പെട്ടത്. മമത ബാനര്‍ജിയാണ് അന്ന് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. 1996ല്‍ മികച്ച പാര്‍ലമെന്റ് അംഗത്തിനുള്ള പുരസ്‌കാരം സോമനാഥ് ചാറ്റര്‍ജിയ്ക്ക് ലഭിച്ചു
. 2004ലെ ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പില്‍ ചാറ്റര്‍ഡി പ്രോടൈം സ്പീക്കറായി. പിന്നീട് 14ാം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. വാസുദേവ് മാവാലങ്കാറിന് ശേഷം ഐക്യകണ്‌ഠേന സ്പീക്കറായി തെരഞ്ഞെടുക്കപ്പടുന്ന ആളാണ് സോമനാഥ് ചാറ്റര്‍ജി

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....