യുഡിഎഫിനും ബിജെപിക്കും സാധ്യത നല്‍കിയ തെരഞ്ഞെടുപ്പ് സര്‍വേകള്‍ പുറത്തുവന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേട്ടം ലഭിച്ചത് ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് ആവേശമായി സംസ്ഥാനത്തെ 30 വാര്‍ഡില്‍ 16ഉം എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫ് ജയം പന്ത്രണ്ടില്‍ ഒതുങ്ങി. ആലപ്പുഴയില്‍ കോണ്‍ഗ്രസിനെ കൈവിട്ട് മത്സര രംഗത്തുവന്നയാളുടെ വിജയം യുഡിഎഫിനുള്ള മുന്നറിയിപ്പാണ്. ഒരിടത്തുപോലും വിജയിക്കാത്ത ബിജെപി യുടെ സ്ഥിതി ശ്രീധരന്‍ പിള്ളയുടെ ചീട്ടും കീറും. ശബരിമലയുടെ പേരില്‍ പ്രചാരണവുമായി ഇറങ്ങിയവര്‍ക്ക് ഈ ഉപതെരഞ്ഞെടുപ്പും കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സുപ്രീംകോടതിയുടെ യുവതീ പ്രവേശ വിധിക്കുശേഷം നടന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്. നവംബറില്‍ 39 വാര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 22ഉം എല്‍ഡിഎഫ് ആണ് നേടിയത്. കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും ആചാരസംരക്ഷണവും വിശ്വാസവുമാണ് എല്‍ഡിഎഫിനും സിപിഐ എമ്മിനുമെതിരെ നുണപ്രചാരണത്തിന് വിഷയമാക്കിയത്. ഇത്തവണ ശബരിമല പ്രക്ഷോഭം നടന്ന മേഖലകളിലായിരുന്നു വോട്ടെടുപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി വരില്ലന്ന ആശ്വാസ സൂചനയാണ് ഈ വിധിയെഴുത്ത് ഇടതിന് ഇത് നല്‍കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ആണ് ഏറ്റവും ഒടുവില്‍ അഭിപ്രായ സര്‍വേയിലൂടെ യുഡിഎഫിന് ജീവവായു പകര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള ഇരുപതില്‍ 16 ഇടത്തും യുഡിഎഫിന് വിജയം വച്ചുനീട്ടിയ ഏഷ്യാനെറ്റ് ഒരു സീറ്റ് ബിജെപിക്കും മാറ്റിവച്ചു. സര്‍വേ ഫലം വന്നതിന് അടുത്ത ദിവസമാണ് 30 വാര്‍ഡില്‍ ജനങ്ങള്‍ വിധിയെഴുതിയത്. ഉപതെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് രാഷ്ട്രീയ മനസ്സിന്റെ വ്യക്തമായ ചിത്രമാണ്. ഒരു കോര്‍പറേഷന്‍, മൂന്ന് വീതം ബ്ലോക്ക്, മുന്‍സിപ്പല്‍ വാര്‍ഡുകളിലും ബാക്കി ഗ്രാമപഞ്ചായത്തു വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ വോട്ടര്‍മാര്‍ താരതമ്യേന കൂടുതലുള്ള കോര്‍പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ഇതില്‍ കൊച്ചി കോര്‍പറേഷനിലും മലപ്പുറത്തെ തിരൂര്‍ ബ്ലോക്കിലും എല്‍ഡിഎഫ് നേടിയ അട്ടിമറി ജയം ശ്രദ്ധേയമാണ്. കൊച്ചി കോര്‍പറേഷനിലെ 52---ാം ഡിവിഷന്‍ യുഡിഎഫില്‍നിന്ന് പിടിച്ചെടുക്കുകയായിരുന്നു. കൊല്ലം ചിറ്റുമല ബ്ലോക്കിലെ പെരുമണ്‍ ഡിവിഷനില്‍ സിപിഐ എം സ്ഥാനാര്‍ഥി 1055 വോട്ടിന്റെ ഭൂരിപക്ഷം നേടി. ഇവിടെ യുഡിഎഫ് മൂന്നാം സ്ഥാനത്തായി. ഒഞ്ചിയത്ത് ആര്‍എംപി സീറ്റ് നിലനിര്‍ത്തിയത് യുഡിഎഫ് പിന്തുണയിലാണ്. ഇവിടെ യുഡിഎഫ് ആര്‍എംപിക്ക് പിന്തുണ നല്‍കുകയായിരുന്നു. ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിനെതിരെ വികാരം ആളിക്കത്തിക്കാന്‍ ശ്രമംനടന്ന റാന്നി പുതുശ്ശേരിമല പടിഞ്ഞാറ് വാര്‍ഡ് എല്‍ഡിഎഫ് നേടിയത് യുഡിഎഫ്--ബിജെപി കൂട്ടുകെട്ടിന് ശക്തമായ താക്കീതാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....