വിദേശരാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരുടെ സംരക്ഷണവും സുരക്ഷയും ഒരുക്കാനുള്ള പരിശോധനകളില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിപക്ഷത്തിന് തിരിച്ചടി ആകുന്നു. തെറ്റിദ്ധാരണ പരത്തി പ്രവാസികളെ ഇടതുമുന്നണിക്ക് എതിക്കാന്‍ നടത്തിയ നീക്കമാണ് പൊളിഞ്ഞിരിക്കുന്നത്. ഒരോ രാജ്യത്തും അവര്‍ നല്കുന്ന പരിശോധനകള്‍ നടത്തി സുരക്ഷതിരായി നാട്ടിലെത്തുക എന്നരീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയാറാക്കിയത്. ലോകാരോഗ്യ സംഘടന ഇക്കാര്യത്തില്‍ പറയുന്ന മാനദണ്ഡങ്ങളാണ് കേരളം പാലിച്ചത്. കൊവിഡ് ഇല്ലാ എന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ മാത്രമേ അതില്‍ കുറഞ്ഞ ഇളവുകള്‍ ആളുകള്‍ക്ക് നല്കാന് കഴിയൂ. മറിച്ചാണെങ്കില്‍ സാമൂഹ വ്യാപനം ഉണ്ടായാല്‍ അതില്‍ സര്‍ക്കാരാകും കുറ്റക്കാര്‍ . അതിനാണ് കോവിഡില്ലാ സര്‍ട്ടിഫിക്കറ്റിലെ കടുംപിടിത്തം കേന്ദ്രസര്‍ക്കാര്‍ ഇത് സംബന്ധിച്ച് എം ബസികളുമായി ചര്‍ച്ച നടത്തിയപ്പോള്‍ അത് പ്രായോഗികമാക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടെന്ന മറുപടി ലഭിച്ചു. അതിനെ തുടര്‍ന്ന് ആ പ്രോട്ടോകോളിലെ മറ്റ് കാര്യങ്ങളിലേക്ക് കാര്യങ്ങള്‍ മാറ്റി. സര്‍ട്ടിഫിക്കറ്റ് തീരുമാനമെടുക്കും മുന്‍പ് കോവിഡ് വിദഗ്ധ സമിതിയുടെ അഭിപ്രായം തേടിയിരുന്നില്ല. വിദേശത്തെ പരിശോധനാ സൗകര്യങ്ങളും അവിടത്തെ നയങ്ങളും മനസ്സിലാക്കിയതുമിന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പക്ഷെ അവര്‍ പറ്തനുസരിച്ചാണ് ഒരോസ്റ്റെപ്പും നീക്കിയത് എന്നാണ് യാഥാര്‍ത്ഥ്യം . അതുകൊണ്ട് മികച്ച ആരോഗ്യ മാതൃകയായി കേരളമാതൃക മാറുന്നത്. പ്രവാസി വികാരവും ഇവിടെ വേണ്ട ജാഗ്രതയും സംയോജിപ്പിച്ചുള്ള ശ്രമങ്ങളാണു സര്‍ക്കാര്‍ നടത്തിയത്. നിലവില്‍ രോഗം പടരാതിരിക്കാന്‍ എല്ലാത്തരത്തിലുമുള്ള പ്രതിരോധനടപടികളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. ഇവ കാര്യക്ഷമമായി നടത്താനുള്ള സൗകര്യം ഒരുക്കി യാത്ര തടയാതെയും നീട്ടി വയ്ക്കാതെയും പ്രവാസികളെ നാട്ടിലെത്തിക്കും. വിദേശത്തെ പരിശോധനാഫലം എന്തായാലും നാട്ടിലെത്തിയാല്‍ 14 ദിവസം ക്വാറന്റൈനില്‍ പോകണം. യാത്രക്കാര്‍ കോവിഡ് --19 ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ നല്‍കണം. സൗകര്യമുള്ള രാജ്യങ്ങളില്‍നിന്ന് വരുന്ന എല്ലാവരും പരിശോധനയ്ക്ക് ശ്രമിക്കണം; സര്‍ട്ടിഫിക്കറ്റ് കരുതണം. യാത്രയ്ക്ക് 72 മണിക്കൂറിനകത്തായിരിക്കണം ടെസ്റ്റ്. വിദേശ മന്ത്രാലയം വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ടശേഷം അറിയിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഗള്‍ഫില്‍നിന്ന് എത്തുന്നവരുടെ സുരക്ഷയ്ക്കായി വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ പ്രോട്ടോകോള്‍ അനുസരിച്ചുള്ള കര്‍ശന പരിശോധന നടത്തും. രോഗലക്ഷണമുള്ളവരെ കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് പരിശോധന നടത്താത്ത എല്ലാ യാത്രക്കാരും അവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ ക്കൂടി ഇവിടെയെത്തുമ്പോള്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റില്‍ പോസിറ്റീവ് ആകുന്നവര്‍ ആര്‍ടി പിസിആര്‍ അല്ലെങ്കില്‍ ജീന്‍ എക്സ്പ്രസ് അല്ലെങ്കില്‍ ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാകണം.എയര്‍പോര്‍ട്ടുകളില്‍ പരിശോധനയ്ക്ക് സൗകര്യം ഒരുക്കും. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി തടയല്‍ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും. യാത്രക്കാര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍, കൈയുറ, മാസ്ക് എന്നിവ വിമാനത്താവളങ്ങളില്‍നിന്ന് സുരക്ഷിതമായി നീക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....