ജോസ് കെ മാണിയെ പിളര്‍ത്താന്‍ കോണ്‍ഗ്രസ് കോട്ടയം ജില്ലപഞ്ചായത്ത് പ്രസിഡന്റുസ്ഥാനത്തിന്റെ പേരില്‍ വമ്പുകാട്ടിയ ജോസ് കെ മാണിയുടെ വിശ്വസ്ഥനായ റോഷിയെ യു ഡി എഫ് ചേരിയില്‍ എത്തിക്കാനായി എന്നാണ് ഇതിന് നേതൃത്വം നല്‍കിയവര്‍ പറയുന്നത്. പാലാ നിയമസഭാ സീറ്റും പിളര്‍ത്തിപോന്നാല്‍ ഘടകക്ഷി സ്ഥാനവുമാണ് റോഷിക്ക് വാഗ്ദാനം. തോമസ് ചാഴിക്കാടന്‍ എം പി യെക്കൂടി ഉള്‍പ്പെടുത്താന്‍ റോഷിയോട് യു ഡി എഫിലെ പ്രമുഖന്‍ പറഞ്ഞിട്ടുണ്ട്. എം. ജയരാജ് എം എല്‍ എ ജോസഫ് ഗ്രൂപ്പിലെ വിശ്വസ്ഥനുമായിട്ടാണ ചര്‍ച്ച നടത്തിയത്. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാട് കൂടി അറിഞ്ഞിട്ടേ തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കൂ എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. മുന്‍ധാരണപ്രകാരം രാജിവെക്കണമെന്ന നിര്‍ദേശം അവഗണിച്ച് മുന്നോട്ടുപോകുന്ന കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തെ അനുനയിപ്പിക്കാന്‍ ഒരികകല്‍ കൂടി യു.ഡി.എഫ് ശ്രമിക്കും. എന്നിട്ടും വഴങ്ങുന്നില്ലങ്കില്‍ ഈ രീതിയില്‍ ചര്‍ച്ച നീക്കുവാനാണ് തീരുമാനം. ജില്ല പഞ്ചായത്ത് പ്രസിഡന്റുസ്ഥാനം ഒഴികെ മുന്‍ധാരണപ്രകാരം ചങ്ങനാശ്ശേരി നഗരസഭയിലും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലുമടക്കം നാലിടത്ത് അധികാരം ജോസഫ് വിഭാഗത്തിന് ജോസ് പക്ഷം കൈമാറിയതും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കാലുവാരിയിട്ടും ജോസഫ് പക്ഷം വിജയിച്ചത് ജോസ് പക്ഷത്തിന്റെ വോട്ടുകൊണ്ടായിരുന്നെന്നതും ചര്‍ച്ചയാകുന്നുണ്ട്. അതിനാല്‍ കോട്ടയത്തിന്റെ കാര്യത്തില്‍ പിടിവാശി ഉപേക്ഷിക്കണമെന്നാണ് ജോസ് കെ. മാണിയുടെ ആവശ്യം. പ്രസിഡന്റുപദം രാജിവെക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ അഭ്യര്‍ഥന തള്ളിയ ജോസ് പക്ഷത്തിനെതിരെ കോണ്‍ഗ്രസിലും കോട്ടയം ഡി.സി.സിയിലും ജോസഫ് വിഭാഗത്തിലും അതൃപ്തി പ്രകടമാണ്. അവരാണ് റോഷിയുമായി നിരന്തരം ബന്മപ്പെടുന്നത്. എന്നാല്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാതെ രാജിയില്ലെന്ന നിലപാടില്‍തന്നെയാണ് ജോസ് കെ മാണി.. നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് മാനദണ്ഡമടക്കം വിഷയങ്ങളില്‍ ഉടന്‍ ചര്‍ച്ചവേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ആദ്യം രാജി പിന്നെ ചര്‍ച്ചയെന്ന് യു.ഡി.എഫും ജോസഫ് വിഭാഗവും ആവശ്യപ്പെട്ടിട്ടും വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് ജോസ് കെ മാണി ഇന്നലെയും ആവര്‍ത്തിച്ചു. ഇതോടെയാണ് പിളര്‍ത്തി ഒപ്പം നിര്‍ത്താനുള്ള നീക്കത്തിന് വേംത കൂട്ടിയത്. അവിടെ നിന്ന് പിളര്‍ന്നുവരുന്നവരെയും ജോസഫിനെയും ഒന്നിച്ചുനിര്‍ത്തി തദ്ദേശ തെരഞ്ഞെടുപ്പ് നേരിടാനാണ് മുന്നണിയുടെ രഹസ്യ തീരുമാനം. അതിനുശേഷം ഇരുപക്ഷത്തിന്റെയും ബലാബലം നോക്കി കാര്യങ്ങള്‍ തീരുമാനിക്കും . ഭിന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മധ്യകേരളത്തില്‍ തിരിച്ചടി നേരിടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തുന്നുണ്ട്. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിവെക്കൂവെന്ന് സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....