മമ്മൂട്ടി ചിത്രം വണ്‍ ഉടനെ റിലീസിനില്ല സംവിധായകന്‍. ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ റിലീസിനെത്തുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി വേഷമിടുന്ന ചിത്രമാണ് വണ്‍. 'വണ്‍ തീയേറ്ററില്‍ തന്നെയേ പ്രദര്‍ശനത്തിനെത്തുകയുള്ളൂ. ഇപ്പോള്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണ്. അത് എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല. തീയേറ്ററര്‍ റിലീസിനായാണ് കാത്തിരിക്കുന്നത്.' സന്തോഷ് വിശ്വനാഥ് പറയുന്നു. 'ചിത്രത്തിന്റെ ചിത്രീകരണം ഏതാണ്ട് കഴിയുന്ന സമയത്താണ് ലോക്ഡൗണ്‍ വരുന്നത്. രണ്ട് ദിവസത്തെ ചിത്രീകരണം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.അപ്പോഴാണ് ലോക്ഡൗണും മറ്റും വരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിലും ചിത്രീകരണം സാധ്യമല്ല. വലിയ ആള്‍ക്കൂട്ടം വേണ്ട രംഗമാണ്. ഏതാണ്ട് അയ്യായിരം പേരെങ്കിലും വേണ്ട രംഗമാണ്. ചിത്രീകരണം ഇപ്പോള്‍ അനിശ്ചിതത്വത്തില്‍ ആണ്. ടെയ്ല്‍ എന്‍ഡ് ആണ്. റിലീസും അതുകൊണ്ട് തീരുമാനിച്ചിട്ടില്ല. വണ്‍ ചിത്രീകരണം കഴിഞ്ഞിരുന്നുവെങ്കില്‍ പോലും ഒടിടി റീലീസ് ഉണ്ടാവില്ലായിരുന്നു. നമ്മുടെ നിര്‍മാതാവും തീയേറ്റര്‍ റിലീസേ ഉള്ളൂ എന്നതിന് പൂര്‍ണ പിന്തുണയാണ് തന്നത്. അത് തീയേറ്ററില്‍ കാണേണ്ട സിനിമയാണ്. ഞാനൊരു മമ്മൂട്ടി ആരാധകനാണ്, ഈ സിനിമ മറ്റേത് സംവിധായകന്‍ ചെയ്താലും എങ്ങനെയാവണമെന്ന് ഞാനെന്ന മമ്മൂട്ടി ആരാധകന്‍ ആഗ്രഹിക്കുന്നുവോ അതുപോലൊരു ചിത്രമാണ് വണ്‍'. സന്തോഷ് നേരത്തെ മാതൃഭൂമി ഡോട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയ്ക്ക് പുറമേ ജോജു ജോര്‍ജ്, മുരളി ?ഗോപി, നിമിഷ സജയന്‍, ?ഗായത്രി അരുണ്‍ തുടങ്ങിയ താരനിരയും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ?ഗോപി സുന്ദറാണ് ചിത്രത്തിന് സം?ഗീത സംവിധാനം നിര്‍വഹിക്കുന്നത്. വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര്‍ ശ്രീലക്ഷ്മിയാണ് ചിത്രം നിര്‍മിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....