News Beyond Headlines

16 Tuesday
June

പുതുമുഖങ്ങളുടെ വഴിയെ യ്‌ക്ക് കാസർകോട് പൂജയോടെ തുടക്കം

കാസർകോട്:മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ വഴിയെയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂജാ ചടങ്ങോടെ തിങ്കളാഴ്ച കാസർകോട് ചിറ്റാരിക്കാലിൽ ആരംഭിച്ചു. ചിത്രത്തിലെ നായകനായ ജെഫിൻ ജോസഫിന്റെ വീട്ടിൽ വെച്ചായിരുന്നു പൂജ. തരിയോട് എന്ന ഡോക്യൂമെന്ററിയ്‌ക്ക് ശേഷം നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന ഈ പരീക്ഷണ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുന്നത് ഹോളിവുഡ് സംഗീത സംവിധായകനായ ഇവാൻ ഇവാൻസാണെന്ന കാര്യം അണിയറപ്രവർത്തകർ നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ പരീക്ഷണ ചിത്രം കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിക്കുന്നു. വരുൺ രവീന്ദ്രൻ, അഥീന, ജോജി ടോമി, ശ്യാം സലാഷ്, രാജൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സിനിമയുടെ അനൗൺസ്‌മെന്റ് വിഡിയോയും ടൈറ്റിൽ പോസ്റ്ററും തിരുവോണ ദിനത്തിൽ സംവിധായകൻ നിർമൽ തന്റെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരുന്നു. കൊവിഡ്-19-ന്റെ സാഹചര്യത്തില്‍ ചുരുങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ചിത്രീകരിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ്, കിരൺ കാന്പ്രത്ത്. കലാ സംവിധാനം: അരുൺ കുമാർ പനയാൽ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊജക്റ്റ് ഡിസൈനർ: ജീസ് ജോസഫ്‌, പ്രൊഡക്ഷൻ കൺട്രോളേർസ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി, അസോസിയേറ്റ് ഡയറക്ടർസ്‌: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വാർത്താ വിതരണം: വി. നിഷാദ്. ട്രാൻസ്ലേഷൻ, സബ്‌ടൈറ്റിൽസ്: അഥീന, ശ്രീൻഷ രാമകൃഷ്‌ണൻ. സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു. കൊന്നക്കാട്, അരിയിരിത്തി, ബഡൂർ, കാനംവയൽ, പുളിങ്ങോം, ചെറുപുഴ കൂടാതെ ചില കാസർഗോഡ് കർണ്ണാടക അതിർത്തികളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....