കോവിഡ് കാലം തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും കഷ്ടതകള്‍ നിറഞ്ഞകാലമാണ്. ലോക മഹായുദ്ധത്തിനുശേഷം ഇത്രയും മോശമേറിയ ഒരു സമയം ലോകത്ത് തൊഴിലാളികള്‍ക്ക് നേരിടേണ്ടിവന്നിട്ടില്ല. നിലനില്‍ക്കാന്‍ വേണ്ടിയുള്ള പോരാട്ടിത്തിലാണ് തൊഴിലാളികളും തൊഴില്‍ സ്ഥാപനങ്ങളും .
അതിനിടയിലും തൊഴിലാളികളുടെ ദുരിതങ്ങള്‍ കാണാതെ മുന്നോട്ടു പോവുകയാണ് കേന്ദ്രസര്‍ക്കാരും, തൊഴില്‍ സ്ഥാപനങ്ങളും . അതിനെതിരായ പ്രവര്‍ത്തനത്തില്‍ കൂടിയാണ് തൊഴിലാളികള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സി ഐ ടി യുവിന്റെ കോട്ടയം ജില്ല സെക്രട്ടറി എ വി റെസല്‍ ഹെഡ് ലൈന്‍ കേരളയോട് സംസാരിക്കുന്നു.
എങ്ങനെയാണ് കോവിഡ് കാലത്തെ സംഘടനാ പ്രവര്‍ത്തനം ?
അതിനു മുന്‍പുവരെ ഉണ്ടായിരുന്നതില്‍ നിന്ന് തികച്ചു വ്യത്യസ്ഥമാണ്. തൊഴിലാളികളുടെ അവകാശത്തിനുവേണ്ടി നില്‍ക്കുന്നതിനൊപ്പം അവന്റെ ജീവിത സംരക്ഷണം കൂടി സി ഐ ടി യു ഏറ്റെടുത്തിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ക്ഷേമനിധിയില്‍ ലഭിച്ച സഹായങ്ങള്‍ക്ക് പുറമെ തൊിലാളികള്‍ക്ക് സഹായം സംഘടന എത്തിച്ചിട്ടുണ്ട്. അതുപോലെ തൊഴില്‍ നില നിര്‍ത്താനുള്ള പോരാട്ടം കൂടി നടത്തുകയാണ് ഇപ്പോള്‍ പ്രസ്ഥാനം.
കോവിഡ് പ്രോട്ടോക്കോള്‍ ഇളവുകള്‍ വന്നു തുടങ്ങി
എങ്ങനെയാണ് തൊഴില്‍ മേഖലയില്‍ ?
തൊഴില്‍ മേഖലകള്‍ പിച്ച വെച്ചുതുടങ്ങി എന്നു പറയാം. ഏവര്‍ക്കും അറിവുള്ള പോലെ എല്ലാ മേഖലകളിലും മുരടിപ്പുണ്ട്. പക്ഷെ അതിന്റെ തിക്തഫലം പൂര്‍ണ്ണമായും അനുഭവിക്കേണ്ടത് തൊഴിലാളാണ് എന്ന കാഴ്ച്ചപ്പാട് ചില മേഖലകളിലുണ്ട്, അത് അനുവദിക്കാന്‍ സാധിക്കില്ല. ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂല്ല്യങ്ങളും വേണ്ടന്ന് വെച്ച് തൊഴില്‍ ചെയ്യുന്നവരെ വീണ്ടും ചൂഷണം ചെയ്യാന്‍ പാടില്ലല്ലോ. കോവിഡിനെ മറയാക്കി തൊഴിലാളി പീഡനം പാടില്ല. തൊഴില്‍ ഉടമയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നുണ്ട്, തൊഴിലാളിക്ക് കൂടിജീവിക്കാനുള്ള വക നല്‍കുക. അതിനുള്ള മനസ് ഉണ്ടാകണം.
എവിടെയാണ് ഏറ്റവും വലിയ തിരിച്ചടി ?
വലിയ വ്യവസായങ്ങള്‍ അതിന്റെ ചാക്രികസ്വഭാവത്തില്‍ പതിയെ തിരിച്ചുവരും. പക്ഷെ ചെറുകിടമേഖലയ്ക്ക് കൈതാങ്ങ് വേണം . സംസ്ഥാന സര്‍ക്കാര്‍ ധാരാളം ആനുകൂല്ല്യങ്ങള്‍ നല്‍കുന്നുണ്ട്. അതിനൊപ്പം കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളുണ്ട്. അതൊന്നും ചെയ്യാതെ എല്ലാം ബാങ്ക് വഴിയുള്ള ലോണ്‍ പ്രഖ്യാപനങ്ങള്‍ മാത്രമാക്കിമാറ്റയിരിക്കുകയാണ് കേന്ദ്രം.
അതില്‍ നിന്ന് മാറി തങ്ങള്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണം, ഇന്ത്യ ഒട്ടാകെ ഒരു പോലെ തിരികെ ട്രാക്കിലെത്തിക്കാനുള്ള ഉത്തരവാദിത്വമാണ് കേന്ദ്ര ധനമന്ത്രാലയവും, വ്യവസായ മന്ത്രാലയവും ചെയ്യേണ്ടത് , ദൗര്‍ഭാഗ്യവശാല്‍ അത് ഉണ്ടാവുന്നില്ല.
തിരിച്ചടിയില്‍ ഏറ്റവും വലിയ ദുരന്തമുണ്ടായിരിക്കുന്നത് മോട്ടോര്‍ തൊഴിലാളികള്‍ക്കാണ്. സമൂഹം അത് എത്രത്തോളം മനസിലാക്കിയിട്ടുണ്ട് എന്ന് അറിക്കറിയില്ല.
മോട്ടോര്‍ തൊഴിലാളി മേഖലയിലെ അവസ്ഥ എങ്ങനെയാണ് ?
ലോറി തൊഴിലാളികള്‍ക്ക് പൂര്‍ണമായും തൊഴില്‍ നിലച്ച അവസ്ഥയാണ്. ആകെ ചെറിയ വണ്ടികള്‍ മാത്രമാണ് ഓടുന്നത്. ഇന്ത്യ ഒട്ടാകെ ഈ സ്ഥിതിയാണ്. കുറഞ്ഞത് ആറുമാസം കൂടി എടുത്താലേ ആ മേഖലയില്‍ എന്തെങ്കിലും തിരിച്ചു വരവ് സാധ്യമാവൂ. കേരളത്തിലെ സ്ഥിതി നോക്കൂ.
പൊതുഗതാഗത മേഖലയില്‍ സ്വകാര്യ ബസുകള്‍ നിലനില്‍പ്പിനായി കൈകാലിട്ട് അടിക്കുകയാണ്. പലരും വണ്ടികള്‍ ഓടിക്കാതെ കയറ്റി ഇട്ടിരിക്കുകയാണ്. ഒാടുന്ന വണ്ടികളില്‍ നിന്ന് വരുമാനം ഇല്ല,കിട്ടുന്ന തുകയില്‍ ചിലവ് കഴിഞ്ഞ് ബാക്കിവരുന്നത് തൊഴിലാളികളും ഉടമകളും പങ്കിട്ടെടുക്കുകയാണ്.
ടാക്‌സി വാഹനങ്ങള്‍ ഓടിച്ചിരുന്നവര്‍ക്ക് കടബാധ്യതയും, തൊഴില്‍ ഇല്ലാത്ത അവസ്ഥയുമാണ്. ഓട്ടോറിക്ഷയുമായി തൊഴിലാളികള്‍ റോഡിലുണ്ട് പക്ഷെ അവരോട് ഒന്ന് സംസാരിച്ചു നോക്കൂ ദിവസം ഒരു ഓട്ടം മാത്രം കിട്ടുന്ന സ്ഥിതിയാണ്.
പല സ്റ്റാന്റിലും വെറുതെ കിടക്കുകയാണ് ഓട്ടോകള്‍. വണ്ടി വാങ്ങിപ്പോയില്ലേ വീട്ടില്‍ ഇട്ടാല്‍ നശിക്കുമല്ലോ എന്ന് കരുതി പലരും പോരുകയാണ്. മറിച്ച് വില്‍ക്കാമെന്ന് വെച്ചാല്‍ മേടിക്കാന്‍ പോലും ആളില്ല.
ഇവര്‍ക്കുള്ള സഹായങ്ങള്‍ ?
സര്‍ക്കാര്‍ ക്ഷേമനിധിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്, പക്ഷെ അതൊകൊണ്ട് ഒന്നും ആവില്ലല്ലോ, തൊഴിലാളി സംഘടന എന്ന നിലയില്‍ കോവിഡ് കാലത്ത് കഴിവതും തൊഴിലാളികള്‍ക്ക് സഹായം എത്തിച്ചിട്ടുണ്ട്. ഭക്ഷ്യകിറ്റുകള്‍ വരെ തൊഴിലാളി കുടുബങ്ങളില്‍ സി ഐ ടി യു എത്തിച്ചു നല്‍കി. ഇപ്പോഴും ഏറ്റവും കൂടുതല്‍ അവശത അനുഭവിക്കുന്ന മേഖലകളില്‍ അത് തുടരുന്നുണ്ട്. അതിജീവനത്തിന്റെ പുതുവഴി തേടുകയാണ് കേളത്തിലെ തൊഴിലാളികള്‍ എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ച സഹായം ഒരു തൊഴിലാളിയും മറക്കില്ല. അതില്‍ രാഷ്ട്രീയം ഉണ്ടാകില്ല.
കാരണം അവരുടെ മാനേജ്‌മെന്റുകള്‍ ( ഉടമകള്‍) പോലും സഹായിക്കാന്‍ കെല്‍പ്പില്ലാതെ തകര്‍ന്നു പോയപ്പോഴാണ് സര്‍ക്കാരിന്റെ കൈതാങ്ങ് എത്തിയത്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തില്‍ തൊഴിലാളികളെ സഹായിച്ചിട്ടില്ല. ആര്‍ക്കും പരിശോധിക്കാവുന്ന കാര്യമാണ്. പണമായി അവര്‍ക്ക് സഹായം എത്തിച്ച് ഏതു സര്‍ക്കാരുണ്ട്, മുടങ്ങാതെ ഭക്ഷണം നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ മാത്രമാണ്.
ഈ സാഹചര്യത്തില്‍ പൊതുപണിമുടക്ക്
ഞാന്‍ മുന്‍പ് സൂചിപ്പിച്ചില്ലേ ഈ സാഹചര്യത്തില്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട കേന്ദ്രസര്‍ക്കാര്‍ ഇതൊന്നും ശ്രദ്ധിക്കാതെ മാറി നില്‍ക്കുന്ന സ്ഥിതിയുണ്ടെന്ന്. പലയിടത്തും തൊഴിലാളികള്‍ തീരാ ദുരിതത്തിലാണ് അത്തരം നയങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമാണ് നവംബര്‍ 26 ന്റെ പൊതു പണിമുടക്ക്
ബി എം എസ് ഒഴികെ ഇന്ത്യയിലെ എല്ലാ തൊഴിലാളി പ്രസ്ഥാനങ്ങളും ഒന്നിച്ച് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ - കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്കാണിത്
ദുരിത കാലത്ത് രാജ്യത്തെ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആശ്വാസപരമായ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പകരം സര്‍വ്വ മേഖലകളും സ്വകാര്യവത്കരിച്ച് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ വിവിധങ്ങളായ അടിയന്തര ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സംയുക്ത ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തൊഴില്‍ മേഖലയെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനൊപ്പം ഇൗ പോരാട്ടത്തിലും തൊഴിലാളികള്‍ ഒന്നിച്ച് മുന്നേറും.
പൊതു പണിമുടക്കിന്റെ പ്രചരണപ്രവര്‍ത്തനങ്ങള്‍ ?
കോവിഡ് കാലത്ത് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഓണ്‍ ലൈനായിട്ടണ് നടത്തുന്നത്. ചുരുക്കം ചില ഇടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കണ്‍വന്‍ഷനുകള്‍ നടന്നു . ഇപ്പോള്‍ യൂണിയനുകളുടെ ജനറല്‍ ബോഡി മീറ്റിങ്ങുകള്‍ നടന്നു കഴിഞ്ഞു. 24,25 തീയതികളില്‍ ലഘു ലേഖ വിതരണം ജില്ലയില്‍ നടക്കും.
ഇതിനൊപ്പം ഓണ്‍ ലൈനായി സി ഐ ടി യു സിഐടിയു കേരളയില്‍ തത്സമയം ലഭ്യമാകുന്ന സമര സര്‍ഗോത്സവ പന്തലില്‍ കലാ പരിപാടികളിലൂടെ സമരത്തിന്റെ സന്ദേശം എത്തിക്കുന്നുണ്ട്. മുന്‍പ് കലാജാഥകള്‍ നടത്തിയാണ് ഇത് ചെയ്തിരുന്നത്. കോവിഡല്‍ അതിന് മാറ്റം വരുത്തി.
ഈ മാസം പത്താം തീയതി സി ഐ ടി യു കോട്ടയം ജില്ലാ കമ്മിറ്റിയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. തൊഴിലാളികളും കുടുബാംഗങ്ങളുമാണ് അതില്‍ അണി നിരക്കുക. ജീവിതം തിരികെ പിടിക്കാന്‍ വേണ്ടി ഒന്നിച്ചുള്ള പോരാട്ടമാണ് ഈ അതിജീവന പോരാട്ടത്തിന്റെ മുന്‍നിരയില്‍ സി ഐ ടി യു ഉണ്ടാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....