തമിഴ് ജനതയ്ക്കുവേണ്ടി ജീവന്‍പോലും ബലികഴിക്കാന്‍ തയ്യാറാണെന്ന് രജനീകാന്ത്. തന്റെ രാഷ്ട്രീയ പാര്‍ട്ടി ജനുവരിയില്‍ പ്രഖ്യാപിക്കുമെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നത്.
ഏപ്രില്‍ - മെയ് മാസങ്ങളില്‍ തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ രജനീകാന്തിന്റെയും കമല്‍ഹാസന്റെയും സാന്നിധ്യം നിര്‍ണായകം ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലെ കരുത്തരായിരുന്ന ജയലളിതയുടെയും കരുണാനിധിയുടെയും മരണത്തിനുശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗത്ത് കരുണാനിധിയും ജയലളിതയും സൃഷ്ടിച്ച വിടവ് ഇനിയും നികത്തപ്പെട്ടിട്ടില്ല.
തമിഴ് നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ചു മാസം മുമ്പ് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നാണ് രജനി കാന്തിന്റെ പ്രഖ്യാപനം. തിരഞ്ഞെടുപ്പില്‍ അത്ഭുതം സൃഷ്ടിക്കുമെന്നും ജാതിക്കും മതത്തിനും അതീതമായ മതനിരപേക്ഷ ആത്മീയതയുടെ രാഷ്ട്രീയമായിരിക്കും തന്റേതെന്നും രജനീകാന്ത് പ്രഖ്യാപിച്ചിട്ടുണ്ട്. 'നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ നിശ്ചയമായും വിജയിക്കും. സത്യസന്ധവും സുതാര്യവും അഴിമതി വിരുദ്ധവും ജാതി മത വിശ്വാസങ്ങള്‍ക്ക് അതീതവുമായ മതനിരപേക്ഷ ആത്മീയ രാഷ്ട്രീയം ജനങ്ങള്‍ക്ക് നല്‍കും. തീര്‍ച്ചയായും അത്ഭുതങ്ങള്‍ സംഭവിക്കും' - അദ്ദേഹം ട്വീറ്റ് ചെയ്തിനു ലെയാണ് തമിഴര്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍പോലും തയ്യാറാണെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
2018 മാര്‍ച്ചില്‍ നടത്തിയ പ്രസംഗത്തില്‍ തന്റെ നിലപാട് ഇങ്ങനെയാണ് രജിനികാന്ത് വ്യക്തമാക്കിയിരുന്നത്.
താന്‍ വരുന്നത് ജയലളിത ശേഷിപ്പിച്ച ശൂന്യത നികാത്താനെന്ന് നടന്‍ രജനീകാന്ത അന്ന് വ്യക്തമാക്കി. തമിഴ്‌നാടിന് ഒരു നേതാവിനെ വേണം. അത് താനായിരിക്കുമെന്നും രജനീകാന്ത. ്തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയാണെന്നു വ്യക്തമാക്കുന്നതായിരുന്നു ഡോ. എംജിആര്‍ എജ്യുക്കേഷനല്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എംജിആറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലാണ് രജനീകാന്ത് ഇക്കാര്യം പറഞ്ഞത്
ഒരു പാര്‍ട്ടിയും എന്റെ രാഷ്ട്രീയ പ്രവേശനത്തെ ഇഷ്ടപ്പെടുന്നില്ല. എന്തിനാണ് നിങ്ങള്‍ എന്നെ ഭയക്കുന്നത്. എംജി ആറിനെ പോലെ മികച്ച ഭരണം കൈവരിക്കാന്‍ തനിക്കും കഴിയുമെന്നും രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയക്കാരെ വെല്ലുവിളിച്ചും, അവരോട് ചോദ്യങ്ങള്‍ ഉന്നയിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോഗിക ഉപദേശം നല്‍കിയുമായിരുന്നു ജനഹൃദയങ്ങള്‍ കീഴടക്കി രജിനീകാന്തിന്റെ പ്രസംഗം.
രാഷ്ട്രീയ പ്രവര്‍ത്തം എന്നാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല. ഇത്രയും കാലം ജയലളിതയും എംജിആറുമുണ്ടായിരുന്നു. ശക്തമായ വ്യക്തിത്വം ഉള്ളവരായിരുന്നു ഇരുവരും. അവര്‍ ഇപ്പോഴില്ല. അവര്‍ക്ക് പകരം ആ ഒഴിവു നികത്തി ജനങ്ങളെ സേവിക്കാനാണ് താന്‍ വരുന്നതെന്നും രജനീകാന്ത് പറഞ്ഞു. എംജിആര്‍ തമിഴ്‌നാട് ഭരിച്ചതുപോലെ നല്ല ഭരണം കാഴ്ചവെക്കാന്‍ തനിക്ക് സാധിക്കുമെന്നാണ് വിശ്വാസമെന്നും രജനീകാന്ത് അന്ന് പറഞ്ഞു.
സിനിമയിൽനിന്ന് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിച്ചവരിൽ ശിവാജി ഗണേശനും, വിജയകാന്തും ഉൾപ്പെടുയുള്ളവർക്ക് കാര്യമായ നേട്ടം ഉണ്ടാക്കാൻ ആയിരുന്നില്ല. ഇപ്പോൾ കമൽഹാസന്റെ പാർട്ടിയും അങ്ങനെതന്നെ.വെറും അഞ്ച് ശതമാനത്തിനപ്പുറം വോട്ട് നേടാൻ മക്കൾ നീതി മയ്യത്തിന് ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് രജനി എത്തുന്നത്. കമൽഹാസൻ നഗരത്തിലെ യുവാക്കൾ അടക്കമുള്ള ഡിഎംകെ വോട്ടർമാരുടെ വോട്ട് ചോർത്തുമ്പോൾ, രജനീകാന്ത് സ്ത്രീകൾ അടക്കമുള്ള എഐഡിഎംകെയുടെ മിഡിൽ ക്ലാസ് വോട്ടുകൾ ചോർത്തുമെന്നാണ് പൊതുവെയുള്ള ആശങ്ക.
താന്‍ വിജയിച്ചാല്‍ അത് ജനങ്ങളുടെ വിജയം ആയിരിക്കുമെന്നും പരാജയപ്പെട്ടാല്‍ അത് ജനങ്ങളുടെ പരാജയമായിരിക്കുമെന്നും പറയുകയും ചെയ്തു. ദീര്‍ഘകാലമായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് രജനീകാന്ത് രാഷ്ട്രീയ രംഗപ്രവേശം സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്.
രജിനി മക്കള്‍ മണ്‍ട്രത്തിന്റെ മൂതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം മനസുതുറന്നത്. കൂടിക്കാഴ്ചയ്ക്കിടെ ജില്ലാ ഭാരവാഹികള്‍ അവരുടെ അഭിപ്രായം തുറന്നു പറഞ്ഞു. താന്‍ എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് അവര്‍ പറയുന്നതെന്നും പോയസ് ഗാര്‍നിലെ വസതിക്ക് പുറത്ത് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പതിന്നാല് വർഷം നീണ്ട രാഷ്ട്രീയ സസ്‌പെൻസിനൊടുവിലാണ് സജീവ രാഷ്ട്രീയത്തിലേക്ക് രജനീകാന്ത് കടക്കുന്നത്. വലിയ ആരാധക പിന്തുണയുള്ള അദ്ദേഹം രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചത് മുതൽ വിവാദങ്ങൾ താരത്തെ വിട്ടൊഴിഞ്ഞിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....