തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ കേരളീയരുടെ വികസന, ക്ഷേമ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറവേകി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് പ്രവര്‍ത്തനമികവേകുന്നു. ജനുവരി മുതല്‍ ക്ഷേമ പെന്‍ഷനുകള്‍ 1500 രൂപയാക്കാനും സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം തുടരാനും എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു.
നവകേരളത്തിന് വികസനാടിത്തറയും ക്ഷേമത്തണലുമൊരുക്കാന്‍ 10,000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്ന രണ്ടാം 100 ദിന കര്‍മപരിപാടി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 5700 കോടി രൂപയുടെ 5526 പദ്ധതി പൂര്‍ത്തീകരിച്ച് ഉദ്ഘാടനംചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതിക്ക് തുടക്കംകുറിക്കും. ആദ്യ 100 ദിന പരിപാടിയില്‍ 122 പദ്ധതി പൂര്‍ത്തീകരിച്ചു. അതിന്റെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് രണ്ടാംഘട്ടത്തെ കൂടുതല്‍ ക്രിയാത്മകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
5700 കോടി രൂപയുടെ 5526 പദ്ധതി പൂര്‍ത്തീകരിക്കും. 4300 കോടി രൂപയുടെ 646 പദ്ധതി തുടങ്ങും. മാര്‍ച്ച് 31നകം 15,000 കുടുംബത്തിനുകൂടി ലൈഫ് വീട്. 35,000 വീടുകളുടെ നിര്‍മാണം തുടങ്ങും. അഞ്ച് ഭവനസമുച്ചയങ്ങള്‍ പൂര്‍ത്തീകരിക്കും. കോവിഡ് വാക്‌സിന്‍ സൗജന്യം. 50,000 പേര്‍ക്കുകൂടി തൊഴില്‍, ഗെയില്‍ പദ്ധതി ഉദ്ഘാടനം ജനുവരി 5ന്, വര്‍ധിപ്പിച്ച പെന്‍ഷന്‍ ജനുവരി മുതല്‍, പലവ്യഞ്ജന കിറ്റ് 80 ലക്ഷം കുടുംബത്തിന്, 20 മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റുകളാക്കും, അതോടൊപ്പം 5000 പുതിയ സംരംഭം, 153 കുടുംബശ്രീ ഭക്ഷണശാലകൂടി, അയ്യന്‍കാളി നഗര തൊഴിലുറപ്പില്‍ 8 ലക്ഷം തൊഴില്‍ ദിനംകൂടി, ടെക്‌നോസിറ്റിയില്‍ ഒരുലക്ഷം ചതുരശ്രയടി കെട്ടിടം പൂര്‍ത്തിയാകും, 80 ആധുനിക സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനംചെയ്യും. അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകള്‍ അഞ്ചിലൊന്നു വിലയ്ക്ക് കെഎസ്ഡിപിയില്‍ ഉല്‍പ്പാദിപ്പിക്കും, കൂടാതെ 300 പുതിയ സ്‌കൂള്‍ കെട്ടിടത്തിന് തറക്കല്ലിടും, 9 പുതിയ സ്റ്റേഡിയംകൂടി, സ്മാര്‍ട്ട്‌സിറ്റി: തിരുവനന്തപുരത്തും കൊച്ചിയിലും, 190 കോടിയുടെ പദ്ധതി, 100 വഴിയോര വിശ്രമകേന്ദ്രം, കെ- ഫോണ്‍ ഒന്നാംഘട്ടം ഉദ്ഘാടനം ഫെബ്രുവരിയില്‍, വൈദ്യുതിവാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ 6 നഗരസഭയില്‍, 10,000 പട്ടയംകൂടി വിതരണം ചെയ്യും. വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുക്കും. 27 ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്യും. കൊച്ചി വാട്ടര്‍മെട്രോ ഫെബ്രുവരിയില്‍ ഓടിത്തുടങ്ങും. 75 പുതിയ കറ്റാമരന്‍ പാസഞ്ചര്‍ ബോട്ട് ജനുവരിയില്‍ നീറ്റിലിറക്കും. പട്ടിക വിഭാഗങ്ങള്‍ക്കായി 3000 പഠനമുറി പൂര്‍ത്തിയാക്കും. 1620 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം, എസ്സി-- എസ്ടി വികസന കോര്‍പറേഷന്‍ വഴി, 2000 പേര്‍ക്ക് സ്വയംതൊഴില്‍ വായ്പ, മലബാര്‍ കോഫി പൗഡര്‍ വിപണിയിലിറക്കും,
250 പഞ്ചായത്തുകള്‍കൂടി ശുചിത്വ പദവിയിലേക്ക് നടപ്പാക്കും എന്നിവയൊക്കെയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....