മെട്രോ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രിയെ കൊണ്ടുവരുന്ന കോടികളുണ്ടെങ്കില്‍ മെട്രോയ്ക്ക് ഒരു കോച്ച് കൂടി വാങ്ങാമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.ഇനി അതല്ല പ്രധാനമന്ത്രിയ്ക്ക് മെട്രോ ഉദ്ഘാടനം ചെയ്യണമെന്ന് നിര്‍ബന്ധമാണെങ്കില്‍ #ഡിജിറ്റല്‍ ലോകത്തെ വാഴ്ത്തുന്ന അദ്ദേഹത്തിന് മൂതന സാങ്കേതിക വാര്‍ത്താവിനിമയ സാധ്യതകള്‍ ഉപയോഗിച്ച് ബിഗ് സ്‌ക്രീനിലൂടെ ഇതങ്ങ് ഉദ്ഘാടനം ചെയ്താല്‍ പോരേയെന്നും അദ്ദേഹം തന്റെ ഫേസ് ബുക്കില്‍ കുറിച്ചു
പഴഞ്ചരക്കാകുന്ന ഉദ്ഘാടന മാമാങ്കമെന്ന് തലക്കെട്ടിട്ടാണ് ജോയ് മാത്യു മെട്രോ ഉദ്ഘാടന വിവാദത്തെ രൂക്ഷമായി വിമര്‍ശിച്ചത്.പ്രധാനമന്ത്രിയുടെ അസൗകര്യം പരിഗണിച്ച് മെട്രോ ഉദ്ഘാടനം നീട്ടിവെച്ചതിനെ പരിഹസിച്ചാണ് ജോയ് മാത്യു രംഗത്തെത്തിയത്.മെട്രോയുടെ പണി പൂര്‍ത്തിയായാല്‍ അതങ്ങ് ഉദ്ഘാടനം ചെയ്താല്‍ പോരെ,പിന്നെന്തിനാണ് ഇത്തരം ഗോഷ്ഠികളെന്നും അദ്ദേഹം ചോദിക്കുന്നു. സത്യത്തില്‍ കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാന്‍ യോഗ്യത കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാക്കിയ ഇ ശ്രീധരനാണെന്നാണ് ജോയ് മാത്യുവിന്റെ വാദം
ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
പഴഞ്ചരക്കുകളായ ചടങ്ങുകള്‍ -----------------------------
കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാന മന്ത്രി നരേന്ദ്ര മോഡിയെന്ന് ബി ജെ പി എന്നാല്‍ തിരക്ക് കാരണം അദ്ദേഹത്തിനു വരാന്‍ സാധിക്കില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രൊ ഉദഘാടനം ചെയുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍- അതിനിപുണനായ ഉമ്മന്‍ ചാണ്ടി അടുത്ത വട്ടം താന്‍ മുഖ്യമന്ത്രികസേരയില്‍ ഉണ്ടാകില്ല എന്ന ബോധ്യത്തില്‍ പണിപൂര്‍ത്തിയാകും മുബേ ഒരു വ്യാജ ഉദ്ഘാടനം നടത്തിയതിനാല്‍ അദ്ദേഹം ഈ വഴി ഇനി വരില്ലെന്നുറപ്പിക്കാം- ശരിക്കും മെട്രൊയുടെ പണിപൂര്‍ത്തിയായെങ്കില്‍ അതങ്ങ് ഓടിച്ചാല്‍ പോരെ? എന്തിനാണിമ്മാതിരി ഗോഷ്ഠികള്‍? പ്രധാനമന്ത്രിയെ കൊണ്ടുവരുന്നതിന്റെ ചെലവുകള്‍ ഒന്നു ഓര്‍ത്തുനോക്കുക- സെക്യൂരിറ്റി ,വിമാനക്കൂലി,താമസം ഭക്ഷണം എന്നീ വകകളിലെല്ലാംകൂടി കോടികളാണു പൊടിയുക- അതിനു പുറമേ പൊതുജനത്തിന്റെ അന്നേ ദിവസത്തെ ബുദ്ധിമുട്ടുകള്‍ - ആ ചിലവഴിക്കുന്ന കോടികള്‍ ഉണ്ടെങ്കില്‍ മെട്രൊക്ക് ഒരു കോച്ചുകൂടി വാങ്ങിക്കാം -ഇനി അതല്ല പ്രധാനമന്ത്രിക്ക് സമയക്കുറവും. മെട്രൊ ഉദ്ഘാടനം ചെയ്‌തേ അടങ്ങൂ എന്നൊരു വാശിയുമുണ്ടെങ്കില്‍ ഡിജിറ്റല്‍ ലോകത്തെ വാഴ്ത്തുന്ന അദ്ദേഹത്തിനു വാര്‍ത്താവിനിമയ രംഗത്തെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിഗ് സ്‌ക്രീനിലൂടെ സംഗതി ഉദ്ഘാടിക്കാവുന്നതാണു(കൂടിവന്നാല്‍ ഒരു നൂറുരൂപാ ചെലവില്‍ കാര്യം നടക്കും -അത് ജിയൊ ആണെങ്കില്‍ ചിലപ്പോള്‍ സൗജന്യമായും !)ഇത് തന്നെ നമ്മുടെ മുഖ്യമന്ത്രിക്കും ആകാവുന്നതാണു- തിരുവനന്തപുരത്തുനിന്നും തന്റെ ജോലിതിരക്കുകള്‍ മാറ്റിവെച്ച് കൊച്ചിയില്‍ എത്തണം-പ്രധാന മന്ത്രി വന്നു പോകുന്നതിന്റെയത്ര ചെലവ് വരില്ലെങ്കിലും ബാക്കി ബുദ്ധിമുട്ടുകളൊക്കെ അങ്ങിനെത്തന്നെയുണ്ടാവും- അദ്ദേഹം അത്ര പെട്ടെന്നു ഡിജിറ്റല്‍ ആകില്ല അതുകൊണ്ട് സ്‌കൈപ്പ് തുടങ്ങിയ വിനിമയോപാധികളിലൊന്നും അദ്ദേഹം വിശ്വസിക്കുന്നില്ലല്ലോ- സത്യത്തില്‍ കൊച്ചി മെട്രൊ ഉദ്ഘാടനം ചെയ്യാന്‍ യോഗ്യതയുള്ള ഒരേ ഒരാള്‍ കൊച്ചി മെട്രൊ എന്ന സ്വപ്നം യാഥാര്‍ഥൃമാക്കിയ ഇന്‍ഡ്യയുടെ അഭിമാനമായ Metro Man എന്നറിയപ്പെടുന്ന ഇ. ശ്രീധരന്‍ അല്ലാതെ മറ്റാരുമല്ല എന്നതാണു എന്റെ അഭിപ്രായം- പലയിടത്തുനിന്നായി വായ്പയെടുത്ത് മുടക്കുമുതല്‍ പലിശ സഹിതം എത്രയും പെട്ടെന്ന് തിരിച്ചടക്കണമെങ്കില്‍ മെട്രൊ എത്രയും വേഗം ഓടിത്തുടങ്ങണം- ഉദ്ഘാടന മാമാങ്ക ധൂര്‍ത്തുകളല്ല പണിയെടുക്കുന്നവനെ ആദരിക്കുന്ന തൊഴിലിനെ ബഹുമാനിക്കുന്ന ഒരു പുതിയ ക്രമം അതാണിനി നമുക്ക് വേണ്ടതെന്ന് -വിപ്ലവാനന്തര രാജ്യങ്ങളിലൊക്കെ ഇങ്ങിനെയൊക്കെയുള്ള മാത്രുകകള്‍ ഉണ്ടായിരുന്നുവെന്ന് നമ്മുടെ വിപ്ലവമുന്നണി സര്‍ക്കാര്‍ എന്നാണു മനസ്സിലാക്കുക ! ഒരു വര്‍ഷത്തെ വിവിധങ്ങളായ ഉദ്ഘാടങ്ങള്‍ക്കായി പൊടിക്കുന്ന പണത്തിന്റെ കണക്ക് വെറുതെയെങ്കിലും ഒന്നാലോചിക്കുന്നത് നല്ലതായിരിക്കും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....