പഴയ പോലെ മാണി സാറിനിപ്പോള്‍ ഒരു വീര്യമില്ല.അണികളുടെ ആവേശവും കെട്ടടങ്ങിയിരിക്കുന്നു.ഒരു മുന്നണിയിലുമില്ല.ഭരണവുമില്ല.പിന്നെയെന്ത് ആവേശം.കോട്ടയത്ത് സിപിഎമ്മുമായി നടത്തിയ അവിശുദ്ധ ബന്ധം കൂടിയായപ്പോള്‍ ആകെ നാണം കെട്ടിരിപ്പാണ്.കോണ്‍ഗ്രസില്‍ നിന്നു പുറത്തു പോയി,ബിജെപിയില്‍ കേറാമെന്നു വെച്ചാല്‍ അവരും മറുപടിയൊന്നും തരുന്നില്ല,പിന്നെ പത്തൊന്‍പതാമത്തെ അടവായിരുന്നു കോട്ടയം കൂട്ട്.പക്ഷെ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ പ്രതിസന്ധി സൃഷ്ടിച്ചതു മാത്രം മിച്ചം സിപിഎമ്മുകാര്‍ പറയുന്നു കോട്ടയത്തേത് പ്രാദേശിക കൂട്ടുകെട്ട് മാത്രമായിരുന്നെന്ന്.പക്ഷെ ജില്ലാ പഞ്ചായത്തില്‍ കൂടി ഇടതു പാളയത്തില്‍ കയറിപ്പറ്റാനായിരുന്നു മാണിയുടെയും കൊച്ചുമാണിയുടെയും ശ്രമം.ആരുമായി കൂട്ടുകൂടിയാലും അധികാരത്തിന്റെ അകത്തളങ്ങളില്‍ പാലായുടെ ഒരേട് പതിപ്പിക്കാന്‍ കെഎം മാണി എക്കാലത്തും കരുനീക്കം നടത്തിയിട്ടുണ്ട്.പക്ഷെ ബാര്‍കോഴക്കേസില്‍ മാണി സാറിനെ പഴി പറയുകയും അദ്ദേഹം ബജറ്റ് അവതരിപ്പിച്ചപ്പോള്‍ സഭ അലങ്കോലമാക്കുകയും ചെയ്ത ഇടതു പക്ഷക്കാര്‍ക്ക് മാണി സാറിനെ കൂടെക്കൂട്ടുന്നതില്‍ ചെറിയ നാണമൊക്കെ തോന്നി.അതുകൊണ്ട് ലോക്കലായി കയറിക്കൂടിയത് സ്റ്റേറ്റ് ലവലിലേക്ക് വളര്‍ത്താന്‍ മാണി പെടാപാട് പെടേണ്ടി വരും.
ഇതിനിടയിലാണ് മുന്‍ ധനമന്ത്രി കെഎം മാണിക്ക് ബാര്‍ കോഴക്കേസില്‍ കൃത്യമായ പങ്കുണ്ടെന്ന് ഇന്ന്# സര്‍ക്കാര്‍ തന്നെ ഹൈക്കോടതിയില്‍ തെളിവു സമര്‍പ്പിച്ചിരിക്കുന്നത്.ഫോണ്‍ സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധന നടന്നു വരികയാണ്.രണ്ട് ബാറുടമകളുടെ പരാതി കൂടി അന്വേഷിക്കാനുണ്ട്.പണി പാലം കയറി പാലായില്‍ ചെന്ന പോലെയായി.ഇക്കാര്യം കൊണ്ട് തന്നെ സിപിഎം മാണിയെ എടുക്കില്ലെന്ന് ഉറപ്പാണ്.തന്നെയുമല്ല ഇടതുപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐക്കിട്ട് എട്ടിന്റെ പണികൊടുത്ത് നൈസായി കയറിപ്പറ്റാമെന്ന് കരുതിയ മാണ#ിക്കും മോനും കളിയില്‍ പിഴച്ച.യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അവരെ കുളിപ്പിച്ചങ്ങു കിടത്തി ഇടതുപക്ഷത്ത് കയറിപ്പറ്റി മുഖ്യമന്ത്രിയാകാന്‍ വരെ ശ്രമിച്ച മാണിയെ അന്ന് വെട്ടിനിരത്തിയത് കോണ്‍ഗ്രസിലെ ഒരു പ്രമുഖ നേതാവ് തന്നെയാണെന്നാണ് ശ്രുതി.പിന്നെ ഇടതുപക്ഷവുമായി ഒരു തരത്തിലും പൊരുത്തപ്പെട്ടു പോകുന്നതല്ല മാണി സാറിന്റെ രാഷ്ട്രീയം .ബൂര്‍ഷ്വാ നിലപാടുകളും മക്കള്‍ രാഷ്ട്രീയവും സിപിഎമ്മിന്റെ നയങ്ങള്‍ക്കെതിരാണ്.അതുകൊണ്ട് തല്‍ക്കാലം മാണിയെ കയറ്റി ഇപ്പോള്‍ തന്നെ ഒന്നും ശരിയാക്കാത്ത സിപിഎം കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകില്ലെന്നു വേണം കരുതാന്‍. എങ്കില്‍ ഇനി കോണ്‍ഗ്രസിലേക്കു തന്നെ മടങ്ങാമെന്നു കരുതിയാല്‍ ഉമ്മന്‍ചാണ്ടിയുള്‍പ്പടെയുള്ള തലമുതിര്‍മന്ന കോണ്‍ഗ്രസുകാര്‍ മാണിയുടെ നാണം കെട്ട കോട്ടയം കൂട്ടിനെ യാതൊരു ദയയുമില്ലാതെ വിമര്‍ശിച്ചതാണ്.നാല്‍പതുകൊല്ലം കോട്ടയം കോണ്‍ഗ്രസുകാര്‍ സഹിക്കുകയായിരുന്നു എന്നാണ് പലരും പറഞ്ഞത്.ഇനിയെങ്കിലും സ്വന്തം ചിഹ്നമായ കൈപ്പത്തിയില്‍ വോട്ട് കുത്തി സംതൃപ്തരാകാമെന്ന് കോട്ടയത്തെ തലമുതിര്‍ന്ന കോണ്‍ഗ്രസുകാര്‍.കെസി ജോസഫാകട്ടെ മാണി സാറെന്നു വിളിച്ച അതേ നാവു കൊണ്ടു ആദ്യമായി മാണിയെന്നു വിളിച്ചു.കോട്ടയത്ത് ഡിസിസികാര്‍ മാണിക്കെതിരേ പ്രമേയവും പാസാക്കി.കോട്ടയം ലോക്‌സഭാ സീറ്റ്,ഏറ്റുമാനൂര്‍,ചങ്ങനാശേരി,പാലാ,കടുത്തുരുത്തി അങ്ങനെ കേരളാ കോണ്‍ഗ്രസ്(എം)പിടിച്ചു വെച്ചിരിക്കുന്ന പലസീറ്റുകളിലും കോണ്‍ഗ്രസുകാര്‍ക്കിനി മല്‍സരിക്കാമാേ?
പിന്നെ കോണ്‍ഗ്രസില്‍ നിന്നു പുറത്തിറങ്ങി ബിജെപി പാളയത്തില്‍ കയറിപ്പറ്റാനും പറ്റുമെങ്കില്‍ കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് അങ്ങ് ഡല്‍ഹിയിലെത്തിയിരിക്കുന്ന മോനേ കേന്ദ്ര മന്ത്രി സഭയിലൊരംഗമായി കാണാനുമുള്ള മാണി സാറിന്റെ ആഗ്രഹം.പക്ഷെ ,എന്തോ ചില ശനി ദോഷങ്ങള്‍ കൊണ്ട് നടക്കാതെ വരികയാണ്.ആരാണ് ആ കൂട്ടുകെട്ട് ഉണ്ടാകാതിരിക്കാന്‍ ശ്രമം നടത്തുന്നതെന്നു വ്യക്തമല്ല.കേരളത്തില്‍ പ്രബല ശക്തിയല്ലാത്ത ബിജെപി ഇവിടെ നിലയുറപ്പിക്കാന്‍ ആരുമായും കൂടും.പ്രാദേശിക കൂട്ടുകെട്ടിന് ബിജെപി എല്ലാക്കാലത്തും പിന്തുണ നല്‍കിയിട്ടുമുണ്ട്.പക്ഷെ ഈയൊരു കാര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമല്ല.ബിഡിജെഎസ് ഉണ്ടാക്കി കേന്ദ്രത്തിലേക്കൊരു എന്‍ട്രി പ്രതീക്ഷിച്ചിരുന്ന വെള്ളാപ്പള്ള#ിയോടും മോനോടും പോലും മോദിപ്പാര്‍ട്ടി മനസു തുറന്നിട്ടില്ല.പിന്നെയല്ലേ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരുമിച്ചു മല്‍സരിച്ച വെള്ളാപ്പള്ളി പാര്‍ട്ടിയെ പിന്തളളി കേരളാ കോണ്‍ഗ്രസിനെ മോദിയുടെ ടീമിലെടുക്കാന്‍.
പ്രധാനപ്പെട്ട പാര്‍ട്ടികളെല്ലാം ഉപേക്ഷിക്കപ്പെട്ട കെ എം മാണി സാറിനും മകനും അരവിന്ദ് കേജ് രിവാളിനെ ഒന്നു വിളിച്ചാലെന്താ.ആംആദ്മി പാര്‍ട്ടിയില്‍ എന്തെങ്കിലുമൊരു സാധ്യതയുണ്ടെങ്കിലോ?കെഎം മാണിയുംകേരളാ കോണ്‍ഗ്രസും ഓരോ പാര്‍ട്ടിക്കാരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നു വ്യക്തം.കാത്തിരിക്കാം കേരളാ കോണ്‍ഗ്രസിന്റെയും(എം)കെ എം മാണിയുടെയും ഭാവി അറിയാന്‍
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....