News Beyond Headlines

06 Wednesday
May

”ജോയ് മാത്യുവേ നീ വെറും അശുവാടാന്ന്” എഴുതിപ്പിടിപ്പിച്ച പിണറായി ഫാന്‍സിന് കിടിലന്‍ മറുപടിയുമായ് നടന്‍ ജോയ് മാത്യു

സിപിഎമ്മിനെയും പിണറായി വിജയനെയും നിരന്തരമായി വിമര്‍ശിക്കുകയും ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ആഞ്ഞടിക്കുകയും ചെയ്യുന്ന ജനനായകന്‍ ഫാന്‍സിന് കിടിലന്‍ മറുപടിയുമായി നടനും സംവിധായകനുമായ ജോയ് മാത്യു.മാധ്യമങ്ങളില്‍ തിളങ്ങാന്‍ വിവരക്കേടും അല്‍പത്തരവും എഴുതിപ്പിടിപ്പിക്കുന്നുവെന്ന ആക്ഷേപമാണ് ജനനായകന്‍ ഫേസ്ബുക്ക് പേജിലൂടെ ഫാന്‍സ് ജോയ് മാത്യുവിനെതിരെ നടത്തുന്നത്.നീ വെറും അശുവാന്നും സിനിമയില്‍ അവസരം കിട്ടാത്ത ജോയ് മാത്യു എന്തൊക്കെയോ പുലമ്പുന്നുവെന്നും നിരന്തരമായി പിണറായി ഫാന്‍സ് പേജില്‍ കണ്ടപ്പോഴാണ് ജോയ് മാത്യു മറുപടിയുമായി എത്തിയത്
ജോയ് മാത്യുവിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ഇതാണൂ അസഹിഷ്ണുത - വിമര്‍ശങ്ങളെ ഭയപ്പെടുന്നവരുടെ ലൈന്‍ ഇതാണു- എന്നാല്‍ ജനനായകാ കേട്ടുകൊള്‍ക അവസരങള്‍ കുറഞ്ഞതല്ല മാധ്യമങ്ങളിലൂടെ സത്യം പറയാന്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് ഇഷ്ടപ്പെടുന്നതിലാണു എനിക്കിപ്പൊ ഹരം- ഇടുങ്ങിയ രാഷ്ട്രീയ ചിന്തകളില്ലാത്ത കാലയേയും സാഹിത്യത്തേയും സംഗീതത്തേയും സ്‌നേഹിക്കുന്ന , സമൂഹ്യ പ്രശ്‌നങ്ങളെ ഗൗരവത്തോടെ നോക്കിക്കാണുന്ന ഒരു വലിയ വിഭാഗം എന്നെ സ്‌നേഹിക്കുന്നവരായിട്ടുണ്ട് -അവരുള്ളിടത്തോളം മനുഷ്യനോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ളവനായി ഞാന്‍ തുടരും മനുഷ്യസ്‌നേഹവും രാഷ്ട്രസ്‌നേഹവും ഇല്ലാത്തവര്‍ എന്നെ സ്‌നേഹിക്കണമെന്നില്ല ഇനി 'ജനനായ'ന്റെ അറിവിലേക്കായി; ഞാന്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നതും പൂര്‍ത്തിയസ്യതുമായ സിനിമകളുടെ ലിസ്റ്റ് താഴെക്കൊടുക്കുന്നു വായിച്ച് പഠിക്ക്: സ്റ്ററീറ്റ് ലൈറ്റ് ചക്കരമാവിന്‍ കൊമ്പത്ത് ബഷീറിന്റെ പ്രേമലേഖനം മെല്ലെ ഗോള്‍ഡ് കോയിന്‍സ് കിണര്‍ ക്ലിന്റ് ഒബതാം വളവിനപ്പുറം അങ്കിള്‍ പാതി ക്വ്വീന്‍ ചിപ്പി ഗൂഡാലോചന ഒരു സില്‍മാക്കാരന്‍ ചന്ദ്രഗിരി ഒരു ചെറുകാറ്റില്‍ ഒരു പായ്കപ്പല്‍ ഉടലാഴം ഗ്രേറ്റ് ഡാന്‍സര്‍ ബലൂണ്‍ ( തമിഴ്) മലര്‍ മകള്‍ (തമിഴ്) ശിവ (തെലുങ്ക്) The Sound Story(English) തല്‍ക്കാലം കഞ്ഞികുടിച്ച് പോകാന്‍ ഇതൊക്കെമതി- എന്റെ കലാജീവിതത്തേയും എഴുത്തിനെയും പിന്തുണക്കുന്നവര്‍ പറയട്ടെ അപ്പോള്‍ ഞാന്‍ പണിനിര്‍ത്താം- ദയവായി നിങ്ങള്‍ എനിക്ക് അവസരങ്ങള്‍ ഇല്ലാതാക്കരുത് അത് നിങ്ങള്‍ അസഹിഷ്ണുക്കള്‍ക്ക് ആപത്തായി മാറും- കാരണം സിനിമയില്‍ അവസരം കുറഞ്ഞാല്‍ ഞാന്‍ ഫുള്‍ടൈം മാധ്യമ പ്രവര്‍ത്തകനാവും ;നിങ്ങള്‍ക്ക് പണിയാകും -അതിനാല്‍ നിങ്ങള്‍ ദയവായി എനിക്ക് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാങ്ങിത്തരുവാന്‍ ശ്രമിക്കൂ ആരുടേയും കഞ്ഞികുടി മുട്ടിക്കാതിരിക്കൂ-

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....