News Beyond Headlines

07 Thursday
May

സ്ത്രീ സ്വാതന്ത്ര്യത്തെ പരിഹസിച്ച് രാംഗോപാല്‍ വര്‍മ്മ,സണ്ണി ലിയോണാകാന്‍ സ്വാതന്ത്ര്യ തേടുന്ന മകളുടെ കഥയുമായി വര്‍മ്മയുടെ ആദ്യ ഹ്രസ്വ ചിത്രം

വ്യത്യസ്ത വഴികളിലൂടെ സിനിമ ആവിഷ്‌ക്കരിക്കുന്ന ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ തന്റെ ആദ്യ ഹ്രസ്വ ചിത്രവുമായി രംഗത്തെത്തി.സ്ത്രീ സ്വാതന്ത്ര്യന്റെ കഥയാണ് 'മേരിബേട്ടി സണ്ണി ലിയോണ്‍ ബനാ ചാഹ്തി ഹേ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം.11 മിനിറ്റ് നീളുന്ന ഹ്രസ്വ ചിത്രത്തില്‍ അച്ഛന് ബാങ്ക് മാനേജരാകാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില്‍ അമ്മയ്ക്ക് വീട്ടമ്മയാകാന്‍ സ്വാതന്ത്ര്യമുണ്ടെങ്കില് തനിക്ക് സണ്ണി ലിയോണിന്റെ പാത പിന്തുടരാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്ന മകളുടെ സ്വതന്ത്ര ചിന്തയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
പോണ്‍ സ്റ്റാറാകാനാണ് പെണ്‍കുട്ടിയുടെ ആഗ്രഹം.പക്ഷെ അതിനെതിരായി നില്‍ക്കുന്ന രക്ഷിതാക്കളോട് തന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ധൈര്യത്തോടെ അവതരിപ്പിക്കുന്ന മകളെ വര്‍മ്മ അവതരിപ്പിച്ചിരിക്കുന്നു.എല്ലാവരും അവരവരുടേതായ എന്തെങ്കിലും വില്‍ക്കുന്ന ഈ ലോകത്ത് സണ്ണി ലിയോണ്‍ വില്‍ക്കുന്നത് അവരുടെ സെക്‌സാണ്,അതിനെന്താണ് കുഴപ്പമെന്ന് അച്ഛനോട് മകള്‍ ചോദിക്കുന്നു.ഒരു വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന സംഭാഷണം മാത്രമാണ് ചിത്രമെങ്കിലും അതിന്റെ ഇതിവൃത്തം ഇന്നത്തെ ലോകത്തിലെ പെണ്‍കുട്ടികളുടെ ചിന്താഗതിയെയും സ്വാതന്ത്ര്യ ബോധത്തെയും കുറിച്ചാണ് പറയുന്നത്.യൂ ട്യൂബിലൂടെ റിലീസ് ചെയ്ത ചിത്രം സാമൂഹ്യമാധ്യമത്തില്‍ വൈറലാകുന്നുണ്ട്.
അധോലോകവും സെക്‌സും പ്രമേയമായി വരുന്ന തന്റെ വെബ് സീരിസ് ഈയടുത്താണ് രാംഗോപാല്‍ വര്‍മ്മ അനൗണ്‍സ് ചെയ്തത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....