മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരില്‍ വ്യാജവോട്ട് രേഖപ്പെടുത്തിയെന്ന കെ സുരന്ദ്രന്റെ വാദം സത്യമായേക്കും.കോടതിയില്‍ ഇതു സംബന്ധിച്ച് സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയിന്‍മേല്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയ പത്തു പേരില്‍ രണ്ടു പേര്‍ ഹാജരായി.ഇവര്‍ വോട്ടു ചെയ്തില്ലെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്.ഇതോടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 89 വോട്ടിനു മാത്രം രണ്ടാമതായ സുരേന്ദ്രനും ബിജെപിയും പ്രതീക്ഷയിലാണ്.നിയമസഭയില്‍ രാജഗോപാലിനു കൂട്ടിയാ സുരേന്ദ്രനെ കാത്തിരിക്കുകയാണ് ബിജെപി നേതൃത്വം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപിച്ച് സുരേന്ദ്രന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
2015ല്‍ മരിച്ച മഞ്ചേശ്വരം പഞ്ചായത്തിലെ ഉദ്യാവര്‍ സ്വദേശി യു.എ.മുഹമ്മദ് 2016 മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ഒമ്പതാം നമ്പര്‍ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തിയതായി റിട്ടേണിങ് ഓഫിസറായ പി.എച്ച്.സിനാജുദ്ദീന്‍ ഹൈക്കോടതിയില്‍ നേരിട്ടെത്തി മൊഴി നല്കിജയിരുന്നു. ഈ മൊഴിയോടെയാണ് തിരഞ്ഞെടുപ്പില്‍ വ്യാപക കൃത്രിമം നടന്നിട്ടുണ്ടെന്ന കെ.സുരേന്ദ്രന്റെക ഹര്ജിനയില്‍ കഴമ്പുണ്ടെന്ന നിഗമനത്തില്‍ കോടതിയെത്തിയതും മണ്ഡലത്തിലെ ഏതാനും വോട്ടര്‌മ്രൊ നേരിട്ട് വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ തീരുമാനിച്ചതും.
ഹര്‍ജി പരിഗണിച്ച കോടതി പത്തു വോട്ടര്‍മാരോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.ഇവര്‍ക്ക് സമന്‍സും അയച്ചിരുന്നു.എന്നാല്‍ സമന്‍സ് നല്‍കാന്‍ ഭീഷണി മൂലം കഴിഞ്ഞില്ലെന്നും അതിനാല്‍ പോലീസ് സഹായം കോടതി ആവശ്യപ്പെട്ടിട്ടുണ്ട് .ക്രമക്കേട് നടന്നിട്ടില്ലെങ്കില്‍ ആരു ഹാജരായാലും ആര്‍ക്കെന്താണ്.
എന്നാല്‍ മഞ്ചേശ്വരം ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പിലേക്കു പോയാല്‍ ഫലങ്ങള്‍ സുരേന്ദ്രന് എതിരാകുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു ബിജെപി നേതാവ് കേരളത്തിലെത്തുന്നത് ഇടത-വലതു പാര്‍ട്ടികള്‍ക്ക് വലിയ ക്ഷീണമുണ്ടാക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇരുവരും തമ്മില്‍ ഒരു രഹസ്യ ധാരണയുണ്ടാക്കാനുള്ള പദ്ധതികളും കാണുന്നുണ്ട്
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് രേഖപ്പെടുത്തിയെന്നാരോപിക്കപ്പെടുന്ന 259 പേരുടെ പട്ടിക സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.സുരേന്ദ്രന്റെ ഈ വാദം തെളിഞ്ഞാല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയും നിലവി# മണ്ഡലത്തേ പ്രതിനീധികരിക്കുകയും ചെയ്യുന്ന മുസ്ലിം ലീഗ് അംഗത്തിന്റെ എംഎല്‍എ സ്ഥാനം നഷ്ടമാകും.അപ്പോള്‍ അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന രണ്ടാം സ്ഥാനക്കാരന്‍ സുരേന്ദ്രന്# ഒന്നാമതെത്തും.89 വോട്ടിനാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന് എം എല്‍ എ സ്ഥാനം നഷ്ടപ്പെട്ടത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....