ഒരു ഇന്‍ഡ്യന്‍ പൗരന്‍ അഥവാ ചൊവ്വയില്‍ അകപ്പെട്ടാലും ഇന്‍ഡ്യന്‍ എംബസി ഇടപെട്ട് പരിഹരിക്കുമെന്നാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഏറ്റവും അവസാനം വരുന്ന വാര്‍ത്തകള്‍.നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ മികച്ച മന്ത്രി ആരാണെന്ന് ജനങ്ങളോട് ചോദിച്ചാല്‍ സുഷമാ സ്വരാജ് എന്ന സംശയ ലേശമെന്യേ പറയാം.അത്രയും മികച്ച പ്രവര്‍ത്തനമാണ് വിദേശകാര്യമന്ത്രി എന്ന നിലയില്‍ സുഷമ നടത്തുന്നത്.പ്രവാസികള്‍ക്ക് ഏതു തരത്തിലുള്ള കഷ്ടപ്പാടുണ്ടായാലും മന്ത്രി കാണിക്കുന്ന ശ്രദ്ധയും കരുതലും ലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണ്.അത് അഭിനന്ദനാര്‍ഹവുമാണ്.
വിദേശത്ത് ദുരിതമനുഭവിക്കുന്ന ഇന്‍ഡ്യന്‍ പൗരന്‍മാര്‍ക്ക് ഏതു വിധേനയും സഹായമെത്തിക്കുന്നതില്‍ സുഷമ സ്വരാജ് കാണിക്കുന്ന ആത്മാര്‍ത്ഥത കഴിഞ്ഞ മൂന്നു വര്‍ഷമായി ജനങ്ങള്‍ കാണുന്നതാണ്.മന്ത്രിമാരില്‍ ഒന്നാം നിരയിലേക്ക് സുഷമയെ നയിക്കുന്നതില്‍ നിരവധി ഉദാഹരണങ്ങളുണ്ട്.വിദേശത്ത് കഷ്ടപ്പെടുന്ന ഇന്‍ഡ്യന്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍,രാജ്യത്ത് കുടുങ്ങികിടക്കുന്ന വിദേശീയരോടു കാണിക്കുന്ന മമത,യാത്രാ രേഖകള്‍ നഷ്ടപ്പെട്ടു പോകുന്നവര്‍ക്ക് ഏറ്റവും പെട്ടന്ന് അത് ലഭ്യമാക്കാനുള്ള വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതിപത്തി,കൂടാതെ അടുത്ത കാലത്ത് ഇന്‍ഡ്യയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത ബ്രിസീലിയന്‍ വിദേശ വനിതയ്ക്കുണ്ടായ പയാസങ്ങള്‍ പരിഹരിക്കുന്നതിന് വിദേശകാര്യമന്ത്രാലയം നല്‍കിയ സഹായങ്ങള്‍ ഇതൊക്കെ സുഷമയെ മന്ത്രിമാരില്‍ ഒന്നാം നിരയിലേക്ക് നയിക്കുന്നു.
പാക്കിസ്ഥാന്‍ ചാരനെന്നാരോപിച്ച് വധശിക്ഷയ്ക്കു വിധിച്ച മുന്‍ ഇന്‍ഡ്യന്‍ റോ ഉദ്യോഗസ്ഥന്‍ കല്‍ഭൂഷണ്‍ ജാദവിന്റെ പ്രശ്‌നം രാജ്യാന്തര കോടതിയില്‍ എത്തിക്കുന്നതിനും അ#ുകൂല വിധി നേടിയെടുക്കുന്നതിനും സുഷമാ സ്വരാജും വിദേശകാര്യമന്ത്രാലയവും പൂര്‍ണമായും വിജയിച്ചു
അതേപോലെ പാക്കിസ്ഥാനി പൗരന്റെ വലയില്‍ പെട്ടു പോയി വിവാഹിതയാകേണ്ടി വന്ന മുസ്ലിം യുവതിയെ പാക്കിസ്ഥാന്‍ കോടതിയുടെ അനുകൂല വിധിയോടെ ഇന്‍ഡ്യയില്‍ തിരിച്ചെത്തിക്കുന്നതിലും വിദേശകാര്യമന്ത്രി എന്ന നിലയില്‍ സുഷമയുടെ പങ്ക് മാറ്റിനിര്‍ത്താനാവില്ല.
പാസ്‌പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും കൂടുതല്‍ സുതാര്യമാക്കുന്നതിലും വിദേശകാര്യമന്ത്രി കാര്യക്ഷമമായി പ്രവര്‍ത്തിച്ചു.പാസ്‌പോര്‍ട് സേവനങ്ങള്‍ പോസ്റ്റോഫീസുകളിലേക്കും വ്യാപിപ്പിച്ചു.വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ എംബസികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി.മാത്രമല്ല ഇന്‍ഡ്യന്‍ പൗരന്‍മാര്‍ എന്തു പ്രതിസന്ധികള്‍ നേരിട്ടാലും പരിഹരിക്കുന്നതിന് എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഇറാഖ് യുദ്ധകാലത്ത് അവിടെയകപ്പെട്ടു പോയ നേഴ്‌സുമാരേ ഇന്‍ഡ്യയിലെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ വിദേശകാര്യമന്ത്രാലയം പൂര്‍ണമായും വിജയിച്ചു.
എന്തായാലും പ്രധാനമന്ത്രിയുടെ റാങ്കില്‍ സുഷമ ഒന്നാമതെത്തുമോയെന്ന് കാത്തിരിക്കാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....