കോട്ടയം അറുപറയിൽ നിന്ന് കാണാതായ ദമ്പതികൾക്കായി മീനച്ചിലാറ്റിൽ തിരച്ചിൽ തുടരുന്നു.കവണാററ്റിൻകര,വെമ്പള്ളി,ചെങ്ങളം ഭാഗങ്ങളിലായി സിഡാക്കും പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്.
മീനച്ചിലാറ്റിലും കവണാറിലും അടുത്ത ദിവസങ്ങളിൽ പരിശോധന തുടരും.നേരത്തേ നേവി താഴത്തങ്ങാടിയിൽ പരിശോധന നടത്തിയിരുന്നതിനാൽ ആ ഭാഗത്ത് തൽക്കാലം പരിശോധയ്ക്കണ്ടന്നാണ് പൊലീസിന്റെ തീരുമാനം അത്യാധുനിക ക്യാമറ അടക്കം വിവിധ നിരീക്ഷണ സംവിധാനങ്ങളുള്ള റിമോട്ട് ലി ഓപ്പറേറ്റഡ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍ ഉപയോഗിച്ചാണ് തെരച്ചില്‍.
ആദ്യ ദിവസം കുമരകം കൈപ്പുഴമുട്ട് പാലത്തിന് സമീപം പുഴയുടെ അടിത്തട്ട് പരിശോധിച്ചു. വാഹനം നിയന്ത്രണം വിട്ട് ജലത്തില്‍ പതിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നേരത്തെ ജില്ലാ പോലീസ് തയാറാക്കിയിരുന്നു. ഇങ്ങനെ കണ്ടെത്തിയിരിക്കുന്ന പതിനഞ്ചോളം സ്ഥലങ്ങളിലാകും ഈ ഉപകരണത്തിന്റെ സഹായത്തോടെ വാഹനം അടിത്തട്ടില്‍ മുങ്ങിക്കിടപ്പുണ്ടോയെന്ന് തിരയുക.
അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം(42), ഭാര്യ ഹബീബ (37) എന്നിവരെ ഏപ്രില്‍ ആറിനാണ് കാണാതായത്. രാത്രി ഭക്ഷണം വാങ്ങാനായി കാറില്‍ പുറത്തുപോയ ഇവരെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലാതാകുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം നടത്തിവരികയാണെങ്കിലും രണ്ടുമാസത്തിനുശേഷവും വിവരമൊന്നുമില്ല. നിലവില്‍ രണ്ട് സംഘങ്ങള്‍ തമിഴ് നാട്ടിലും ഒരുസംഘം തെലുങ്കാനയിലും തെരച്ചില്‍ നടത്തിവരികയാണ്.
മാനസീകാകസ്വാസ്ഥ്യമുള്ള ഇരുവരും ഏതെങ്കിലും മാനസീക രോഗാശുപത്രിയിലെത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.നാടു വിട്ട് അന്യരാജ്യത്തേയ്ക്കു പോകാനുള്ള സാധ്യതയും പൊലീസ് തേടിയിട്ടുണ്ട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....