സമൂഹ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തയുടെ കൂത്തരങ്ങായെന്ന് മുഖ്യമന്ത്രി.വാര്‍ത്തകള്‍ ''ബ്രേക്ക് ചെയ്യാനുള്ള ആവേശം വ്യാജ വാര്‍ത്തകള്‍ പോലും തങ്ങളുടെ പരിചിത വലയത്തില്‍ ഒരു പരിശോധനയും കൂടാതെ പ്രചരിപ്പിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നെന്നും'' തന്റെ ഫേസ് ബുക് പേജിലൂടെ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം
രണ്ടു വർഷം മുൻപ് ഡൽഹി മെട്രോയിൽ സലിം ആയിരുന്നെങ്കിൽ രണ്ടു ദിവസം മുൻപ് കൊച്ചി മെട്രോയിൽ എൽദോ; സാമൂഹ്യ ഉത്തരവാദിത്വം എന്ന പേരിൽ സാമൂഹ്യ മാധ്യമലോകത്ത് നടക്കുന്ന അമിതാവേശ പ്രകടനങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പൊതു വിചാരണയുടെയും ഇരകളാണ് ഈ രണ്ട് പേരും. വളരെ നിഷേധാത്മകമായ വാർത്തകൾ ഒരു പരിശോധനയും വീണ്ടുവിചാരവും കൂടാതെ പരത്തുന്ന മാനസിക വൈകല്യത്തിൻറെ കൂടി ഇരകളാണ് ഇവർ.
കൊച്ചി മെട്രോയിൽ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്, കേൾവിശേഷിയും സംസാരശേഷിയുമില്ലാത്ത എൽദോ മരണാസന്നനായ അനുജനെ ഓർത്തുള്ള മനോവിഷമം കൊണ്ട് കിടന്നു പോയതാണ് എന്ന് ബന്ധുക്കൾ പറയുന്നു. എൽദോയുടെ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന് കൂടുതൽ അപമാനത്തിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കാൻ മനോരമ ന്യൂസ് ചാനലിൻറെ അജിത് ജോസഫ് നടത്തിയ ശ്രമത്തെ അഭിനന്ദിക്കുകയാണ്. ഇല്ലായിരുന്നെങ്കിൽ ഡൽഹി പോലീസ് കോൺസ്റ്റബിൾ ആയ സലിമിന്ന് ഉണ്ടായത് പോലെ കൂടതൽ ദുരനുഭവങ്ങൾ എൽദോയ്ക്കും സംഭവിച്ചേനെ.
രണ്ടു വര്ഷം മുൻപ് ദൽഹി മെട്രോയിൽ യാത്ര ചെയ്യുമ്പോൾ മസ്തിഷ്‌കാഘാതം ഉണ്ടായി ബോധമില്ലാതെ കിടന്ന സലീമിനെ മദ്യപാനിയായി ചിത്രീകരിച്ചു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ഒരു ദിവസം കൊണ്ട് തന്നെ ഒരു ലക്ഷം ആളുകളാണ് പങ്കു വെച്ചത്. സലിം ജോലിയിൽ നിന്നും സസ്‌പെൻറ് ചെയ്യപ്പെട്ടു. .പിന്നീട് ദൽഹി പോലീസ് അന്വേഷണം നടത്തി വസ്തുത ബോധ്യപ്പെട്ട ശേഷമാണ് അദ്ദേഹത്തെ ജോലിയിൽ തിരിച്ചെടുത്തത്.സുപ്രീം കോടതി പോലും ഈ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. അപ്പോൾ മാധ്യമങ്ങളും പോലീസം എല്ലാം ക്ഷമാപണവുമായി രംഗത്തെത്തി. എന്നാൽ സലിമും ആ കുടുംബവും കടന്നു പോയ തീവ്രവേദന തിരിച്ചെടുക്കാൻ ആർക്കും കഴിയില്ലല്ലോ.
ഇപ്പോഴത്തെ പ്രവണത വൈറൽ/ തമാശ സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ്. ശരിയോ തെറ്റോ എന്ന് ഒരുവട്ടം ചിന്തിക്കുക പോലും ചെയ്യാതെ വാട്ട്‌സാപ്പ് സന്ദേശങ്ങൾ പടർന്നുപിടിക്കുകയാണ്. വ്യാജ വാർത്തകൾ കണ്ണടച്ച് വിശ്വസിക്കുന്നതിനു വേണ്ടി അത് പരത്തുക എന്നതാണ് രീതി. ഒരു വാർത്ത എത്രയും പെട്ടെന്ന് 'ബ്രേക്ക്' ചെയ്യാനുള്ള ആവേശമാണ് വ്യാജ വാർത്തകൾ പോലും തങ്ങളുടെ പരിചയ വലയത്തിൽ ഒരു പരിശോധനയും കൂടാതെ പ്രചരിപ്പിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന മന:ശാസ്ത്രം.അതിൻറെ ഫലമോ? ഫേസ്ബുക്കും വാട്‌സാപ്പും മറ്റു സാമൂഹ്യ മാധ്യമ വേദികളും വ്യാജ വാർത്തകളും വ്യാജ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത്തരം വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവരെ പോലെ തന്നെ അപരാധികളാണ് ഇവ പിന്നീട് വീണ്ടുവിചാരമില്ലാതെ പ്രചരിപ്പിക്കുന്നവരും.
സാമൂഹ്യ മാധ്യമങ്ങളിലൂടെ വർഗീയ വിദ്വേഷവും സ്ത്രീ വിരുദ്ധതയും വ്യക്തി ഹത്യയും എല്ലാം പ്രചരിപ്പിക്കുന്ന പ്രവണത ശക്തമാണ് ഈ കാലത്ത്. എന്ത് കൊണ്ടാണ് ഇത്രയും വ്യാജ പ്രചാരണങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നത്? ഫേസ്ബുക്കിലും വാട്‌സാപ്പിലും ഒക്കെ വ്യാജ പോസ്റ്റുകൾ ചെയ്യുമ്പോൾ തങ്ങളിലേക്കുള്ള വഴി അവിടെത്തന്നെയുണ്ട് എന്ന് ഈ അപരാധം ചെയ്യുന്നവർക്ക് അറിയില്ലേ? നിയമ നടപടിക്കു സാധ്യതയുള്ള കുറ്റമാണ് ഇതെന്ന് അവർക്ക് അറിയാഞ്ഞിട്ടാണോ? പലപ്പോഴും ഇത്തരം തെറ്റുകൾ സമൂഹത്തിൽ ഉത്തരവാദപ്പെട്ടവരിൽ നിന്ന് പോലും ഉണ്ടാകുന്നതായി നാം കാണാറുണ്ട്!
ഇവിടെ ഒരു കാര്യം സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. ഞാൻ തന്നെയാണോ എൻറെ പ്രതികരണങ്ങൾ പോസ്റ്റ് ചെയ്യുന്നതും ട്വീറ്റ് ചെയ്യുന്നതും എന്ന ചോദ്യം എല്ലാ ദിവസവും എനിക്ക് ലഭിക്കാറുണ്ട്. ഉത്തരം ലളിതമാണ്; അത് ചെയ്യുന്നത് ഒരു ടീം ആകാം, പക്ഷെ ഉള്ളടക്കം ഞാൻ നിർദ്ദേശിക്കുന്നതും, പോസ്റ്റ് ചെയ്യുന്നത് ഞാൻ പരിശോധിച്ചിട്ടുമായിരിക്കും. അതുകൊണ്ട് എനിക്ക് അഭ്യർഥിക്കാനുള്ളത് നിങ്ങൾ ഓരോരുത്തരും സൈബർ ലോകത്തെ ഉത്തരവാദിത്വമുള്ള പൌരൻ/പൌര (Responsible Netizen) ആയി മാറണം എന്നാണ്. ഫേസ്ബുക്ക്, യൂട്യൂബ്, ട്വിട്ടർ, വാട്‌സാപ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള കിംവദന്തികളെയും വ്യാജ വാർത്തകളെയും നിയന്ത്രിക്കുന്നതിനാവശ്യമായ ഗൌരവമുള്ള നടപടികൾ സ്വീകരിക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....