നടുറോഡില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ആരോപണം ശക്തമായിരിക്കെ താന്‍ നിരപരാധിയാണെന്നും നുണ പരിശോധനയ്‌ക്കോ ബ്രെയിന്‍ മാപ്പിംഗിനോ എന്തിനും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ഇല്ലായ്മ ചെയ്യാനാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലുകളും ശ്രമിക്കുന്നതെന്നും ഈ ആരോപണത്തെ ശക്തമായി എതിര്‍ത്തു കൊണ്ട് ദിലീപ് തന്റെ ഫേസ് ബുക്ക് പേജിലൂടെ പ്രതികരിച്ചിരിക്കുന്നത്
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍മാരായ സലിം കുമാറും അജു വര്‍ഗീസും ദിലീപിനെ അനുകൂലിച്ച് പ്രതികരിച്ചിരുന്നു.ഇവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് ദിലീപ് തന്റെ പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്
ആരാധകരെ എന്നെന്നേക്കുമായി അകറ്റുകയും അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുകയും സിനിമാ രംഗത്തു നിന്നു തന്നെ ഇല്ലായ്മ ചെയ്യുകയുമാണ് ഇവരുടെ ലക്ഷ്യം.. . ചെയ്യാത്ത തെറ്റിന് എന്നെ ക്രൂശിക്കാന്‍ ശ്രമിക്കുന്നവരോടും എന്റെ രക്തത്തിനായി ദാഹിക്കുന്നവരോടും ഇവിടുത്തെ മാധ്യമങ്ങളോടും പൊതുജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ; ഒരു കേസിലും എനിക്ക് പങ്കില്ല-ദിലീപ്
ദിലീപ് ഫേസ് ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ആരാധകരെ എന്നെന്നേക്കുമായി അകറ്റുകയും അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുകയും സിനിമാ രംഗത്തു നിന്നു തന്നെ ഇല്ലായ്മ ചെയ്യുകയുമാണ് ഇവരുടെ ലക്ഷ്യം.. . ചെയ്യാത്ത തെറ്റിന് എന്നെ ക്രൂശിക്കാന്‍ ശ്രമിക്കുന്നവരോടും എന്റെ രക്തത്തിനായി ദാഹിക്കുന്നവരോടും ഇവിടുത്തെ മാധ്യമങ്ങളോടും പൊതുജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ; ഒരു കേസിലും എനിക്ക് പങ്കില്ല-
സലിംകുമാറിനും,അജുവര്‍ഗ്ഗീസിനും നന്ദി,ഈ അവസരത്തില്‍ നിങ്ങള്‍ നല്‍കിയ പിന്തുണ വളരെ വലുതാണ്.ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്‍ക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചീട്ടുള്ളു,അതിനുവേണ്ടിയെ പ്രവര്‍ത്തിച്ചീട്ടുള്ളൂ.പക്ഷെ ഒരു കേസിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയായിലൂടെയും,ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും,തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു,ഇപ്പോള്‍ ഈ ഗൂഡാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും,അതിലൂടെ അവരുടെ അന്തിചര്‍ച്ച്യിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നുമാണു. ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്, എന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നില്‍ നിന്നകറ്റുക,എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മചെയ്യുക,അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും,തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക,എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക.ഞാന്‍ ചെയ്യാത്തതെറ്റിന് എന്നെക്രൂശിക്കാന്‍ ശ്രമിക്കുന്നവരോടും,എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും,ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ,ഒരു കേസിലും എനിക്ക് പങ്കില്ല,സലിം കുമാര്‍ പറഞ്ഞതു പോലെ ബ്രയിന്‍ മാപ്പിങ്ങോ,നാര്‍ക്കോനാലിസിസ്സ്,ടെസ്റ്റോ,നുണ പരിശോധനയോ എന്തുമാവട്ടെ ഞാന്‍ തയ്യാറാണു,അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല,എന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി മാത്രം. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....