നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിനെഴുതിയ കത്ത് പുറത്തുവന്നതോടെ കേസില്‍ ആരോപണവിധേയനായ നടനെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. തന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മൊഴികൊടുക്കാനാണ് താന്‍ പോകുന്നതെന്നായിരുന്നു ദിലീപിന്റെ വിശദീകരണം. ഇപ്പോഴിതാ, ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
ഏകദേശം പന്ത്രണ്ടര മണിക്കൂര്‍ നേരമാണ് പൊലീസ് ദിലീപിനേയും സംവിധായകന്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ചോദ്യം ചെയ്തത്. മണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യല്‍ പൊലീസ് അവസാനിപ്പിച്ചത് തലസ്ഥാനത്ത് നിന്നും ലഭിച്ച ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ . അഞ്ചു മണിക്കൂര്‍ കൂടി ദിലീപിന്റെ മൊഴി രേഖപ്പെടുത്താന്‍ ആയിരുന്നുഅന്വേഷണ സംഘത്തിന്റെ തീരുമാനം. എന്നാല്‍ ആ തീരുമാനത്തെയൊക്കെ അട്ടിമരിച്ചുകൊണ്ടായിരുന്നു ആ ഫോണ്‍വിളി വന്നത്. കേസില്‍ ഇതുവരെ പ്രതി അല്ലാത്ത നടനെ ഉടന്‍ വിട്ടയയ്ക്കണമെന്നായിരുന്നു പൊലീസിന് ലഭിച്ച കര്‍ശന നിര്‍ദ്ദേശം.
ഇതുവരെ കേസില്‍ പ്രതിയല്ലാത്ത നടനെ വിട്ടയക്കാനായിരുന്നു പൊലീസിന് ലഭിച്ച നിര്‍ദേശം. അഞ്ചുമണിക്കൂര്‍ കൂടി ദിലീപിന്റെ മൊഴി എടുക്കുവാന്‍ പൊലീസ് തീരുമാനിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഫോണ്‍സന്ദേശം എത്തിയതോടെ താരങ്ങളെ വിട്ടയക്കുകയായിരുന്നു. ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
ഉച്ചയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രിയായിട്ടും കഴിയാത്തതിനെ തുടര്‍ന്ന് നടന്‍ സിദ്ദിഖ് പൊലീസ് ക്ലബ്ബില്‍ എത്തിയിരുന്നു. തുടര്‍ന്നും ഒരു മണിക്കൂര്‍ കൂടി ചോദ്യം ചെയ്യല്‍ നീണ്ടിരുന്നു. ഇതിനു ശേഷമാണ് താരത്തെ വിട്ടയച്ചത്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുളള സംഘം ചോദ്യം ചെയ്തത്. നടി ആക്രമിക്കപ്പെട്ടതിന്റെ ഗൂഢാലോചനയെക്കുറിച്ചും ദിലീപ് നല്‍കിയ പരാതിയെക്കുറിച്ചും അന്വേഷണോദ്യഗസ്ഥര്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....