CN രമ്യ(കൃഷിജാഗരണ്‍ കോട്ടയം)
''ഇല്ല, ഞാന്‍ മരിക്കുവോളം ആര്‍ക്കും അത് വിട്ടുകൊടുക്കില്ല. ആര് ചോദിച്ചാലും കൊടുക്കുകയുമില്ല'' - മെത്രാന്‍കായല്‍ ഹീറോ കരുണാകരന്‍ ചേട്ടന്റെ വാക്കുകള്‍. ഇത് വെറും വാക്കല്ല. വൃദ്ധകര്‍ഷകന്റെ ഉറച്ച തീരുമാനം. കൃഷിമന്ത്രി വി. എസ്. സുനില്‍ കുമാറിന്റെ കൈകളില്‍ നിന്നും മെത്രാന്‍ അരി ഏറ്റുവാങ്ങിയപ്പോള്‍ 92 -ാം വയസിലും ആ കണ്ണുകളില്‍ തിളക്കം. ആ തീരുമാനത്തിന്റെ വിജയമാണ് വ്യാഴാഴ്ച കോട്ടയത്ത് നടന്ന മെത്രാന്‍കായല്‍ ബ്രാന്‍ഡഡ് റൈസ് വിപണനോദ്ഘാടനം.
ഈ കര്‍ഷകന്റെ ദൃഢനിശ്ചയത്തിന്റെ പ്രചോദനമേറ്റുവാങ്ങിയാണ് എട്ട് വര്‍ഷം തരിശായി കിടന്ന മെത്രാന്‍ കായല്‍ പാടശേഖരം കതിരണിഞ്ഞത്.
ഓയില്‍ പാം ഇന്ത്യയുടെ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ല് സംഭരിച്ച 356.3 മെട്രിക് ടണ്‍ നെല്ലാണ് അരിയായി വിപണിയിലെത്തിയത്. അഞ്ച് കിലോ, പത്ത് കിലോ പായ്ക്കറ്റുകളില്‍ വിപണിയില്‍ നിന്നും അരി ലഭിക്കും. വെച്ചൂര്‍ മില്ലില്‍ നിന്നും നേരിട്ടും അരി വാങ്ങാവുന്നതാണ്.
കുമരകത്തിന്റെ തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി വെല്ലുവിളികള്‍ അതിജീവിച്ച് ജനകീയകൂട്ടായ്മയിലൂടെയുമാണ് നെല്‍കൃഷി വീണ്ടെടുത്തത്.
തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. സുരേഷ് കുറുപ്പ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കളക്ടര്‍ സി.എ. ലത IAS, പി.എ.ഒ. സുമ ഫിലിപ്പ്, ജനപ്രതിനിധികള്‍, കര്‍ഷകര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....