ഏഴു പതിറ്റാണ്ടു മുന്‍പത്തെ ചരിത്രമുഹൂര്‍ത്തങ്ങളെ ഓര്‍മ്മിപ്പിച്ച് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വീണ്ടും ചരിത്രം കുറിച്ച രാജ്യം പതിനാലു വര്‍ഷത്തെ യാത്രയുടെ ഒടുവില്‍ ഒരു ഇന്‍ഡ്യ ഒരൊറ്റ നികുതി എന്ന ലക്ഷ്യത്തിലേക്കെത്തി.
ഗംഗാനഗര്‍ മുതല്‍ ഇറ്റാനഗര്‍ വരെ,ലേ മുതല്‍ ല്കഷദ്വീപ് വരെ ഇനി രാജ്യത്തിന് ഒരൊറ്റ നികുതി. പുതിയൊരു കണ്ണട മാറിവെയ്ക്കുമ്പോള്‍ കുറച്ചു ദിവസത്തേക്ക് അതുപയോഗിക്കുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പോലെ ഇതിനും ബുദ്ധിമുട്ടുണ്ടായേക്കും.അതിനോട് പൊരുത്തപ്പെടണമെന്ന് ജിഎസ്ടി പ്രഖ്യാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.ഒരു സാമൂഹ്യ പരിഷ്‌ക്കാരം കൂടിയാണ് ജിഎസ്ടി എന്നും മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
ഇതൊരു സര്‍ക്കാരിന്റെ മാത്രം നേട്ടമല്ല.എല്ലാവരുടെയും കൂട്ടായ ശ്രമമാണെന്നും,ഇതൊരു പൈതൃകമാണെന്നും പറഞ്ഞ മോദി എല്ലാ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളെയും ഒരുമിച്ചു നിര്‍ത്തുന്നതിനുള്ള വഴിയാണിതെന്നും കൂട്ടിച്ചേര്‍ത്തു.1946 നവംബര്‍ 9 ന് ചേര്‍ന്ന ആദ്യ കോണ്‍സ്റ്റിറ്റിയൂഷണല്‍ അസംബ്ലി സമ്മേളിച്ച ചരിത്ര പ്രാധാന്യമുള്ള പാര്‍ലമെന്റ് സമുച്ചയത്തിലാണ് ഇന്ന് ജിഎസ്ടിയ്ക്കു വേണ്ടി സമ്മേളിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ടെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു.
ജിഎസ്ടി കൗണ്‍സിലിലെ എല്ലാ അംഗങ്ങളെയും അഭിനന്ദിച്ച പ്രധാനമന്ത്രി,18 മത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ജിഎസ്ടി യാഥാര്‍ത്ഥ്യമായെന്ന് ഓര്‍മിപ്പിച്ചു.ഇതു ടീം ഇന്‍ഡ്യയുടെ വിജയമാണെന്നും മോദി പറഞ്ഞു. ജിഎസ്ടി നടപ്പാകുന്നതതോടെ അഴിമതിയും കള്ളപ്പണവും തടയും.നികുതി ഭീകരത ഇല്ലാതാകുമെന്നും മോദി പറഞ്ഞു.
വില കുറയ്ക്കുന്നതു വഴി രാജ്യത്തെ പാവപ്പെട്ടവര്‍ക്കായിരിക്കും ഏറ്റവും ഗുണം ലഭിക്കുക.'ഗുഡ് ആന്‍ഡ് സിമ്പിള്‍ ടാക്‌സ് എന്നും ജിഎസ്ടിയെ വിശേഷിപ്പിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഒറീസ, ബംഗാള്‍,ഉത്തര്‍ പ്രദേശ്,ബീഹാര്‍,വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നീ മേഖലകളുടെ വികസനം വേഗത്തിലാക്കാനും ജിഎസ്ടി കൊണ്ട് സാധ്യമാകു. ചെക് പോസ്റ്റുകളിലെ ക്യൂ ഒഴിവാകുന്നത് പ്രകൃതിയ്ക്കു പോലും നേട്ടമാണെന്നും മോദി പറഞ്ഞു.
സങ്കുചിത രാഷ്ട്രീയ മനോഭാവങ്ങള്‍ക്കപ്പുറത്ത് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റ പക്വതയാണ് ജിസ്ടി നടപ്പാക്കിയതിലൂടെ പ്രതിഫലിക്കുന്നതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.
ജിഎസ്ടി നടപ്പാക്കാന്‍ സാധിച്ചത് രാജ്യത്തിന് അഭിമാനകരമായ നേട്ടമാണെന്ന് ജിഎസ്ടി യോഗത്തെ അഭി സംഭോദന ചെയ്ത് സംസാരിച്ച ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.ഒരൊറ്റ നികുതുയിലേക്ക് രാജ്യം കടക്കുമ്പോള്‍ ചരിത്രപരവും അതിരുകളില്ലാത്ത സാമ്പത്തിക അവസരങ്ങളുമാണ് നടപ്പാക്കുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.ജിഎസ്ടിയ്ക്കായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി നടത്തിയ ശ്രമങ്ങളെ ജെയ്റ്റിലി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
കഴിഞ്ഞ പതിനഞ്ചു വര്‍ഷം മുന്‍പ് തുടങ്ങിയ യാത്രയുടെ നാന്ദിയാണ് ഇന്ന്‌കുറിച്ചിരിക്കുന്നത്.ഇതിനു മുന്‍പുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ് ജിഎസ്ടി നടപ്പാക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചത്.സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അതീതമായി രാജ്യത്തിനുയരാന്‍ കഴിയുന്ന ഒന്നാണ് പുതിയ ചരക്കു സേവന നികുതി എന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.
രാത്രി പതിനൊന്നു മണിയ്ക്കാണ് ജിഎസ്ടി സമ്മേളനത്തിനായി സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളിച്ചത്.സ്വതന്ത്ര ഭാരതത്തിലെ വിപ്ലവകരമായ മാറ്റം കുറിയ്ക്കുന്ന ഒരൊറ്റ നികുതിയ്ക്കു തുടക്കം കുറിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി,,ദേവ ഗൗഡകേന്ദ്ര മന്ത്രിമാര്,വ്യവസായ പ്രമുഖര്‍,ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷാ ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കോണ്‍ഗ്രസും ,തൃണമൂല്‍ കോണ്‍ഗ്രസും ,സിപിഎമ്മും ചടങ്ങ് ബഹിഷ്‌ക്കരിച്ചു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....