News Beyond Headlines

29 Monday
December

ക്ലൈമാക്‌സിലേയ്ക്ക്?പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് മറ്റൊരു നടിയെന്നു സൂചന,പൊലീസ് ആളെ തിരിച്ചറിഞ്ഞു

ഓടുന്ന വണ്ടിയില്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനിയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് മറ്റൊരു നടിയാണെന്ന് സൂചന.കഴിഞ്ഞ ദിവസം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ പൊലീസ് ക്ലബ്ബില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തതിനെ തുടര്‍ന്നാണ് നടിയുടെ പങ്കിനെ കുറിച്ചുള്ള സൂചനകള്‍ പൊലീസിനു ലഭിച്ചതെന്നാണ് വിവരം.പള്‍സര്‍ സുനി ജയിലില്‍ നിന്നു നടത്തിയ നാലൂ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും അപ്പുണ്ണിയുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായി പരിശോധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.പൊലീസ് ഈ നടിയെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചു വരുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും അന്വേഷണം ശരിയായ ദിശയിലാണെന്നുള്ള സൂചന നല്‍കിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറസ്റ്റിനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടില്ല.ഇതുവരെ ലഭിച്ച തെളിവുകളെല്ലാം കോര്‍ത്തിണക്കാന്‍ ദിനേശ് കശ്യപ് അന്വേണത്തിനു നേതൃത്വം നല്‍കുന്ന സംഘത്തിനു കഴിഞ്ഞതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നത്.
എന്നാല്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയുടെയും അവരുടെ അമ്മയുടേയും ബന്ധുക്കളുടെയും മൊഴി ഇന്ന് തന്നെ പൊലീസ് രേഖപ്പെടുത്തിയേക്കും
വിവാദങ്ങള്‍ ആളിക്കത്തുന്നതിനെ തുടര്‍ന്ന് ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഇന്നലെ സംസ്ഥാന ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ ചുമതലയുള്ള ഐപിഎസ് ഉദ്യോഗസ്ഥന്‍ ദിനേശ് കാശ്യപിനോട് എറണാകുളത്ത് തങ്ങാനും ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട് സമര്‍പ്പിക്കാനും ഡിജിപി ഉത്തരവിട്ടിരുന്നു.അന്വേഷണം അനിശ്ചിതമായി നീളുന്നത് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന കാരണത്താലാണ് റിപ്പോര്‍ട്ട് കൈമാറാന്‍ മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത് ഈ വര്‍ഷം ഫെബ്രുവരിയിലാണ് എറണാകുളത്തു വെച്ച് ഓടുന്ന വാഹനത്തില്‍ നടി പീഡനത്തിനിരയായത്.സംഭവത്തെ തുടര്‍ന്ന് സിനിമാ സെറ്റുകളിലെ ഡ്രൈവറായ പള്‍സര്‍ സുനിയെ അറസ്റ്റു ചെയ്തിരുന്നു.ആരോ നല്‍കിയ ക്വട്ടേഷനെ തുടര്‍ന്നാണ് സുനി നടിയെ ആക്രമിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. നടിയെ ആക്രമിച്ച് വീഡിയോ ദൃശ്യങ്ങള്‍ കൈമാറാന്‍ സുനിയെ ഏല്‍പിച്ചത് ഏതോ സ്ത്രീയാണെന്ന് അന്നും വാര്‍ത്തകള്‍ വന്നിരുന്നു.എന്നാല്‍ സംഭവത്തിന് പിന്നില്‍ നടന്‍ ദിലീപാണെന്ന രീതിയിലായിരുന്നു ആദ്യം മുതലേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ സുനിയെയും ദിലീപിനെയും ബന്ധിപ്പിക്കുന്ന ഒരു തെളിവു പോലും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നുല്ല.
തുടര്‍ന്നാണ് പള്‍സര്‍ സുനി ജയിലില്‍ നിന്നയച്ചന്നു കരുതപ്പെടുന്ന കത്ത് പ്രചരിച്ചത്.ഈ കത്തില്‍ ദിലീപിനു വേണ്ടിയാണ് സുനി നടിയെ ആക്രമിച്ചതെന്ന സൂചനകളുണ്ടായിരുന്നു,കൂടാതെ സഹതടവുകാര്‍ ഒളിപ്പിച്ചു ജയിലിലെത്തിച്ച ഫോണില്‍ നിന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ വിളിച്ച് കേസില്‍ ദിലീപിനെതിരെ പറഞ്ഞാല്‍ കോടികളുടെ വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും സുനി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.എന്നാല്‍ ജയിലില്‍ നിന്നു വന്ന കത്തും ഫോണ്‍ കോളും ചൂണ്ടിക്കാട്ടി ദിലീപ് അന്നു തന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.തുടര്‍ന്നാണ് ആലുവ പൊലീസ് ക്ലബ്ബില്‍ ദിലീപിന്റെയും സുഹൃത്ത് നാദിര്‍ഷയുടെയും മാനേജര്‍ അപ്പുണ്ണിയുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയത്.
ദിലീപ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ സംഭവത്തിനു പിന്നില്‍ ഒരു മാഡം ഉണ്ടെന്ന് അഡ്വ.ഫെനി ബാലകൃഷ്ണന്‍ തന്നോട് പറഞ്ഞിരുന്നതായി സൂചനകളുണ്ട്.തുടര്‍ന്ന് മാഡം ആരാണെന്നറിയാന്‍ അഡ്വ.ഫെനി ബാലകൃഷ്ണന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.ഇതിനിടയില്‍ നടിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെ ഉടമസ്ഥതയില്‍ കാക്കനാട്ട് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പിച്ചതായി സുനി മൊഴി നല്‍കിയിരുന്നു.ഇതിനിടയില്‍ ലക്ഷ്യയിലെത്തി പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.എന്നാല്‍ സംഭവത്തില്‍ ദിലീപിന്റെയോ കാവ്യയുടെയോ പങ്കിനെ സാധൂകരിക്കുന്ന ഒരു തെളിവും പൊലീസിനു ലഭിച്ചിട്ടില്ലെന്നു തന്നെയാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുകയും സംഭവത്തില്‍ അനാവശ്യ വിവാദങ്ങളുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അന്വേഷണ സംഘത്തോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....