News Beyond Headlines

29 Monday
December

നടിക്കെതിരായ ആക്രമണം : മെമമ്മറി കാര്‍ഡ് കണ്ടെടുത്തത് സുനിയുടെ ഏത് രഹസ്യ സങ്കേതത്തില്‍ നിന്ന്…?

കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഇപ്പോള്‍ കടന്ന് പോകുന്നത് സിനിമയെ വെല്ലുന്ന സംഭവവികാസങ്ങളിലൂടെയാണ്. പൊലീസ് അന്വേഷണത്തില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെടുക്കുകയും അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഈ കാര്‍ഡില്‍ നിന്നും കണ്ടെടുത്തിരിക്കുന്നത് ക്രൂരമായ രീതിയില്‍ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.
നടിയെ ആക്രമിച്ച സംഭവം ആദ്യദിവസങ്ങളില്‍ ആളിക്കത്തിയെങ്കിലും പിന്നീട് അല്പമൊന്ന് കെട്ടടങ്ങി. പിന്നീട് കേസ്സിന്റെ ഗതി തന്നെ മാറ്റിമറിച്ച സംഭവമായിരുന്നു കേസ്സിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്ത്. ആ കത്തും, ദിലീപിനെയും നാദിര്‍ഷായെയും ദിലീപിന്റെ സഹായി അപ്പുണ്ണിയേയും സുനി വിളിച്ച ഫോണ്‍ കോളുകളുടേയും വിശദാംശങ്ങള്‍ മുഴുവന്‍ ഉള്‍പ്പെടുത്തികൊണ്ട് ദിലീപ് തന്നെ പൊലീസിന് പരാതി നല്‍കിയതോടെ ഒരു സിനിമ കഥപോലെ സംഭവങ്ങലുടെ ചുരുളുകള്‍ ഒന്നൊന്നായി അഴിയാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയും മാധ്യമങ്ങളും പൊടിപ്പും തൊങ്ങലും വെച്ച് കഥകള്‍ മെനഞ്ഞ് ആവശ്യത്തിനും അനാവശ്യത്തിനും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടേയിരുന്നു. എന്തിനേറെ പറയണം മലയാള സിനിമ ലോകം തന്നെ പ്രതികൂട്ടില്‍ നില്‍ക്കേണ്ട പരിതസ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു എന്നുവേണം പറയാന്‍. ദിലീപിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എഡിജിപി ബി സന്ധ്യ ഉള്‍പ്പെട്ട പൊലീസ് സംഘം ദിലീപ്, സംവിധായകന്‍ നാദിര്‍ഷാ, ദിലീപിന്റെ സഹായി അപ്പുണ്ണി എന്നിവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഏകദേശം പതിമൂന്ന് മണിക്കൂറോളം നീണ്ടു നിന്ന മൊഴിയെടുക്കലില്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍ ദിലീപിനെ ഫോണില്‍ വിളിച്ച് കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയ കൂട്ടത്തില്‍ ഒരു മാഡത്തെപ്പറ്റി പരാമര്‍ശിച്ച കാര്യവും ദിലീപ് പൊലീസിനോട് വ്യക്തമാക്കി. പിന്നീട് ഈ മാഡമായി താരം.
പിന്നീട് മാഡത്തിനായി പരക്കം പാഞ്ഞത് അന്വേഷണ ഉദ്യോഗസ്ഥരെക്കാള്‍ കൂടുതല്‍ സോഷ്യല്‍ മീഡിയും ചില മാധ്യമങ്ങളും ആയിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് അഡ്വ. ഫെനിയുടെ മൊഴിയും രേഖപ്പെടുത്തുകയുണ്ടായി. ഇങ്ങനെ സംഭവത്തില്‍ ട്വിേസ്റ്റാട് ട്വിസ്റ്റ് വന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ്, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാക്കനാട്ടെ ഒരു വില്ലയില്‍ ഏല്‍പ്പിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. തുടര്‍ന്ന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യപാരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാക്കനാട്ടെ വില്ലയില്‍ പൊലീസ് എത്തി പരിശോധിക്കുകയുണ്ടായി. എന്നാല്‍ പരിശോധനയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും തന്നെ അവിടെ നിന്നും കണ്ടെടുക്കാന്‍ സാധിച്ചില്ല. ഇതിന് ശേഷം അന്വേഷണം നടത്താന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കാവ്യയെ ബുദ്ധിമുട്ടിച്ചതില്‍ ഖേദം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നു.
എന്നാല്‍ മെമ്മറി കാര്‍ഡ് കാവ്യയുടെ ലക്ഷ്യയില്‍ നിന്നുമാണ് കിട്ടിയതെങ്കില്‍ അതിന്റെ ഫോറന്‍സിക് ഫലം വരാന്‍ ഇത്രയും സമയം മതിയാവില്ല. കാരണം, ബാര്‍കോഴക്കേസ് കത്തി നിന്നിരുന്ന കാലത്ത് കേസ്സില്‍ ഉള്‍പ്പെട്ട ബിജു രമേശിന്റെ ഫോണ്‍സംഭാഷണങ്ങളുടെയും ചില ദൃശ്യങ്ങളുടെയും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും അതിന്റെ ഫലം വരാന്‍ ഒരു മാസത്തോളം താമസം വരികയും ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിടിച്ചിരുന്നു. അപ്പോള്‍ പിന്നെ എങ്ങനെയാണ് ലക്ഷ്യയില്‍ നിന്നും കിട്ടിയ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങസളുടെ ഫോറന്‍സിക് ഫലത്തിന്റെ റിപ്പോര്‍ട്ട് രണ്ട് ദിവസംകൊണ്ട് സമര്‍പ്പിക്കുന്നത്. മാത്രമല്ല, നടിയെ ആക്രമിക്കുമ്പോള്‍ അവര്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ കണ്ട സ്രവത്തിന്റെ ഡിഎന്‍എ ഫലവും, പള്‍സര്‍ സുനിയുടെ ഡിഎന്‍എയും ഒന്നാണെന്ന റിപ്പോര്‍ട്ട് വരാന്‍ സമയം എടുത്തിരുന്നു.
ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിവസങ്ങള്‍ക്ക് മുമ്പോ, അല്ലെങ്കില്‍ ആഴ്ചകള്‍ക്ക് മുമ്പ് മറ്റേതെങ്കിലും സങ്കേതത്തില്‍ നിന്നും കണ്ടെത്തു എന്ന് വേണം കരുതാന്‍. അതായത് സുനിയുടെ അഡ്വ. മുഖാന്തരമോ, കത്തിലെ മാഡത്തിന്റെ ഏതെങ്കിലും രഹസ്യ സങ്കേത്തില്‍ നിന്നോ ആയിരിക്കണം ആ മെമ്മറി കാര്‍ഡ് വെളിച്ചം കണ്ടിരിക്കുന്നത്. ആ മെമ്മറി കാര്‍ഡ് എവിടെ നിന്ന് കണ്ടെത്തി എന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന്‍ കൃത്യമായ ധാരണ ഉണ്ടാവാം. എന്തായാലും ഇത്രയും തെളിവുകള്‍ കോര്‍ത്തിണക്കി അന്വേഷണം സംഘം പ്രതിയുടെ അടുത്ത് എത്തി എന്ന് തന്നെ വേണം കരുതാന്‍.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....