നടി ആക്രമിക്കപ്പെട്ട കേസ്സില്‍ ദിലീപ് പൊലീസ് പിടിയിലാകാന്‍ കാരണം അമിത ആത്മവിശ്വാസവും എടുത്ത് ചാട്ടവും തന്നെ. ജനപ്രിയന്‍ എന്ന ലേബലില്‍ എല്ലാ മുഖത്ത് ശാന്തഭാവം വരുത്തി നിരപരാധി എന്ന മട്ടില്‍ നൈയിസായിട്ട് കേസ്സില്‍ നിന്നും ഒഴിവാകാം എന്നായിരുന്നു ദിലീപ് എന്ന മികച്ച അഭിനേതാവിന്റെ കണക്കുകൂട്ടല്‍. പക്ഷെ, അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അധിക നേരം നടിക്കാന്‍ കഴിഞ്ഞില്ല എന്ന് സാരം.
ദിലീപിനെ കുടുക്കിയത് വെറും നാലേ നാല് ചോദ്യങ്ങൾക്കൊടുവിൽ. ആ ചോദ്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച് ബുദ്ധി പൊലീസ് മേധാവി ലോക്നാനാഥ് ബെഹ്റയുടേത് തന്നെ. ബെഹ്റയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ജനപ്രിയ നായകൻ ദിലീപിന് അടിപതറിപ്പോവുകയായിരുന്നു.
മൂന്ന് ചോദ്യങ്ങൾ കഴിഞ്ഞതോടെ ദിലീപിന്റെ പങ്ക് പൊലീസിന്‍ വ്യക്തമായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നാലാം ചോദ്യത്തിന് ദിലീപിന് ഉത്തരം നൽകാനും കഴിഞ്ഞില്ല. തിങ്കളാഴ്ച വീഡിയോ കോൺഫറൻസിലൂടെയാണ് ബെഹ്റയുടെ ചോദ്യം ചെയ്യൽ. നടി ആക്രമിക്കപ്പെട്ട ദിവസത്തെ ദിലീപിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
വെറും നാലേ നാല് ചോദ്യങ്ങൾ മാത്രമായിരുന്നു വീഡിയോ കോൺഫറൻസിലൂടെ ബെഹ്റ ചോദിച്ചത്. അറസ്റ്റിന് മുമ്പുള്ള സ്ഥിരീകരണം മാത്രമായിരുന്ന ഈ ചോദ്യം ചെയ്യൽ. ബെഹറ ചോദിച്ച മൂന്ന് ചോദ്യങ്ങളിൽ തന്നെ ദിലീപിന്റെ മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്തിയിരുന്നു. നാലാമത്തെ ചോദ്യത്തിന് ദിലീപിന് ഉത്തരം ഇല്ലായിരുന്നു. ഇതോടെയാണ് അറസ്റ്റ് ചെയ്യാൻ ബെഹ്റ നിര്‍ദ്ദേശം നല്‍കിയത്.ദിലീപിന് പറ്റിയ പിഴവുകള്‍
* ബ്ലക്ക് മെയില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്
* ബ്ലാക്ക് മെയില്‍ കത്തില്‍ ഭീഷണി അല്ല, കൃത്യമായ ബന്ധത്തിന്റെ സൂചനയെന്ന് പൊലീസ്
* സുനി രണ്ട് കോടി രൂപ ആവശ്യപ്പെട്ടു. പക്ഷെ, എപ്പോള്‍ എങ്ങനെ എന്ന കാര്യത്തില്‍ വ്യക്തതയില്ല
* മൊഴിയെടുക്കാന്‍ ചെന്ന ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും ഒരിക്കല്‍ പോലും എതിര്‍ത്തില്ല. സംഭവത്തില്‍ പങ്ക് ഇല്ലെങ്കില്‍ പ്രതിഷേധിച്ചേനെ എന്നാണ് പൊലീസ് വിലയിരുത്തല്‍
* ചോദ്യം ചെയ്യലിനൊടുവില്‍ രക്ഷിക്കണമെന്ന് പൊലീസ് ഉദ്യോദസ്ഥരോട് പറഞ്ഞത്
* പല തെളിവുകള്‍ നിരത്തിയിട്ടും സുനിയെ അറിയില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....