ജയിലിലെ ആദ്യരാത്രി ദിലീപ് കരഞ്ഞു തീര്‍ക്കുകയായിരുന്നുവെന്ന് പോലീസിന്റെയും സഹതടവുകാരുടെയും വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ എല്ലാ അര്‍ത്ഥത്തിലും തിളങ്ങി നിന്ന താരത്തിന് തറയില്‍ വിരിക്കാന്‍ ഒരു പായും പുതപ്പും പോലീസ് നല്‍കി. വീട്ടില്‍ നിന്ന് ചോദ്യം ചെയ്യലിനായി പോയ ദിലീപിനെ അറസ്റ്റ് ചെയ്യുമെന്ന് വീട്ടുകാര്‍ പോലും കരുതിയിരുന്നില്ല. അറസ്റ്റ് രേഖപ്പെടുത്തുകയാണെന്ന് പോലീസ് പറഞ്ഞതോടെ മകളെ കാണണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കരഞ്ഞിരുന്നു.
ജയിലില്‍ മോഷണക്കേസിലും കഞ്ചാവുകേസിലും റിമാന്‍ഡിലായ നാലുപേരാണ് ദിലീപിന് ഒപ്പമുള്ളത്. 'എല്‍' രൂപത്തിലുള്ള ജയില്‍ ബ്ലോക്കില്‍ 14 സെല്ലുകളാണുള്ളത്. ചെറിയ ജയിലാണെങ്കിലും ഇവിടെ തടവുകാരുടെഎണ്ണം കൂടുതലാണ്. 70 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഇവിടെ ഇപ്പോള്‍ നൂറോളം തടവുകാരുണ്ട്. ആളുകളുടെ എണ്ണത്തില്‍ കുറവുള്ള രണ്ടാംനമ്പര്‍ സെല്ലില്‍ 523ാം നമ്പര്‍ തടവുകാരനായാണ് ദിലീപിനെ പാര്‍പ്പിച്ചിട്ടുള്ളത്.
ഇടപ്പള്ളി റെയില്‍വേ പാളത്തിനുസമീപം മലയാളി മരിച്ച സംഭവത്തില്‍ രണ്ടുവര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിയുന്ന ഒഡിഷ സ്വദേശിയാണ് ഒപ്പമുള്ളത്. ചൊവ്വാഴ്ച എട്ടുമണിയോടെ ദിലീപിനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടാംനമ്പര്‍ സെല്ലിലേക്ക് മാറ്റുകയായിരുന്നു. പ്രഭാതഭക്ഷണമായി ഉപ്പുമാവും പഴവും നല്‍കി. ഉച്ചയ്ക്ക് സാമ്പാറും തൈരും സഹിതം ഊണ്. രാത്രി ചോറും ചേമ്പ് പുഴുക്കും. ഇവയായിരുന്നു ദിലീപിന്റെ ആദ്യദിനത്തിലെ മെനു.
ജയിലില്‍വെച്ച് തിങ്കളാഴ്ചത്തെ പത്രങ്ങള്‍ ദിലീപ് വായിച്ചു. നടിയെ ആക്രമിച്ചകേസിലെ ഡ്രൈവര്‍ മാര്‍ട്ടിന്‍, മണികണ്ഠന്‍, വടിവാള്‍ സലീം, പ്രദീപ്, വിഷ്ണു എന്നിവരും ആലുവ സബ് ജയിലില്‍ വിവിധ സെല്ലുകളിലുണ്ട്. ദിലീപിന്റെ അടുത്തബന്ധുകള്‍ക്കുമാത്രമാണ് ജയിലില്‍ സന്ദര്‍ശനാനുമതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....