നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെയുള്ള ജനരോഷം സഹതാപമായി മാറുന്നതില്‍ പൊലീസിന് ആശങ്ക.ഇത് ആദ്യമെതിരെ പ്രതികരിച്ചതില്‍ പൊലും മാറുന്നതിനു പിന്നില്‍ ഏതോ ഏജന്‍സിയ#ാണെന്നാണ് അധികൃതരുടെ സംശയം.തുടക്കത്തില്‍ കടുത്ത നിലപാടെടുത്ത പ്രമുഖരും സാധാരണക്കാരുമടക്കമുള്ളവര്‍ നിലപാട് മയപ്പെടുത്തിയത് ബാഹ്യ സമ്മര്‍ദ്ദത്തിന്റെ പേരിലാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍
.ദിലീപിന് അനുകൂലമായി നിലപാടെടുത്ത രാഷ്ട്രീയൃസാമൂഹ്യ രംഗങ്ങളിലെ ഒരെയൊരു പ്രമുഖന്‍ പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജ് മാത്രമാണ്.ദിലീപിന് അനുകൂലമായ പരസ്യപ്രസ്താവന ജനവീകാരം ദിലീപിന് അനുകൂലമാക്കുന്നതില്‍ ഒരു പരിധിവരെ പങ്കു വഹിച്ചിട്ടുണ്ട്.ഇതിനു കാരണം പിസി ജോര്‍ജ്ജ് ഇടപെടുകയും അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്ത പല വിഷയങ്ങളും പിന്നീട് സത്യമാണെന്ന് കേരളസമൂഹത്തിന് മനസിലായതുകൊണ്ടാണ്
ദീലിപിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നവരെല്ലാവരും അദ്ദേഹം നിരപരാധിയാണെന്ന് കരുതുന്നവരല്ല.മറിച്ച് പൊലീസ് സംശയത്തിന്റെ പേരില്‍ അറസ്റ്റു ചെയ്ത ഒരാള്‍ക്ക് അന്തിമ ശിക്ഷ നല്‍കുന്ന മാധ്യമ വേട്ടയ്‌ക്കെതിരെയാണ് പോസ്റ്റുകളിലൂടെ പ്രതികരിക്കുന്നതെന്ന കാര്യം അധികൃതര്‍ കണ്ടില്ലെന്നടിക്കുകയാണ്.പ്രത്യേകിച്ച് പത്രങ്ങളേക്കാള്‍ രണ്ടു പ്രമുഖ ദൃശ്യമാധ്യമങ്ങളിലെ രണ്ട് പ്രധാന വാര്‍ത്താ അവതാരകര്‍ക്ക് നേരേ തന്നെയാണ് ട്രോളുകളും കമന്റുകളും പ്രചരിക്കുന്നത്.കേസുമായോ സിനിമയുമായോ മാധ്യമങ്ങളുമായോ ബന്ധമില്ലാത്ത ആളുകള്‍ പോലും ഈ രണ്ടു മാധ്യമങ്ങളിലെ മാധ്യമ പ്രവര്‍ത്തകരുടെ നടപടിയെ വിമര്‍ശിക്കുന്നത് സാധാരണമായിട്ടുണ്ട്.ഇത് പൊലീസ് നടപടികളുടെ വിശ്വസനീയതയെ തന്നെ കെടുത്തി കളയുന്ന തരത്തിലാണ് അന്തി ചര്‍ച്ചകള്‍.
ദിലീപിനെതിരെ പരസ്യ പ്രസ്താവനയുമായി രംഗത്തു വന്ന നടന്‍ ആസിഫലിയാണ് വാക്കുമാറ്റിയവരില്‍ മുന്നില്‍.ദിലീപിന്റെ കൂടെ അഭിനയിക്കില്ലെന്നു പറഞ്ഞത് അദ്ദേഹത്തെ അഭിമൂഖീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണെന്നാണ് ആസിഫ് അലി പറയുന്നത്.മുന്‍ ഇന്‍ഡ്യന്‍ ക്രിക്കറ്റ് താരവും സിനിമാ താരവുമായ ശ്രീശാന്ത്,നടന്‍ സിദ്ദിഖ്,ബാല ചന്ദ്ര മേനോന്‍,നടനും തിരക്കഥാ കൃത്തുമായ മുരളീ ഗോപി,സംവിധായകന്‍ വൈശാഖ് തുടങ്ങീ നിരവധി പ്രമുഖര്‍ ദിലീപിനെ അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നത്.സംശയത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടിരിക്കുന്ന നടന് കുറ്റവാളിയാണെന്ന് കോടതി വിധിയ്ക്കും വരെ കുറ്റവാളിയല്ലെന്നാണ് ഇവരുടെ നിലപാട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....