News Beyond Headlines

06 Wednesday
May

അശ്ലീല സംഭാഷണം :സംവിധായകന്‍ ലാല്‍ ജൂനിയറിനെതിരെയും നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരെയും നടി പരാതി നല്‍കി

\

സിനിമയില്‍ അഭിനയിച്ച ശേഷം പ്രതിഫലം ചോദിച്ച നടിയോട് അശ്ലീലം കലര്‍ന്ന സംഭാഷണം.സിനിമയുടെ സംവിധായകനും നടനും സംവിധായകനുമായ ലാലിന്റെ മകനുമായ ജീന്‍ പോള്‍ ലാലിനെതിരെയും നടന്‍ ശ്രീനാഥ് ഭാസിയ്‌ക്കെതിരെയും ഹണി ബീ 2 വിലെ നടി അശ്ലീല സംഭാഷണത്തിന് പരാതി നല്‍കി.ഇവരെ കൂടാതെ രണ്ട് സുഹൃത്തുക്കള്‍ക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്.
സിനിമയിലെ ടെക്‌നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവരാണ് മറ്റ് കുറ്റാരോപിതര്‍. 2016 നവംബര്‍ 16ന് ഹണിബീ ടു എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു സംഭവമെന്നു പരാതിയില്‍ പറയുന്നു. യുവ നടി കൊച്ചി പനങ്ങാട് ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണു പരാതി. പ്രതിഫലം നല്‍കിയില്ലെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു. ജീന്‍ പോള്‍ അടക്കമുള്ള കുറ്റാരോപിതരെ ഇന്ന് പൊലീസ് ചോദ്യം ചെയ്‌തേക്കും.
നടിയ്‌ക്കെതിരെ നടന്ന ലൈംഗിക അതിക്രമ കേസിലെ ഗൂഡാലോചന കുറ്റത്തില്‍ സംശയിക്കുന്ന സാഹചര്യത്തില്‍ നടന്‍ ദിലീപ് റിമാന്‍ഡില്‍ കഴിയുന്നതിനിടയിലാണ് ജീന്‍ പോള്‍ ലാലിനെതിരെ ഇത്തരമൊരു കേസ് നടി നല്‍കിയിരിക്കുന്നത്.ഈ സംവിധായകന്റെ തന്നെ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തൃശൂരിലെ നടിയുടെ വീട്ടില്‍ നിന്ന് എറണാകുളത്തേക്ക് മടങ്ങുകയായിരുന്ന നടിയ്ക്കാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാകേണ്ടി വന്നതെന്നതും യാദൃശ്ചികം
. സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് നേരേ ഇത്തരത്തില്‍ അതിക്രമങ്ങള്‍ ഇക്കാലത്ത് ഉണ്ടാകുന്നില്ലെന്ന് പ്രമുഖ നടിയുടെ ലൈംഗികാതിക്രമ കേസിനു പിന്നാലെ സിനിമയിലെ തന്നെ ഒരു പ്രമുഖന്‍ ഈയടുത്ത് പരാമര്‍ശം നടത്തിയിരുന്നു.എന്നാല്‍ ഇതിനു തൊട്ടുപിന്നാലെയാണ് ജീന്‍ പോളിനെതിരെ നടി പരാതി നല്‍കിയിരിക്കുന്നത് നടിയ്ക്കു നേരേ നടന്ന ആക്രമണത്തിനു മാസങ്ങള്‍ക്കുള്ളില്‍ കേസ് ഇഴഞ്ഞു നീങ്ങുന്നിതെനെതിരെ സിനിമയില്‍ ഈയടുത്ത് രൂപീരകരിച്ച വനിതാ സംഘടന രംഗത്തു വരികയും തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.അതിനു ശേഷം വളരെ വേഗത്തിലാണ് നടന്‍ ദിലീപിലേക്ക് അന്വേഷണം നീളുന്നത്
.വീണ്ടും ലൈംഗികാപവദ കേസ് വരികയും ജീന്‍ പോളിനെതിരെയും ശ്രീനാഥ് ഭാസിയ്‌ക്കെതിരെയുംമ ഇത്തരമൊരു പരാതി വരികയും ചെയ്ത സാഹചര്യത്തില്‍ വനിസാ സംഘനടയായ വിമന്‍ ഇന്‍ കളക്ടീവും ശക്മായി രംഗത്തെത്താനാണ് സാഹചര്യമൊരുങ്ങിയിരിക്കുന്നത്.
ഹണി ബി ,യെസ് ഐമാം ടോണി,ഹണി ബീ 2 തുടങ്ങിയ സിനിമകളാണ് ജിന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്തിരിക്കുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....