News Beyond Headlines

04 Monday
May

നെഹ്‌റു കൊളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് കേരളത്തില്‍ വിലക്കു തുടരും

ജിഷ്ണു പ്രണോയ് കേസില്‍ പ്രതിയായ പാമ്പാടി നെഹ്‌റു കൊളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് കേരളത്തില്‍ പ്രവേശിക്കുന്നതിനുള്ള വിലക്കു തുടരാന്‍ സുപ്രീം കോടതി ഉത്തരവ്.
ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ നെഹ്റു ഗ്രൂപ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ ജാമ്യത്തിന് ജൂലൈ ഏഴിനാണ് സുപ്രീംകോടതി വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരുന്നത്. കേസില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ തെളിവ് നശിപ്പിക്കപ്പെടാതിരിക്കാന്‍ കൃഷ്ണദാസ് കോയമ്പത്തൂരില്‍ തന്നെ തുടരണമെന്നായിരുന്നു കോടതി ഉത്തരവ്. ഈ ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട കൃഷ്ണദാസിന്റെ അഭിഭാഷകന്‍ അര്‍ബുദത്തിന് ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് കോടതിയില്‍ പറഞ്ഞു.
പ്രേത്യക അപേക്ഷയോ സത്യവാങ്മൂലമോ ഫയല്‍ ചെയ്തിട്ടുണ്ടോയെന്നുചോദിച്ച കോടതി ഇതില്ലാതെ ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. തുടര്‍ന്ന് കേരളത്തില്‍ പ്രവേശിക്കരുതെന്ന വിധി നാലാഴ്ചത്തേക്ക് കൂടി നീട്ടി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാേല കേരളത്തില്‍ വരാന്‍ കഴിയൂ.
അതേസമയം ജിഷ്ണുകേസ് ഏറ്റെടുക്കുന്നത് പരമാവധി നീട്ടാനുള്ള ശ്രമത്തില്‍ നിലപാടറിയിക്കാന്‍ സി.ബി.ഐ സുപ്രീംകോടതിയില്‍ നാലാഴ്ചത്തെ സാവകാശം തേടി. കേസ് വരുമെന്ന് ആഴ്ചകള്‍ക്ക് മുമ്പ് അറിയുകയും സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ രണ്ട് ദിവസം മുമ്പ് ഓര്‍മപ്പെടുത്തുകയും ചെയ്തിട്ടും വെള്ളിയാഴ്ച സി.ബി.െഎ അഭിഭാഷകന്‍ വീണ്ടും സമയം നീട്ടിച്ചോദിക്കുകയായിരുന്നു
ജിഷ്ണു പ്രണോയി കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചക്കകം നിലപാടറിയിക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍േദശമെങ്കിലും സി.ബി.ഐ അത് പാലിച്ചില്ല. നാലാഴ്ചകൂടി സമയം നല്‍കണമെന്നും ഇതുവരെയും തീരുമാനമായിട്ടില്ലെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. സാവകാശം അനുവദിച്ച കോടതി സി.ബി.ഐ ആവശ്യപ്പെട്ടാല്‍ ജാമ്യം റദ്ദാക്കുമെന്ന് പ്രതികള്‍ക്ക് മുന്നറിയിപ്പും നല്‍കി. കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം സര്‍ക്കാര്‍ അഭിഭാഷകന്‍ കഴിഞ്ഞ 12ന് സി.ബി.ഐക്ക് കൈമാറി

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....