അത്യപൂര്‍വ്വമായ നടപടി ക്രമത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബഹ്‌റയെയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി.
കഴിഞ്ഞ കുറെ ദിവസമായി തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന അക്രമസംഭവങ്ങളിലും ആര്‍എസ്എസ് ഭാരവാഹിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് ഗവര്‍ണര്‍,മുഖ്യമന്ത്രിയെ രാജ്ഭവനില്‍ വിളിപ്പിച്ചത്.ഇക്കാര്യങ്ങളെ കുറിച്ചും അതിലെടുത്ത നടപടികളെ കുറിച്ചും സംസ്ഥാന മുഖ്യമന്ത്രിയില്‍ നിന്ന് നേരിട്ട് വിവരം ആരായുന്നതിനു വേണ്ടിയായിരുന്നു കൂടിക്കാഴ്ച.
. ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെ കുറിച്ച് വിശദീകരിച്ച മുഖ്യമന്ത്രി അക്രമ സംഭവങ്ങളിലുള്‍പ്പെട്ട പ്രധാന പ്രതികളെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്തതതായും ഗവര്‍ണറെ അറിയിച്ചു.ക്രമസമാധാനത്തിന് ഭംഗം വരുത്തുന്നവരുടെ പദവിയോ രാഷ്ട്രീയ ബന്ധങ്ങളോ നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി ഗവര്‍ണറോട് വ്യക്തമാക്കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരുനുമായും ഗവര്‍ണര്‍ ഇക്കാര്യം സംസാരിച്ചു.തിരുവനന്തപുരം ബിജെപി സംസ്ഥാന ഓഫീസിനു നേരേയുണ്ടായ അക്രമത്തെ കുറിച്ചും അതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും ഗവര്‍ണര്‍ കുമ്മനത്തെ അറിയിച്ചു.
കൂടാതെബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായും സംസ്ഥാനത്തെ ആര്‍എസ്എസ് മേധാവിയുമായും കൂടിക്കാഴ്ച നടത്തുന്ന കാര്യം ആലോചിക്കുന്നതായും മുഖ്യമന്ത്രി ,ഗവര്‍ണറെ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....