ഇന്നത്തെ മലയാള സിനിമാ ലോകത്തിന് പേടി സ്വപ്നമായി മാറിയിരിക്കുന്ന സിനിമാസെറ്റുകളിലെ സ്ഥിരം ഡ്രൈവര്‍ പള്‍സര്‍ സുനി എന്ന പെരുമ്പാവൂരുകാരന്‍ സുനില്‍ കുമാറിന്റെ ആദ്യത്തെ കേസൊന്നുമല്ല നടിയെ ക്രൂരമായി പീഡിപ്പിച്ച കേസ്.ഇതിനു മുന്‍പ് ഈ കേസിന് സമാനമായ കേസുകളിലുള്‍പ്പടെയുള്ളതില്‍ ഇയാള്‍ പ്രതിയാണ്.പീഡനം,മോഷണം തുടങ്ങിയ പല മോശപ്പെട്ട പ്രവര്‍ത്തനങ്ങളിലും പ്രമുഖ സിനിമാക്കാരുടെ വിശ്വസ്തനായി വിലസിയ ഇയാള്‍ പ്രതിയാണ്.ഇനിയാണ് പ്രമുഖ നിര്‍മ്മാതാവായ മേനകാ സുരേഷ് കുമാറിന്റെ വാക്കുകളുടെ പ്രസക്തി
''കേരളാ പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ള പൊലീസ് ലുക് ഔട് നോട്ടീസ് പുറപ്പെടുവിച്ച വ്യക്തിയാണ് പള്‍സര്‍ സുനി.അതായത് കൊടും ക്രിമിനല്‍.കോട്ടയം ജില്ലയില്‍ കിടങ്ങൂരില്‍ ബസില്‍ കയറി മുളകു സ്‌പ്രേയടിച്ച് നാലു ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ക്കെതിരെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.പിന്നീട് 2011 ലാണ് എന്റെ ഭാര്യയും നടിയുമായ മേനകയെ എറണാകുളത്തു വെച്ച് തട്ടിക്കൊട്ടു പോകാന്‍ ശ്രമിച്ചത്.എന്നാല്‍ അന്ന് മേനകയുടെയും എന്റെയും മേനക അഭിനയിക്കാന്‍ പോയ സിനിമയുടെ നിര്‍മ്മാതാവ് ജോണി സാഗരികയുടെയും സമയോഡിതമായ ഇടപെടലില്‍ മേനക കഷ്ടിച്ചു രക്ഷപെട്ടു.അന്ന് ഞാനും ജോണി സാഗരികയും ചേര്‍ന്ന് പരാതി നല്‍കിയിരുന്നു.എന്നാല്‍ പരാതിയിന്‍മേല്‍ അന്വേഷ.ണമുണ്ടായില്ലെന്നു തന്നെയല്ല,ആ പരാതി എവിടെ പോയെന്നു പോലുമറിയില്ല.ഈ സുനിയെന്ന ക്രിമിനലിനു പിന്നില്‍ ആരോ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇതുകൊണ്ടു വ്യക്തമല്ലേ.അന്ന് എന്തായാലും നടന്‍ ദിലീപല്ല ഇതിനു പിന്നില്‍ ദിലീപല്ലെന്ന് എനിക്ക് വ്യക്തമാണ്.മേനകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിനു മുന്‍പ് സുനി മറ്റാരോടെങ്കിലും ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടോയെന്നറിയില്ല.അല്ലെങ്കില്‍ ജീവിക്കാന്‍ വേണ്ടി നടത്തുന്ന തട്ടിപ്പുകളാണ് ഇവയൊക്കെ.ഇവന്‍ പുറത്തിറങ്ങിയാല്‍ വീണ്ടും ഇത്തരം തട്ടിപ്പുകള്‍ നടത്തും.ശിക്ഷ ലഘൂകരിക്കാന്‍ ഇവന്റെ വക്കീല്‍ നടത്തുന്ന ഗൂഡ ശ്രമങ്ങളാണോ ഇതിനു പിന്നിലെന്നും വ്യക്തമല്ലെന്ന്'''മെട്രോ വാര്‍ത്താ ദിനപ്പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ സുരേഷ് കുമാര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിന്റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് പള്‍സര്‍ സുനിയുടെ ക്രിമനല്‍ സ്വഭാവത്തെ കുറിച്ചും അയാളുടം പിന്നില്‍ മറ്റാരോ പ്രവര്‍ത്തിക്കുന്നതായും സുരേഷ് കുമാര്‍ പറഞ്ഞത്.ദിലീപിനെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാവം പെണ്‍കുട്ടിയോട് ഒരിക്കലും ദിലീപ് ഇത് ചെയ്യില്ല. ആലുവയിലെ ജയിലില്‍ എത്തി അദേഹവുമായി സംസാരിച്ചതിന് ശേഷം പൂര്‍ണ ബോധ്യത്തില്‍ നിന്നാണ് താനിപ്പോള്‍ തുറന്ന് പറയുന്നത്. കൂടിക്കാഴ്ചയില്‍ തനിക്കിപ്പോള്‍ കണ്ടകശനിയില്‍ ഏഴരശനിയാണെന്നാണ് അദേഹം പറഞ്ഞത്. തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ ആത്മവിശ്വാസമുണ്ട്. സത്യം ഒരു ദിവസം പുറത്ത് വരും . അന്ന് താന്‍ തെറ്റുകാരനല്ലെന്ന് തെളിയും. അന്വേഷണത്തില്‍ ഭയമില്ല. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അദേഹം ജയില്‍ ജീവിതത്തെ കാണുന്നത്. അറസ്റ്റ് ചെയ്യുന്നതിന് മുന്‍പും ദിലീപ് തന്നെ വിളിച്ചിരുന്നു. ചെയ്യാത്ത തെറ്റിനാണ് ക്രൂശിക്കുന്നതെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അത് ശരി വയ്ക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നത്ന്നും സുരേഷ്‌കുമാര്‍ പറഞ്ഞു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....