നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി.പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചത്.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഒരു തവണ ഹൈക്കോടതിയും നടന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇതുമൂന്നാം തവണയാണ് ജാമ്യത്തിനായി ദിലീപ് കോടതിയെ സമീപിക്കുന്നത്.എന്നാല്‍ ഇന്ന് ജാമ്യ ഹര്‍ജി പരിഗണിക്കുന്ന ഹൈക്കോടതിയെ പ്രോസിക്യൂഷന്‍ അസൗകര്യം അറിയിച്ചിരുന്നു.എന്നാല്‍ എന്തു സാഹചര്യത്താലാണ് ഇത്രയും പ്രമാദമായ കേസില്‍ പ്രോസിക്യൂഷന്‍ ഇന്ന് അസൗകര്യം അറിയച്ചതെന്നു വ്യക്തമല്ല.
സൂര്യനെല്ലിയും വിതുരയും പൂവരണിയും കിളിരൂരും ഉള്‍പ്പടെയുള്ള സ്ത്രീ പീഡന കേസുകള്‍ കോട്ടയത്തെ സ്‌പെഷ്യല്‍ കോടതി പരിഗണിച്ചപ്പോഴൊക്കെ കേസ് പരമാവധി നീട്ടി വെക്കാന്‍ പ്രതിഭാഗം ശ്രമിച്ചിരുന്നു.കാരണം പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.എന്നാല്‍ നടിയെ ആക്രമിച്ച കേസ് പരിഗണിച്ചപ്പോഴൊക്കെ കേസ് നീട്ടി വെക്കാന്‍ പ്രതിഭാഗത്തേക്കാള്‍ പ്രോസിക്യൂഷന്‍ ശ്രമിക്കുന്നു . ജനങ്ങളും മാധ്യമങ്ങളും……ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന കേസില്‍ കൃത്യമായ തെളിവുകളില്ലാതെ കോടതിയിലെത്തിയാല്‍ തിരിച്ചടിയാകുമോയെന്ന ഭയവും പ്രോസിക്യൂഷനുണ്ട്.കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കത്തിച്ചു കളഞ്ഞെന്ന ഒരു കഥയാണ് ഇപ്പോള്‍ പൊലീസ് വൃത്തങ്ങളില്‍ നിന്ന് പ്രചരിക്കുന്നത്.നടിയുടെ ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ കണ്ടെത്താനാകാത്തത് പൊലീസിന് വലിയ തിരിച്ചടിയാണ്.ഇനി അഥവാ ഫോണ്‍ കത്തിച്ചു കളഞ്ഞിട്ടുണ്ടെങ്കില്‍ ദൃശ്യങ്ങളെങ്കിലും പൊലീസിന് ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമല്ല.
കൂടാതെ ഈ കേസിന്റെ ആദ്യഘട്ട അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കാശ്യപ് തന്നെയാണ് ഇപ്പോഴും അന്വേഷണ സംഘത്തെ നിയന്ത്രിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുമ്പോഴും അദ്ദേഹം തന്നെയാണ് അന്വേഷണ സംഘത്തലവന്‍ എന്നു വ്യക്തമല്ല.മാത്രമല്ല ഇടയ്ക്ക് അന്വേഷണ സംഘത്തെ നിയന്ത്രിച്ചിരുന്ന എഡിജിപി ബി സന്ധ്യ കേസില്‍ നിന്ന് കുറച്ചു വിട്ടു നില്‍ക്കുന്നു എന്ന സൂചനയും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസും ആലുവ റൂറര്‍ എസ് പി ഏ വി ജോര്‍ജ്ജും മാത്രമാണ് ഇപ്പോള്‍ അന്വേഷണ സംഘത്തില്‍ മുഖ്യമായുള്ളത്.
മാത്രമല്ല ഇത്രയും നാള്‍ കസ്റ്റഡിയിലിരിക്കുന്ന ഈ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കൊണ്ട് അയാള്‍ ആദ്യം മുതല്‍ ആവര്‍ത്തിക്കുന്ന ഈ സംഭവത്തിലെ ഗൂഡാലോചന കേസില്‍ ഉള്‍പ്പെട്ട മാഡം ആരെന്ന് പൊലീസിന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.ഇയാളെ കോടതിയില്‍ ഹാജരാക്കുമ്പോഴൊക്കെ കേസില്‍ ഒരു മാഡം ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതാരാണെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും നിരന്തരം ആവര്‍ത്തിക്കുന്നുണ്ട്.ഇനി ഈ കേസിലെ മാഡമാരായാലും അങ്ങനെയൊരു സ്ത്രീ ഉണ്ടെങ്കില്‍ സുനിയെ കൊണ്ട് പറയിപ്പിക്കാന്‍ കഴിയാത്തതും പൊലീസിന് കണ്ടെത്താന്‍ കഴിയാത്തതു വലിയ പിടിപ്പു കേടു തന്നെയാണ്.
എന്നാല്‍ ദിലീപിന്റെ ജാമ്യഹര്‍ജിയിലെ വാദങ്ങള്‍ക്ക് ശക്തമായ മറുപടി സത്യവാങ്മൂലം പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.കേസന്വേഷണം അവസാന ഘട്ടത്തിലായ സാഹചര്യത്തില്‍ ഒരു കാരണവശാലും ദിലീപിന് ജാമ്യമനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിക്കും
പക്ഷെ കഴിഞ്ഞ തവണ ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ ഹര്‍ജി തടയണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങളിലൊന്ന് തൊണ്ടി മുതലായ ഫോണ്‍ കണ്ടെടുത്തിട്ടില്ലെന്നും,ഫോണ്‍ കിട്ടാത്ത സാഹചര്യത്തില്‍ പ്രതി പുറത്തിറങ്ങിയാല്‍ അതു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും,കൃത്യത്തിന് കൂട്ടു നിന്ന നടന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണെന്നും സമൂഹത്തില്‍ പിടിപാടുള്ള നടന്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധിനിക്കാന്‍ ശ്രമിക്കുമെന്നുമാണ്.എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചെന്ന് മൊഴി ലഭിക്കുകയും അപ്പുണ്ണി ഹാജരാകുകയും ചെയ്ത സാഹചര്യത്തില്‍ ഇനി പ്രോസിക്യൂഷന്‍ നടന്റെ ജാമ്യ ഹര്‍ജിയെ എതിര്‍ത്ത് എന്തു വാദമുഖങ്ങളാണ് കോടതിയില്‍ സമര്‍പ്പിക്കുക എന്ന് വ്യക്തമല്ല.
യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ജൂലൈ പത്തിന് ദിലീപിനെ അറസ്റ്റു ചെയ്തത്. 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് രണ്ടു തവണ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. നിലവില്‍ ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ദിലീപ് എന്തായാലും ഇത്രയും ജനശ്രദ്ധ നേടിയ കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച വീണ്ടും കോടതി പരിശോധിക്കുമ്പോള്‍ നടനെതിരെ വ്യക്തമായ തെളിവുകള്‍ കോടതിയില്‍ പ്രോസിക്യൂഷന്‍ ബോധിപ്പിക്കേണ്ടി വരും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....