News Beyond Headlines

29 Monday
December

ദിലീപിന് ഇന്ന് നിര്‍ണ്ണായകം : അകത്തായാലും പുറത്തായാലും അമ്മയോട് കൂട്ടുകൂടാന്‍ ഇനി ജനപ്രിയനെ കിട്ടില്ല !

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ രണ്ടാമത്തെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ദിലീപും ബന്ധുക്കളും കാത്തിരിക്കുന്നത്. ഇന്ന് ദിലീപിന് പുറത്തിറങ്ങാന്‍ കഴിയുമെന്ന് തന്നെയാണ് ദിലീപിന്റെ ആരാധകരുടെയും വിശ്വാസം. നേരത്തെ ദിലീപ് നല്‍കിയ ജാമ്യാപേക്ഷകള്‍ കോടതി തള്ളിയിരുന്നു. എന്നാല്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളില്‍ ഒരു വസ്തുതയുമില്ലെന്ന വാദവുമായാണ് ദിലീപ് വീണ്ടും കോടതിയിയെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ ഹര്‍ജിയില്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദിലീപും സംഘവും.
അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുകയും അദ്ദേഹത്തിന്റെ മാനേജര്‍ അപ്പുണ്ണി അടക്കമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ജാമ്യം അനുദവദിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം ഈ കേസ് മാറ്റി വച്ചത്. മാത്രമല്ല ദിലീപിന്റെ റിമാന്‍ഡ് കാലാവധിയും ഇന്നാണ് അവസാനിക്കുന്നത്. അതേസമയം, കേസ് നിര്‍ണായക ഘട്ടത്തിലെത്തിനില്‍ക്കുകയാണെന്നും അതിനാല്‍ ദിലീപിന് ജാമ്യം അനുവധിക്കരുതെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. അതിനാല്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുകയായിരിക്കും പ്രോസിക്യൂഷന്‍ ചെയ്യുക.
കഴിഞ്ഞ വെളളിയാഴ്ച കോടതിയിലെത്തിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം ഇന്നുണ്ടായേക്കും. അതേസമയം, പൊലീസിന്റെ പ്രത്യേകിച്ച്, എഡിജിപി ബി സന്ധ്യ കേസില്‍ ഇടപെട്ടുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ദിലീപിന്റെ ജാമ്യപേക്ഷക്കെതിരെ പൊലീസ് മറുപടി സത്യവാങ്മൂലം നിലവില്‍ സമര്‍പ്പിച്ചിട്ടുമില്ല. കേസില്‍ വാദം കേട്ട ശേഷം ഇന്ന് തന്നെ കോടതി വിധി പറഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.
ദിലീപ് തിരിച്ചെത്തിയാല്‍ തന്നെ താരസംഘടനയായ അമ്മയുമായി യാതൊരു ഇടപാടും ഉണ്ടാവില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദിലീപിനെ അറസ്റ്റ് ചെയ്തയുടന്‍ താരസംഘടനയായ ‘അമ്മ’യില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു.
തന്നെ കാണാന്‍ ജയിലിലെത്തിയ സുഹൃത്തുക്കളോടും മറ്റും ദിലീപ് ഇക്കാര്യം സൂചിപ്പിച്ചുവത്രേ. ദിലീപ് തിരിച്ചുവന്നാല്‍ താരം അലങ്കരിച്ചിരുന്ന സ്ഥാനം തിരിച്ചുനല്‍കുമെന്ന് അടുത്തിടെ രുപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടന വ്യക്തമാക്കിയിരുന്നു. ഈ ഒരു പരിഗണന പോലും ‘അമ്മ’ ദിലീപിനോട് കാണിക്കാത്തതില്‍ താരത്തിന്റെ സുഹൃത്തുക്കള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്.
കോടതി വിധി പറയുന്നതിന് മുന്നേ കുറ്റാരോപിതനായ ഒരു വ്യക്തിയോട് ഇത്ര കടുത്ത നിലപാട് സ്വീകരിച്ചതില്‍ ദിലീപ് വിഭാഗത്തിന് ഇപ്പോഴും എതിര്‍പ്പാണുള്ളത്. പൃഥ്വിരാജ്, രമ്യ നമ്പീശന്‍, ആസിഫ് അലി എന്നിവരുടെ മാത്രം നിലപാടില്‍ നിന്നുകൊണ്ട് ദിലീപിനെ പിന്തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നും ഇവര്‍ പറയുന്നു.
അമ്മക്ക് സിനിമാലോകത്ത് ഏറെ അംഗീകാരം കിട്ടിയ ‘കൈനീട്ടം’ പദ്ധതിക്ക് ഫണ്ട് ലഭിച്ചത് ദിലീപ് മുന്‍‌കൈ എടുത്ത് നിര്‍മിച്ച ട്വന്റി ട്വന്റി എന്ന സിനിമയിലൂടെയാണ് എന്നത് ‘അമ്മയിലെ’ അംഗങ്ങള്‍ മറന്നുവെന്നും ഇത് നന്ദികേടാണെന്നും ദിലീപ് വിഭാഗം ആരോപിക്കുന്നു. ദിലീപ് വിഷയത്തില്‍ സത്യം പുറത്ത് വരുമ്പോള്‍ അമ്മയിലെ അംഗങ്ങളില്‍ ചിലരെങ്കിലും ‘ഞങ്ങള്‍ ദിലീപിനോട് ഒപ്പമായിരുന്നു‘ എന്ന് പറഞ്ഞ് രംഗത്തെത്തുമെന്നും അതിനുള്ള ‘ഉള്ളുപ്പില്ലായ്മ’ ചിലര്‍ കാണിക്കുമെന്നും ഇവര്‍ പറയുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....