News Beyond Headlines

07 Thursday
May

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രതിഭാഗം വാദം പൂര്‍ത്തിയായി:പ്രോസിക്യൂഷന്‍ വാദം തുടരും

നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിന്‍മേല്‍ പ്രതിഭാഗത്തിന്റെ വാദം ഹൈക്കോടതിയില്‍ പൂര്‍ത്തിയായി.പ്രോസിക്യൂഷന്‍ വാദം നാളെയും തുടരും.അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് ദിലീപ് രണ്ടാം തവണയും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.പ്രതിഭാഗത്തിനു വേണ്ടി പ്രശസ്ത അഭിഭാഷകന്‍ അഡ്വ.രാമന്‍ പിള്ളയാണ് ഹാജരാകുന്നത്.ദിലീപിന് ഇത്തവണ ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നടിയെ ആക്രമിച്ച സംഭവം ആസൂത്രിതമല്ലെന്നും പള്‍സര്‍ സുനിയ്ക്ക് പണം നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.കൂടാതെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെടുത്തിട്ടുണ്ടെന്നും പ്രതിഭാഗം കോടതിയില്‍ ബോധിപ്പിച്ചു.അതേസമയം ആക്രമിക്കപ്പെട്ട നടിയുടെ പേര് കോടതിയില്‍ ആവര്‍ത്തിച്ചു പറഞ്ഞ പ്രതിഭാഗം അഭിഭാഷകനെ കോടതി താക്കീതു ചെയ്തു.അതിനിടയില്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി അങ്കമാലി മജിസ്ട്രേറ്റ് കോടതി അടുത്ത മാസം രണ്ടു വരെ നീട്ടി.
അതിനിടെ, ദിലീപിനെതിരെ പൊലീസിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ഇവ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണു പ്രോസിക്യൂഷന്‍ തീരുമാനം. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ട്. ഫോണ്‍ കണ്ടെത്തേണ്ടതുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.
രാവിലെ 10.30'നു തുടങ്ങിയ വാദം മണിക്കൂറുകളായി നീളുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കിട്ടിയതിനാല്‍ ആ വിഷയത്തില്‍ പള്സര്‍ര്‍ സുനിയുടെ അഭിഭാഷകന്‍ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞ സ്ഥിതിയ്ക്ക് ഇനിയും ദിലീപിനെ കസ്റ്റഡിയില്‍ വയ്ക്കേണ്ട ആവശ്യമില്ല എന്ന് രാമന്പിദള്ള കോടതിയെ അറിയിച്ചു. പള്സവര്‍ സുനിയ്ക്കെതിരെ നിലവില്‍ 28 കേസുകളുണ്ടെന്നും, അത്തരത്തിലുള്ള ഒരു ക്രിമിനലായ അയാളെ ഉള്‍പ്പെടുത്തി ദിലീപിനെതിരെ കള്ളക്കേസ് ചമയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയും, സുനിയും തമ്മില്‍ നേരത്തെ പരിചയമുള്ളതു കാരണം അവര്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് പ്രതിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും രാമന്‍ പിള്ള വാദിച്ചു
സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പലര്ക്കും ദിലീപിനെ കുടുക്കാനായി പദ്ധതിയിട്ടിരുന്നതിനാല്‍, ഒരു ക്രിമിനലായ സുനിയുടെ വാക്കുകള്‍ വിശ്വസിക്കരുതെന്നും പ്രതിഭാഗം വാദത്തില്‍ പറയുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....