ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ കുറ്റവിമുക്തന്‍.കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു.പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചില്ലെന്ന് സിബിഐ പ്രത്യേക കോടതി നേരത്തേ കണ്ടെത്തുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.എന്നാല്‍ പിണറായിയെ കുടുക്കാന്‍ സിബിഐ ശ്രമിച്ചതായുള്ള ഗുരുതര പരാമര്‍ശം വിധി പ്രസ്താവിച്ച ജസ്റ്റിസ് പി ഉബൈദ് നടത്തി.
എന്നാല്‍ പിണറായി വിജയന്‍ കുറ്റവിമുക്തനായെങ്കിലും കേസിലെ വിചാരണ തുടരും.മുന്‍ അക്കൗണ്ട്‌സ് ജനറല്‍ കെ ജി രാജശേഖരന്‍ നായര്‍,മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ ശിവദാസന്‍,മുന്‍ ചീഫ് എന്‍ജിനിയര്‍ എം കസ്തൂരി രംഗ അയ്യര്‍ തുടങ്ങിയവര്‍ തുടര്‍ന്നും വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിയില്‍ പറയുന്നു.
കേരള രാഷ്ട്രീയത്തെയും പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തെയും ഇളക്കിമറിച്ച കേസായിരുന്നു ലാവ്‌ലിന്‍ കേസ്.എന്നാല്‍ പിണറായയുടെ രാഷ്ട്രീയത്തെ കരിനിഴലാഴ്ത്തി നിലനിന്നിരുന്ന കേസിനാണ് ഇന്ന് തിരശീല വീണത്.
പിണറായി വിജയനെതിരെ തെളിവുകള്‍ ഒന്നും ഇല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കേസിലെ രണ്ട് മുതല്‍ നാല് വരെ പ്രതികള്‍ വിചാരണ നേരിടേണ്ടി വരും. ഏതെങ്കിലും കേസില്‍ പ്രതിയായാല്‍ സര്ക്കാലരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കരുത് എന്നാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയം. ലാവലിന്‍ കേസില്‍ സിബിഐ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്ന്നാ ണ് പിണറായി വിജയന്‍ കഴിഞ്ഞ നിയമ സഭയ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും വിജയിച്ച് മുഖ്യമന്ത്രിയായതും.
സിപിഎമ്മിനുള്ളില്‍ തന്നെ വലിയ വിവാദങ്ങള്ക്ക് വഴിവച്ചതായിരുന്നു ലാവലിന്‍ കേസ് .പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് വേണ്ടി കനേഡിയന്‍ കമ്പനിയായ എസ്എന്‌സിത ലാവലിന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതാണ് വിവാദം. കരാര്‍ ലാവലിന്‍ കമ്പനിയ്ക്ക് നല്കി്യതിന്റെ പേരില്‍ കേരളത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നാണ് ആരോപണം. 1995 ല്‍ കോണ്ഗ്രിസ് ഭരണകാലത്ത് വൈദ്യുതമന്ത്രി ആയിരുന്ന ജി കാര്ത്തി കേയന്‍ ആയിരുന്നു ലാവലിന്‍ കമ്പനിയുമായി ആദ്യ ധാരണാപത്രം ഒപ്പിട്ടത്. 1995 ല്‍ ആയിരുന്നു ഇത്. തുടര്ന്ന് വന്ന നായനാര്‍ സര്ക്കാ5രിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയന്‍ ആയിരുന്നു ലാവലിനുമായി അന്തിമ കരാര്‍ ഒപ്പിട്ടത്. മലബാര്‍ ക്യാന്‌സപര്‍ സെന്ററിന് ലാവലിന്‍ കമ്പനി നല്കാം എന്നേറ്റ 98 കോടി രൂപയില്‍ ആകെ 12 കോടി രൂപ മാത്രമാണ് ലഭിച്ചത്. ധാരണാപത്രം പുതുക്കാത്തതാണ് ഇതിന് കാരണം എന്നാണ് ആക്ഷേപം. ഇതിലും പിണറായി വിജയന് പങ്കുണ്ടെന്ന് ആരോപണം ഉണ്ടായിരുന്നു.
2013 നവംബര്‍ 5 ന് ആയിരുന്നു തിരുവനന്തപുരം സിബിഐ കോടതി ആ നിര്ണാ യക വിധി പുറപ്പെടുവിച്ചത്. സിബിഐ തയ്യാറാക്കിയ കുറ്റപത്രം നിലനില്ക്കുചന്നതല്ല എന്ന് പറഞ്ഞായിരുന്നു കോടതി പിണറായി വിജയനേയും മറ്റ് പ്രതികളേയും കുറ്റവിമുക്തരാക്കിയത്.
എസ്എന്എമസി ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഏഴാം പ്രതിയായിരുന്നു. പിണറായി വിജയന്‍ വൈദ്യുതമന്ത്രിയായിരിക്കെ ഒപ്പിട്ട കരാര്‍ സംസ്ഥാന സര്ക്കാ്രിന് കോടികളുടെ നഷ്ടം ഉണ്ടാക്കി എന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....