വാരാണസി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീമിനെ ബിജെപിയുടെ പ്രമുഖ നേതാക്കള്‍തന്നെ പിന്തുണച്ച് രംഗത്ത് വരവെ റാം റഹീമിന് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ഒരുസംഘം സന്യാസിമാര്‍തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമായി. വാരാണസിയിലെ സന്യാസിമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കൈയ്യില്‍ ഉയര്‍ത്തിപ്പിടിച്ച ബാനറുകളില്‍ ഇവര്‍ റാം റഹീമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നു. റാം റഹീം സന്യാസിയല്ല. അയാള്‍ കോടീശ്വരനാണ്. ആഡംബര ജീവിതം നയിക്കുന്ന ഇയാള്‍ എങ്ങിനെ സന്യാസിയാകുമെന്ന് പ്രതിഷേധക്കാരിലൊരാള്‍ ചോദിച്ചു. യഥാര്‍ഥ സന്യാസിമാര്‍ എല്ലാം ത്യജിച്ച് ലളിത ജീവിതം നയിക്കുന്നവരാണ്.
റാം റഹീമിന് കടുത്ത ശിക്ഷ തന്നെ നല്‍കണം. ഇയാളെ തൂക്കിലേറ്റണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പതിനഞ്ച് വര്‍ഷം പഴക്കമുള്ള ബലാത്സംഗക്കേസില്‍ റാം റഹീമിന് കോടതി 10 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് നല്‍കിയത്. ഇയാളെ കുറ്റക്കാരനെന്ന് വിധിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ 32 ആളുകളും മരിച്ചു. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടവും വരുത്തിവെച്ചു. പണവും അനുയായികളും പ്രത്യേക സുരക്ഷാ സേനയുമൊക്കെയായി സ്വന്തമായൊരു സാമ്രാജ്യം ഭരിച്ചുവരികയായിരുന്നു റാം റഹീം. അതേസമയം, കൈയ്യില്‍ വെള്ളത്തിനായുള്ള ഒരു പാത്രവും ഒരു വസ്ത്രവും മാത്രമായി ജീവിക്കുന്നവരാണ് വാരാണസിയിലെ സന്യാസിമാര്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....