വടകര: മുക്കാളി റെയില്‍വേസ്റ്റേഷന് സമീപം പട്ട്യാട്ട് റെയില്‍വേ അടിപ്പാതയുടെ മുകളില്‍ കഴിഞ്ഞദിവസമുണ്ടായ അപകടത്തിനിടയാക്കിയത് അടിപ്പാതയിലെ വെള്ളം. സംഭവത്തില്‍ കുന്നുമ്മക്കര പടവട്ടികണ്ടിയില്‍ താഴകുനി ആയിഷ മന്‍സിലില്‍ സറീന (40), തെസ്‌നീം (18) എന്നിവര്‍ മരിച്ചിരുന്നു. റെയില്‍വേ അടിപ്പാതയില്‍ വെള്ളം കയറിയതിനാല്‍ ട്രാക്കിനരികിലൂടെ നടക്കുകയായിരുന്നു ഇവര്‍. റെയില്‍വേ അടിപ്പാതയില്‍ വെള്ളം കെട്ടിക്കിടക്കുന്നതുകണ്ട് ഇരുവരും മുകളിലുള്ള റെയില്‍വേ ട്രാക്കിലേക്ക് കയറി. നടക്കുന്നതിനിടെ മംഗളുരു ഭാഗത്തുനിന്ന് വരികയായിരുന്ന തിരുനെല്‍വേലി- ഹാപ്പ എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു.
തീവണ്ടിവരുന്നത് രണ്ടുപേരും കണ്ടിരുന്നു. മാറാന്‍ ലോക്കോപൈലറ്റ് കൈകൊണ്ട് ആംഗ്യം കാണിക്കുകയും തീവണ്ടിയുടെ വേഗം കുറയ്ക്കുകയും ചെയ്തു. എന്നാല്‍, മാറിനില്‍ക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഉമ്മയും മകളും ഒരുവശത്തേക്ക് ഒതുങ്ങി പരസ്പരം കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. രണ്ടുപേരെയും തീവണ്ടി ഇടിച്ചുതെറിപ്പിച്ചു.
ബി.ഡി.എസ്. പ്രവേശനത്തിനുവേണ്ടി ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു തെസ്‌നി. ഇതിനായി മുക്കാളിയിലെ ബാങ്കിലേക്ക് പോകുമ്‌ബോഴാണ് അപകടം. നാട്ടുകാരും പോലീസും ചേര്‍ന്ന് രണ്ടുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തെസ്‌നി വഴിമധ്യേയും സറീന ആശുപത്രിയിലും മരിച്ചു. സറീനയുടെ ഭര്‍ത്താവ്: എം.സി. റഫീഖ് (ദുബായ്). പിതാവ്: ഒളവില്‍ മൊയ്തു (കുറിഞ്ഞാലിയോട്). മാതാവ്: നബീസു. മിസ്ബ മറ്റൊരു മകളാണ്. സഹോദരങ്ങള്‍: ഹാരിസ്, റഷീദ, ഷമീമ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....