തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ദൈവത്തിന്റെ സ്വന്തം നാടെന്ന കേരളത്തിന്റെ പേര് എവിടെയൊക്കെയോ നഷ്ടപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം ഉണ്ടായ കൊടുംവേനല്‍ ഇതിന്റെ തുടക്കമാണ്. നമ്മുടെ നദികളില്‍ വെള്ളമില്ലാതായിരിക്കുന്നു. കേരളത്തിന്റെ ഹരിതാഭയും മങ്ങിതുടങ്ങിയിരിക്കുന്നു. ഇത് തിരിച്ച് പിടിക്കണം. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതി തിരിച്ചുകിട്ടാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങില്‍ ചലച്ചിത്ര താരം മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു. ഓണദിനങ്ങള്‍ എല്ലാ ദിവസവും ഉണ്ടാകണമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. ഓണമെന്ന് താന്‍ ഉദ്ദേശിച്ചത് അവധിയെടുത്ത് ആഘോഷിക്കലല്ല. മറിച്ച് മഹാബലി ഭരിച്ച ദിവസങ്ങളുടെ നന്മ തിരിച്ച് പിടിക്കലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നമുക്ക് എന്ത് ചെയ്തു തന്നു എന്ന് ചിന്തിക്കാതെ നമ്മള്‍ രാജ്യത്തിന് വേണ്ടി എന്ത് ചെയ്യുന്നു എന്ന് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ന് മുതല്‍ സെപ്തംബര്‍ ഒമ്ബത് വരെ ജില്ലയിലെ 30 വേദികളിലായാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുക. സമാപന ദിവസം ഓണം ഘോഷയാത്ര നടത്തും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....