തിരുവനന്തപുരം: അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സ്ഥാനലബ്ധിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണന്താനത്തിന് ഓണസമ്മാനമാണ് മന്ത്രിപദവിയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ആശംസകള്‍ നേര്‍ന്നത്. കേരളത്തിന്റെ ശബ്ദമാകാന്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കേരളത്തിന് മികച്ച സംഭാവന നല്‍കാന്‍ കണ്ണന്താനത്തിന് കഴിയുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പുതുതായി സ്ഥാനമേറ്റ കേന്ദ്രമന്ത്രിമാര്‍ക്ക്, വിശിഷ്യ, ദീര്‍ഘകാല സുഹൃത്തു കൂടിയായ ശ്രീ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ആശംസകള്‍. ശ്രീ കണ്ണന്താനത്തിന് ഓണസമ്മാനമാണ് ഈ സ്ഥാനലബ്ധി എന്നും കേരളത്തിനായി പ്രയത്‌നിക്കാന്‍ അദ്ദേഹത്തിന് അത് ഊര്‍ജം പകരുമെന്നും കരുതുന്നു.
ദേശീയ വിഷയങ്ങളില്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ സജീവമായി ഇടപെടുമ്‌ബോള്‍ തന്നെ ക്യാബിനറ്റിലെ കേരളത്തിന്റെ ശബ്ദമാകാന്‍ ശ്രീ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും യോജിച്ച പ്രയത്‌നം വികസന ലക്ഷ്യത്തിലേക്കുള്ള വഴി സുഗമമാക്കും. ശ്രീ കണ്ണന്താനത്തിന് അതിലേക്ക് മികച്ച സംഭാവന നല്‍കാനാകും എന്ന് പ്രത്യാശിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....